ഡബ്ലിന്‍: പരമ്പരാഗതമായ വിവാഹവും മാതൃത്വവുമായി ബന്ധപ്പെട്ട ഭാഗങ്ങള്‍ ഭരണഘടനയില്‍ നിന്ന് നീക്കം ചെയ്യാനുള്ള ഐറിഷ് ഗവണ്‍മെന്റ് നീക്കം പരാജയപ്പെട്ടു.
അയര്‍ലണ്ടിലെ എല്ലാ പ്രധാന രാഷ്ട്രീയ പാര്‍ട്ടികളുടെയും പിന്തുണയോടെ ഭരണഘടന ഭേദഗതിക്കായി കൊണ്ടുവന്ന രണ്ട് ഹിതപരിശോധനകളിലാണ് ജനങ്ങള്‍ വലിയ ഭൂരിപക്ഷത്തോടെ പരമ്പരാഗതമായ വിവാഹത്തിനും മാതൃത്വത്തിന്റെയും പ്രാധാന്യത്തിനുള്ള തങ്ങളുടെ പിന്തുണ വ്യക്തമാക്കിയത്. വിവാഹതിരായ കുടുംബങ്ങള്‍ക്കൊപ്പം ലിവിംഗ് റ്റുഗതര്‍ പോലുള്ള ബന്ധങ്ങളില്‍ ദീര്‍ഘനാള്‍ കഴിയുന്നവരെയും കുടുംബത്തിന്റെ പരിധിയില്‍ ഉള്‍പ്പെടുത്തുവാനുള്ള ഭരണഘടനാഭേദഗതിയായ ‘ഫാമിലി അമെന്റ്മെന്റി’നെതിരെ ജനഹിതപരിശോധനയില്‍ പങ്കെടുത്ത 68 ശതമാനമാളുകളാണ് വോട്ടു ചെയ്തത്.
അതേസമയം കുടുംബിനികളായി ഭവനങ്ങളില്‍ കഴിയുന്ന സ്ത്രീകളുടെ സംഭവാനകള്‍ പൊതുസമൂഹത്തിനും രാജ്യത്തിനും നിര്‍ണായകമാണ് എന്ന് വ്യക്തമാക്കുന്ന ഭരണഘടനയിലെ വാചകം ഒഴിവാക്കുന്നതിനായി കൊണ്ടുവന്ന ‘കെയര്‍ അമെന്റ്മെന്റി’ നെതിരായി 74 ശതമാനം ജനങ്ങള്‍ വോട്ടു ചെയ്തു. ജനങ്ങളുടെ പിന്തുണ ലഭിക്കുമെന്ന് പ്രതീക്ഷിച്ച ഗവണ്‍മെന്റിന് ജനങ്ങള്‍ നല്‍കിയ രണ്ട് പ്രഹരമാണിതെന്നും ജനങ്ങളുടെ മനസറിയുന്നതില്‍ തങ്ങള്‍ പരാജയപ്പെട്ടതായും ഐറിഷ് പ്രധാനമന്ത്രി ലിയോ വരാദ്കര്‍ പ്രതികരിച്ചു.
ഫ്രഞ്ച് ഗവണ്‍മെന്റ് ഗര്‍ഭഛിദ്രത്തിനുള്ള സ്വാതതന്ത്ര്യം ഉള്‍പ്പെടുത്തിക്കൊണ്ട് ഭരണഘടന ഭേദഗതി നടത്തി ഒരാര്ഴചയ്ക്കുള്ളിലാണ് വിവാഹത്തിന്റെയും മാതൃത്വത്തിന്റെയും പ്രസക്തി നഷ്ടപ്പെടുത്തുന്ന ഭരണഘടനാഭേദഗതിയെ ഐറിഷ് ജനത ജനഹിതപരിശോധനയിലൂടെ തള്ളിക്കളഞ്ഞിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്.
Leave a Comment
Your email address will not be published. Required fields are marked with *