കണ്ണൂര്‍: കണ്ണൂര്‍ രൂപതയുടെ നിയുക്ത സഹായ മെത്രാന്‍ മോണ്‍. ഡോ. ഡെന്നീസ് കുറുപ്പശേരിയുടെ മെത്രാഭിഷേകം നവംബര്‍ 10ന്. കണ്ണൂര്‍ രൂപത ഭദ്രാസന ദേവാലയമായ ഹോളി ട്രിനിറ്റി കത്തീഡ്രല്‍ അങ്കണത്തില്‍ ഒരുക്കിയിരിക്കുന്ന പന്തലില്‍ വെച്ചാണ് 10ന് ഉച്ചകഴിഞ്ഞ് മൂന്നിന് മെത്രാഭിഷേക ചടങ്ങുകള്‍ നടക്കുക. റോമിലെ പൊന്തിഫിക്കല്‍ എക്ലെസിയാസ്റ്റിക്കല്‍ അക്കാദമി പ്രസിഡന്റ് ആര്‍ച്ചുബിഷപ് ഡോ. സാല്‍വത്തോരെ പെനാക്കിയുടെ മുഖ്യകാര്‍മികത്വത്തിലാണ് മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ നടക്കുന്നത്. കര്‍ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ്, വരാപ്പുഴ അതിരൂപതാധ്യക്ഷന്‍ ഡോ. ജോസഫ് കളത്തിപറമ്പില്‍ എന്നിവര്‍ സഹകാര്‍മികരാകും. കോഴിക്കോട് രൂപതാധ്യക്ഷന്‍
READ MOREമുനമ്പം: കടലിലും കായലിലും പണിയെടുക്കുന്ന പാവപ്പെട്ട മനുഷ്യര്‍ താമസിക്കുന്ന മുനമ്പം ഭൂമി വഖഫ് ഭൂമിയല്ലെന്ന സത്യം വഖഫ് ബോര്‍ഡ് അംഗീകരിക്കുകയും കേരള സര്‍ക്കാര്‍ അതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കുകയും ചെയ്യണമെന്ന് വരാപ്പുഴ ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തി പറമ്പില്‍. വരാപ്പുഴ അതിരൂപതയുടെ നേതൃത്വത്തില്‍ എറണാകുളത്തു നിന്നും മുനമ്പത്തേക്ക് നടത്തിയ ഐകദാര്‍ഢ്യ റാലി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭരണഘടനയ്ക്ക് വിരുദ്ധമായി വഖഫ് നിയമത്തിന്റെ നൂലാമാലകളില്‍ തങ്ങിനില്‍ക്കാതെ നീതിപരവും ധാര്‍മികവും മനുഷ്യത്വപരവുമായ നിലപാട് വഖഫ് വിഷയത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍
READ MOREബത്തേരി: ബത്തേരി രൂപതയുടെ സാമൂഹ്യ ക്ഷേമവിഭാഗമായ ശ്രേയസിന്റെ ആഭിമുഖ്യത്തില്‍, കാര്‍ബണ്‍ ന്യൂട്രാലിറ്റി കാമ്പസുകളിലൂടെയും സ്ഥാപനങ്ങളിലൂടെയും എന്ന വിഷയത്തില്‍ സെമിനാര്‍ നടത്തി. ബത്തേരി ബിഷപ് ഡോ. ജോസഫ് മാര്‍ തോമസ് ഉദ്ഘാടനം ചെയ്തു. വരുംതലമുറയ്ക്കുവേണ്ടി പ്രകൃതി സൂക്ഷിപ്പുകാരനായി ഓരോ മനുഷ്യനും മാറ്റപ്പെടേണ്ടത് ഏറ്റവും അനിവാ ര്യമായിരിക്കുന്ന ഈ സമയത്ത് ആത്മീയതയിലൂന്നിയ ആവാസ വ്യവസ്ഥയുടെ പുനരുജീവനത്തിലൂടെ പ്രകൃതി സംരക്ഷണ ത്തിന്റെ പുത്തന്‍ മാതൃക സൃഷ്ടിക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. സിനഡല്‍ കമ്മീഷന്‍ അപ്പോസ്തലേറ്റ് സെക്രട്ടറിയും കെസിബിസി ജസ്റ്റിസ് ഫോര്‍ പീസ്
