Follow Us On

26

December

2025

Friday

നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം

നൈജീരിയയില്‍ തീവ്രവാദികള്‍ക്കെതിരെ സര്‍ക്കാര്‍ സഹായത്തോടെ യുഎസ് മിന്നലാക്രമണം

അബുജ/നൈജീരിയ: നൈജീരിയന്‍ സര്‍ക്കാരിന്റെ പിന്തുണയോടെ, നൈജീരിയയിലെ ഐഎസ് കേന്ദ്രങ്ങളില്‍ യുഎസ് വ്യോമാക്രമണം നടത്തിയതായി സ്ഥിരീകരിച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. നിരപരാധികളായ ക്രൈസ്തവരെ അക്രമിച്ച് ക്രൂരമായി കൊലപ്പെടുത്തിയ ഭീകരരെ ലക്ഷ്യമിട്ടാണ് ആക്രമണം നടത്തിയതെന്ന് ട്രംപ് പറഞ്ഞു. നൈജീരിയയുടെ വടക്കുപടിഞ്ഞാറുള്ള സൊകോട്ടോ സംസ്ഥാനത്തെ ‘ഭീകരരുടെ കേന്ദ്രങ്ങളില്‍ കൃത്യമായ ആക്രമണങ്ങള്‍’ അമേരിക്കയുമായി സഹകരിച്ച് നടത്തിയതായി നൈജീരിയയുടെ വിദേശകാര്യ മന്ത്രാലയവും സ്ഥിരീകരിച്ചു.

ഭീകരവിരുദ്ധ പ്രവര്‍ത്തനത്തില്‍ നൈജീരിയന്‍ സര്‍ക്കാര്‍ നല്‍കുന്ന പിന്തുണയ്ക്കും സഹകരണത്തിനും യുഎസ് യുദ്ധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് നന്ദി പറഞ്ഞു. നടപടി സ്ഥിരീകരിച്ച പ്രസിഡന്റ് ട്രംപ്, ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യയുള്ള രാജ്യമായ നൈജീരിയയില്‍ ‘ക്രിസ്ത്യാനികളുടെ കൂട്ടക്കൊല’ തുടര്‍ന്നാല്‍ കൂടുതല്‍ ആക്രമണങ്ങള്‍ നടത്തുമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം അമേരിക്കയുടെ ഈ സൈനിക നടപടി ക്രിസ്ത്യാനികളുടെ കൂട്ടക്കൊലയും എല്ലാ നൈജീരിയക്കാരെയും ബാധിക്കുന്ന സുരക്ഷാ പ്രതിസന്ധിയും അവസാനിപ്പിക്കുന്നതിനുള്ള ആദ്യപടി മാത്രമാണെന്ന് യുഎസ് ജനപ്രതിനിധിയും നൈജീരിയന്‍ ക്രിസ്ത്യാനികളുടെ ശക്തനായ വക്താവുമായ, കത്തോലിക്കനായ കോണ്‍ഗ്രസ് അംഗം റൈലി മൂര്‍ പ്രതികരിച്ചു.

 

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?