ഹോണ്ടുറാസ്: പൊതുവിദ്യാലയങ്ങളിൽ ലിംഗഭേദത്തെ നിഷേധിക്കുന്ന വിവാദ വിദ്യാഭ്യാസ നയം വീറ്റോ ചെയ്ത് ഹോണ്ടുറാസ് പ്രസിഡന്റ് സിയോമറ കാസ്‌ട്രോ. കുട്ടികൾ സ്‌കൂളിലെത്തുന്ന ആദ്യ ദിനം മുതൽ, അവരുടെ സ്വാഭാവിക ലൈംഗികത അപ്രസക്തമാണെന്നും അവർക്ക് ഇഷ്ടമുള്ളതുപോലെ സ്വയം തിരിച്ചറിയാൻ കഴിയണമെന്ന് കുട്ടികളെ പഠിപ്പിക്കണമെന്നതുമായിരുന്നു പുതിയ നിയമം ആവശ്യപ്പെട്ടിരുന്നത്.
അമേരിക്കയിലെ ബൈഡൻ ഭരണകൂടത്തിന്റെ പിന്തുണയോടെ ഇന്റർനാഷണൽ അബോർഷൻ യൂണിയനും ലൈംഗികതയുടെ വികലമായ കാഴ്ചപ്പാടുകൾ പ്രചരിപ്പിക്കുന്ന സംഘടനകളും മുന്നോട്ടുവെച്ച പ്രസ്തുത നിയമം റദ്ദാക്കപ്പെട്ടതിൽ ഇതിനെതിരെ തുടക്കം മുതൽ സംഘടിക്കുകയും സമരമുഖത്ത് സജീവമാകുകയും ചെയ്ത ഹോണ്ടുറാസിലെ മാതാപിതാക്കൾ ആഹ്ലാദം പ്രകടിപ്പിച്ചു.
നിയമത്തെ എതിർക്കുന്നവർ ‘ഫോർ ഔർ ചിൽഡ്രൻ’ (നമ്മുടെ മക്കൾക്കുവേണ്ടി) എന്ന പേരിൽ ഒരു സംഘടനയായി സ്വയം സംഘടിക്കുകയും ഹോണ്ടുറാസിലെ പ്രധാനപ്പെട്ട ഏഴ് നഗരങ്ങളിൽ ജൂലൈ പകുതിയോടെ പതിനായിരക്കണക്കിന് ആളുകളുടെ പങ്കാളിത്തത്തോടെ വമ്പിച്ച പ്രോ ലൈഫ് പ്രകടനങ്ങൾ നടത്തുകയും ചെയ്തിരുന്നു. രാജ്യത്തെ കത്തോലിക്കാ ബിഷപ്പുമാർ, വൈദികർ, ഇവാഞ്ചലിക്കൽ പാസ്റ്റർമാർ എന്നിവരുൾപ്പെടെയുള്ള മതനേതാക്കളുടെ പിന്തുണയും പ്രതിഷേധ മുന്നേറ്റങ്ങൾക്കുണ്ടായിരുന്നു.
എങ്കിൽകൂടിയും പ്രോ ലൈഫ് ചിന്താഗതിയോ കുടുംബങ്ങളുടെ പ്രാധാന്യത്തെയോ അംഗീകരിക്കാത്ത രാജ്യത്തെ സർക്കാരിനെയും പ്രസിഡന്റിനെയും ഇക്കാര്യം ബോധ്യപ്പെടുത്തുക എന്നതായിരുന്നു പ്രതിഷേധക്കാർ നേരിട്ട ഏറ്റവും വലിയ വെല്ലുവിളി. എന്നാൽ ജനഹിതം തനിക്കെതിരാണെന്ന് തിരിച്ചറിഞ്ഞ പ്രസിഡന്റ് സിയമാരാ തന്റെ പാർട്ടിയുടെ തീരുമാനത്തിനെതിരായി നിയമം വീറ്റോ ചെയ്യുകയായിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *