വാഷിംഗ്ടണ്‍ ഡിസി: ഭാര്യ ഉഷ വാന്‍സും കാലക്രമത്തില്‍ ക്രിസ്തുവിനെ രക്ഷകനും നാഥനുമായി സ്വീകരിക്കുമെന്ന പ്രത്യാശ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്. ടേണിംഗ് പോയിന്റ് യുഎസ്എയുടെ പരിപാടിയിലാണ് തങ്ങളുടെ മിശ്രവിവാഹിത ജീവിതത്തെക്കുറിച്ച് ഒരു ചോദ്യത്തിന് ഉത്തരമായി ജെ ഡി വാന്‍സ് മനസ് തുറന്നത്.
തങ്ങളുടെ മൂന്ന് കുട്ടികളെയും ക്രൈസ്തവ വിശ്വാസത്തിലാണ് വളര്‍ത്തുന്നതെന്നും ഒരു കുട്ടി ആദ്യ കുര്‍ബാന സ്വീകരിച്ചെന്നും വാന്‍സ് പറഞ്ഞു. എന്നാല്‍ ഭാര്യയെ ആദ്യം കണ്ട് മുട്ടുന്ന സമയത്ത് താന്‍ ഒരു ആജ്ഞേയവാദിയോ നിരീശ്വരവാദിയോ ആയിരുന്നുവെന്നും പിന്നീട് കത്തോലിക്ക വിശ്വാസം സ്വീകരിച്ച വാന്‍സ് കൂട്ടിച്ചേര്‍ക്കുന്നു. ഈ വിഷയത്തെക്കുറിച്ച് എപ്പോഴും തുറന്ന ചര്‍ച്ചകള്‍ നടത്താറുണ്ടെന്നും ക്രൈസ്തവ സ്‌കൂളില്‍ പഠിക്കുന്നതിനാല്‍ മൂന്ന് കുട്ടികളെയും ക്രൈസ്തവരായിട്ടാണ് വളര്‍ത്തുന്നതെന്നും അദ്ദേഹം പറഞ്ഞു.
മിക്ക ഞായറാഴ്ചകളിലും ഉഷ തന്നോടൊപ്പം പള്ളിയില്‍ വരാറുണ്ടെന്ന് വ്യക്തമാക്കിയ ശേഷമാണ് തന്നെ കത്തോലിക്ക വിശ്വാസത്തിലേക്ക് കടന്നുവരുവാന്‍ പ്രചോദിപ്പിച്ച ക്രിസ്തുവിന്റെ സ്‌നേഹം ഭാര്യ ഉഷയെയും ക്രിസ്തുവിനെ സ്വീകരിക്കുവാന്‍ പ്രേരിപ്പിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം കൂട്ടിച്ചേര്‍ത്തത്.













Leave a Comment
Your email address will not be published. Required fields are marked with *