വാഷിംഗ്ടണ്‍ ഡിസി: വിര്‍ജീനിയ സ്വദേശിയായ ടോം വാന്‍ഡര്‍ വൂഡിന്റെ 19- വയസുള്ള ഡൗണ്‍ സിന്‍ഡ്രോം ബാധതനായ മകന്‍ സെപ്റ്റിക്ക് ടാങ്കില്‍ വീണപ്പോള്‍, ടോം മറ്റൊന്നും ആലോചിച്ചില്ല. ടാങ്കിലേക്ക് ചാടി, ജീവനോടെ മകന്‍ ജോസഫിനെ ജീവിതത്തിലേക്ക് തള്ളിക്കയറ്റിയ ടോമിന് പക്ഷേ ആ ഉദ്യമത്തില്‍ നഷ്ടമായത് തന്റെ ജീവന്‍ തന്നെയാണ്. ഗര്‍ഭസ്ഥ ശിശുക്കള്‍ ഡൗണ്‍ സിന്‍ഡ്രോം ബാധിതരാണെന്നറിയുമ്പോള്‍ അവരെ നിഷ്‌കരുണം നശിപ്പിക്കുന്ന മാതാപിതാക്കളുടെ ലോകത്ത്, സ്വന്തം ശ്വാസകോശത്തില്‍ വിഷവാതകം നിറയുന്നതിനിടയിലും മകനെ ജീവനിലേക്ക് കൈപിടിച്ച് കയറ്റിയ ഏഴ് മക്കളുടെ അപ്പനായ ഈ പിതാവ് വ്യത്യസ്തനാകുന്നു.
2026 ജനുവരി 24- ന് സാന്‍ ഫ്രാന്‍സിസ്‌കോയില്‍ നടക്കുന്ന വെസ്റ്റ് കോസ്റ്റ് വാക്ക് ഫോര്‍ ലൈഫില്‍ വെച്ച് ഈ വര്‍ഷത്തെ വാക്ക് ഫോര്‍ ലൈഫ് ‘പ്രോ-ലൈഫ് ഹീറോയിസത്തിനുള്ള സെന്റ് ജിയാന മോള അവാര്‍ഡ്’ മരണാനന്തര പുരസ്‌കാരമായി ടോം വാന്‍ഡറിന് സമ്മാനിക്കും. വര്‍ഷങ്ങള്‍ക്ക് മുമ്പ് ടോമിന്റെ കഥ കേട്ടപ്പോള്‍, ആ പിതാവിന് തന്റെ കുട്ടിയോടുള്ള സ്‌നേഹം തങ്ങളെ സ്പര്‍ശിച്ചുതായി വെസ്റ്റ് കോസ്റ്റ് വാക്ക് ഫോര്‍ ലൈഫിന്റെ സഹ-ചെയര്‍പേഴ്സണ്‍ ഡോളോറസ് പറഞ്ഞു. മകന് ഡൗണ്‍ സിന്‍ഡ്രോം ഉണ്ടെന്ന വസ്തുത, അദ്ദേഹത്തിന്റെ സ്‌നേഹത്തിന്റെയും ത്യാഗത്തിന്റെയും സന്തോഷത്തിന്റെയും കഥ കൂടുതല്‍ പ്രധാനപ്പെട്ടതാക്കി.
മനുഷ്യജീവിതത്തിന്റെ പവിത്രതയെ ബഹുമാനിക്കുന്നതിനും സംരക്ഷിക്കുന്നതിനും ആഴത്തില്‍ പ്രതിജ്ഞാബദ്ധനായിരുന്നു തന്റെ പിതാവെന്ന് പ്രോ ലൈഫ് സന്ദേശം പ്രചരിപ്പിക്കുന്നതിനായി യുഎസിലെങ്ങും യാത്ര ചെയ്യുന്ന അദ്ദേഹത്തിന്റെ മകന്‍ ക്രിസ് വാന്‍ഡര്‍ വൂഡ്, പറഞ്ഞു. സഹോദരന്‍ ജോസഫിന്റെ ജീവന്‍ രക്ഷിച്ചപ്പോള്‍ അവസാന ശ്വാസം വരെ അദ്ദേഹം ഈ മൂല്യങ്ങള്‍ കാത്ത്‌സൂക്ഷിച്ചതായി ക്രിസ് വാന്‍ഡര്‍ വൂഡ് കൂട്ടിച്ചേര്‍ത്തു.
ഏത് കൊടുതണുപ്പിലും മഴയിലും ജീവന്റെ സംരക്ഷണത്തിനായി നടത്തിയിരുന്ന മാര്‍ച്ചുകളില്‍ ടോം പങ്കെടുത്തിരുന്നതായി ക്രിസ് ഓര്‍മിക്കുന്നു. നിഷ്‌കളങ്കരായ ഗര്‍ഭസ്ഥ ശിശുക്കള്‍ക്കും അവരുടെ ജീവിക്കാനുള്ള അവകാശത്തിനും വേണ്ടി നിലകൊള്ളേണ്ടതിന്റെ പ്രാധാന്യം മനസ്സിലാക്കിയതിനാല്‍ ഇത്തരം മാര്‍ച്ചുകളില്‍ കഴിയുന്നത്ര കുടുംബാംഗങ്ങളെ അദ്ദേഹം പങ്കെടുപ്പിച്ചിരുന്നു. ഒരു കര്‍ഷകനായും വാണിജ്യ പൈലറ്റായും ജോലി ചെയ്തിരുന്ന ടോം, തന്റെ കുടുംബത്തിനും വിശ്വാസത്തിനും പ്രോ-ലൈഫ് വിശ്വാസങ്ങള്‍ക്കും വേണ്ടി സമയം കണ്ടെത്തി.
ഇപ്പോള്‍ അടച്ചുപൂട്ടിയ ഒരു ഗര്‍ഭഛിദ്ര ക്ലിനിക്കിന് പുറത്ത് ടോമും ഭാര്യയും പതിവായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. ഓരോ കുട്ടിയും അനുഗ്രഹമാണെന്നും വിശുദ്ധരെ വളര്‍ത്തുക എന്നതാണ് മാതാപിതാക്കളുടെ ദൗത്യമെന്നും സ്വജീവന്‍ നല്‍കി സാക്ഷ്യം നല്‍കിയ ടോമിന്റെ ജീവിതം അനേകര്‍ക്ക് അനുദിനജീവിതത്തില്‍ ജീവനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രേരണയാകട്ടെ.
ഇപ്പോള്‍ അടച്ചുപൂട്ടിയ ഒരു ഗര്‍ഭഛിദ്ര ക്ലിനിക്കിന് പുറത്ത് ടോമും ഭാര്യയും പതിവായി ജപമാല ചൊല്ലി പ്രാര്‍ത്ഥിച്ചിരുന്നു. ഓരോ കുട്ടിയും അനുഗ്രഹമാണെന്നും വിശുദ്ധരെ വളര്‍ത്തുക എന്നതാണ് മാതാപിതാക്കളുടെ ദൗത്യമെന്നും സ്വജീവന്‍ നല്‍കി സാക്ഷ്യം നല്‍കിയ ടോമിന്റെ ജീവിതം അനേകര്‍ക്ക് അനുദിനജീവിതത്തില്‍ ജീവനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടുകള്‍ സ്വീകരിക്കുവാന്‍ പ്രേരണയാകട്ടെ.













Leave a Comment
Your email address will not be published. Required fields are marked with *