വാഷിംഗ്ടണ്‍ ഡിസി: ക്രൈസ്തവ മൂല്യങ്ങള്‍ കോളജ് കാമ്പസുകളില്‍ എത്തിക്കുവാന്‍ ധീരമായി പൊരുതിയ യുവക്രൈസ്തവ ആക്ടിവിസ്റ്റ് ചാര്‍ളി കിര്‍ക്ക് കോളേജ് വിദ്യാര്‍ത്ഥികളോട് സംസാരിക്കുന്നതിനിടെ വെടിയേറ്റ് മരിച്ചു. ഊട്ടാ സര്‍വകലാശാലയില്‍ നടന്ന ചടങ്ങില്‍ യുഎസില്‍ അരങ്ങേറുന്ന കൂട്ടവെടിവയ്പ്പിനെക്കുറിച്ച് വിദ്യാര്‍ത്ഥികളുടെ ചോദ്യത്തിന് ഉത്തരം നല്‍കുന്നതിനിടെയാണ് 31-കാരനായ അദ്ദേഹത്തിന്റെ കഴുത്തില്‍ വെടിയേറ്റത്. ടേണിംഗ് പോയിന്റ് യുഎസ്എ എന്ന കാമ്പസ് കൂട്ടായ്മയുടെ സഹസ്ഥാപകനാണ്.
കാമ്പസുകളില്‍ ചുറ്റി സഞ്ചരിച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചിരുന്ന കിര്‍ക്ക്, കോളേജ് കാമ്പസുകളില്‍ വേരോട്ടമുള്ള ജെന്‍ഡര്‍ ഐഡിയോളജി പോലുള്ള തിന്മകളെ ശക്തമായി പ്രതിരോധിച്ചിരുന്നു. അദ്ദേഹത്തിന്റെ പരിപാടികള്‍ സോഷ്യല്‍ മീഡിയയിലും തരംഗമാണ്. ക്രൈസ്തവ വിശ്വാസം പിന്തുടരുന്നതിന്റെപേരില്‍ വിദ്യാര്‍ത്ഥികള്‍ക്ക് നേരിടേണ്ടി വരുന്ന വിവേചനത്തെ പ്രതിരോധിക്കുന്നതിനും കോളേജ് കാമ്പസുകളില്‍ ക്രൈസ്തവ മൂല്യങ്ങള്‍ പ്രോത്സാഹിപ്പിക്കുന്നതിനുമായി 2012-ലാണ് ടേണിംഗ് പോയിന്റ് യുഎസ്എ എന്ന കൂട്ടായ്മ സ്ഥാപിച്ചത്.
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ അടുത്ത സുഹൃത്തും സഹകാരിയുമായിരുന്നു കിര്‍ക്ക്. കിര്‍ക്കിന്റെ മരണത്തില്‍ പ്രസിഡന്റ് ട്രംപ് ദുഃഖം പ്രകടിപ്പിച്ചു. കിര്‍ക്ക് ‘ഒരു യഥാര്‍ത്ഥ ദേശസ്‌നേഹി’യാണെന്ന് ട്രൂത്ത് സോഷ്യല്‍ മീഡിയ പോസ്റ്റില്‍ പ്രസിഡന്റ് ട്രംപ് പറഞ്ഞു.
യുവാക്കള്‍ ദൈവ വിശ്വാസത്തിലേക്ക് മടങ്ങിയെത്തിക്കൊണ്ടിരിക്കുകയാ
അതേസമയം കിര്‍ക്കിനെ വെടിവച്ചയാളെ ഇതുവരെ പിടികൂടാനായിട്ടില്ല. കിര്‍ക്കിനോടുള്ള ആദരസൂചകമായി, സെപ്റ്റംബര്‍ 14 ഞായറാഴ്ച വൈകുന്നേരം 6 മണി വരെ യുഎസിലെ എല്ലാ അമേരിക്കന്‍ പതാകകളും പകുതി താഴ്ത്തിക്കെട്ടാന്‍ പ്രസിഡന്റ് ട്രംപ് ഉത്തരവിട്ടു.
Leave a Comment
Your email address will not be published. Required fields are marked with *