വാഷിംഗ്ടണ്‍ ഡിസി: യുഎസില്‍ കോവിഡ് കാലത്തെ ലോക്ക്ഡൗണുകളെ തുടര്‍ന്ന് ക്രമാതീതമായി കുറഞ്ഞ ദിവ്യബലിയിലെ പങ്കാളിത്തം ആറ് വര്‍ഷത്തിന് ശേഷം കോവിഡിന് മുമ്പ് 2019 ലുണ്ടായിരുന്ന തലത്തിലേക്ക് തിരിച്ചെത്തിയതായി പുതിയ സര്‍വ്വേകള്‍. യുഎസിലെ ജോര്‍ജ്ടൗണ്‍ യൂണിവേഴ്സിറ്റിയിലെ സെന്റര്‍ ഫോര്‍ അപ്ലൈഡ് റിസര്‍ച്ച് ഇന്‍ ദി അപ്പോസ്തോലേറ്റ് (സിഎആര്‍എ) എന്ന പ്രമുഖ കാത്തലിക് ഗവേഷണ സ്ഥാപനം, യുഎസിലുടനീളം നടത്തിയ സര്‍വ്വേ ഫലങ്ങളും ദിവ്യബലി പങ്കാളിത്തവുമായി ബന്ധപ്പെട്ട ഗൂഗിള്‍ ട്രെന്‍ഡ്സ് സേര്‍ച്ച് വോള്യങ്ങളും അപഗ്രഥിച്ചതിലൂടെയാണ് ഈ കാര്യം വ്യക്തമായത്.
2019 ലെ മഹാമാരിക്ക് മുമ്പ്, യുഎസിലെ ദിവ്യബലിയിലുള്ള പങ്കാളിത്തം പ്രതിവാരം ശരാശരി 24.4% ആയിരുന്നുവെങ്കില്‍ 2023 മെയ് മുതല്‍ 2025 ലെ ആദ്യ ആഴ്ച വരെ, ദിവ്യബലിയിലുള്ള പ്രതിവാര പങ്കാളിത്തം ശരാശരി 24% ആണ്. ദിവ്യബലിയില്‍ പങ്കെടുക്കുന്നവരുടെ സംഖ്യ മഹാമാരിക്ക് മുമ്പുള്ള തലങ്ങളിലേക്ക് തിരിച്ചെത്തിയതായി ഈ കണക്കുകള്‍ വ്യക്തമാക്കുന്നു. കൂടാതെ ഏറ്റവും കൂടുതലാളുകള്‍ സാധാരണ ദിവ്യബലിക്കായി എത്തുന്ന ഈസ്റ്റര്‍, ക്ഷാര ബുധന്‍ തുടങ്ങിയ ദിവസങ്ങളിലെ ദിവ്യബലിയിലെ പങ്കാളിത്തവും മഹാമാരിക്ക് മുമ്പുണ്ടായിരുന്ന തലത്തിലേക്ക് 2023-ല്‍ തന്നെ മടങ്ങിയെത്തിയിരുന്നു. അതേസമയം ക്രിസ്മസിനുള്ള ദിവ്യബലിയിലെ പങ്കാളിത്തം 2024-ലാണ് മഹാമാരിക്ക് മുമ്പുള്ള തലത്തിലേക്ക് മടങ്ങിയെത്തിയത്. 2023-ല്‍ അമേരിക്കന്‍ എന്റര്‍പ്രൈസ് ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ സര്‍വേ, കോവിഡ്-19 മഹാമാരിയെ തുടര്‍ന്ന് മതപരമായ ശുശ്രൂഷകളില്‍ പങ്കെടുക്കുന്ന അമേരിക്കക്കാരുടെ ശതമാനം ഏകദേശം 8% കുറഞ്ഞുവെന്ന് കണ്ടെത്തിയിരുന്നു.
Leave a Comment
Your email address will not be published. Required fields are marked with *