READ MOREമുനമ്പം: വിലകൊടുത്തു വാങ്ങി തങ്ങളുടെ പേരില്‍ നിയമപരമായി രജിസ്റ്റര്‍ ചെയ്ത് പതിറ്റാണ്ടുകളായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന കിടപ്പാടത്തിന്റെ നിയമപരമായ അവകാശങ്ങള്‍ക്കായി സമരം ചെയ്യുന്ന മുനമ്പം നിവാസികള്‍ക്ക് സീറോമലബാര്‍സഭ ഐകദാര്‍ഢ്യം പ്രഖ്യാപിച്ചു. കുടിയിറക്കു ഭീഷണി നേരിടുന്ന മുനമ്പം ജനതയുടെ ആവശ്യങ്ങളില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടുകയും ഭൂമി പ്രശ്‌നത്തില്‍ പരിഹാരമുണ്ടാക്കുകയും ചെയ്യണമെന്ന് സീറോമലബാര്‍സഭയുടെ പിആര്‍ഒ റവ. ഡോ. ആന്റണി വടക്കേകര വി.സി ആവശ്യപ്പെട്ടു. നിരാഹാര സമരപന്തലിലെത്തി മുനമ്പം നിവാസികളെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. ഒരു കാരണവശാലും മുനമ്പം പ്രദേശത്ത് അധിവസിക്കുന്ന ജനങ്ങളെ കുടിയൊഴിപ്പിക്കുന്ന
READ MOREമല്ലപ്പള്ളി: ദൈവസ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും പരിധികളില്ലാത്ത പ്രകാശനമായിരുന്നു സിസ്റ്റര്‍ ഡോ. മേരി ലിറ്റിയുടെ ജീവിതമെന്ന് ചങ്ങനാശേരി ആര്‍ച്ചുബിഷപ് മാര്‍ തോമസ് തറയില്‍. ദൈവപരിപാലനയുടെ ചെറിയ ദാസികളുടെ സന്യാസിനീ സമൂഹം സ്ഥാപകയും പ്രഥമ സുപ്പീരിയര്‍ ജനറലുമായിരുന്ന സിസ്റ്റര്‍ ഡോ. മേരി ലിറ്റി എല്‍എസ്ഡിപിയുടെ എട്ടാമത് ചരമവാര്‍ഷികത്തോടനുബന്ധിച്ച് കുന്നന്താനം എല്‍എസ്ഡിപി ജനറലേറ്റില്‍ വിശുദ്ധ കുര്‍ബാനയര്‍പ്പിച്ച് അനുസ്മരണ പ്രഭാഷണം നടത്തുകയായിരുന്നു മാര്‍ തോമസ് തറയില്‍. ദൈവസ്‌നേഹാനുഭവംകൊണ്ട് സമൂഹത്തെ വിസ്മയിപ്പിച്ച മദര്‍ ലിറ്റി, ഒന്നുമില്ലായ്മയില്‍നിന്നും സന്യാസിനീ സമൂഹത്തെ വളര്‍ത്തി വലുതാക്കി. അപാരമായ മനക്കരുത്തും ഭരണനൈപുണ്യവും
READ MOREമുനമ്പം: മുനമ്പം ജനതയ്ക്ക് ഐകദാര്‍ഢ്യവുമായി കോഴിക്കോട് രൂപതയില്‍ നിന്നും വൈദികരും സന്യസ്ഥരും വിവിധ സംഘടന പ്രതിനിധികളും യുവജനങ്ങളും സമരപ്പന്തല്‍ സന്ദര്‍ശിച്ചു. മുനമ്പം ജനതയുടെ കണ്ണീരൊപ്പാന്‍ അവരുടെ പോരാട്ടങ്ങള്‍ ക്കൊപ്പം ഉണ്ടാകുമെന്ന് കോഴിക്കോട് ഫെറോന വികാരി ഫാ. ജെറോം ചിങ്ങംതറ പറഞ്ഞു. കോഴിക്കോട് രൂപത ചാന്‍സലര്‍ ഫാ. സജിവ് വര്‍ഗിസ്, സാമൂഹിക ക്ഷേമസമിതി ഡയറക്ടര്‍ ഫാ. ആല്‍ഫ്രഡ് തുണ്ടത്തില്‍, കെസിവൈഎം രൂപതാ ഡയറക്ടര്‍, ഫാ. സനല്‍ ലോറന്‍സ്, ഫാ. ജിയോലിന്‍, വിനു ഗില്‍ബര്‍ട്ട്, സിസ്റ്റര്‍ ഹരിത ഡിഎസ്എസ്, ഫാ.
READ MOREDon’t want to skip an update or a post?