Follow Us On

16

January

2025

Thursday

സഭയ്‌ക്കെതിരായ പ്രതികാര നടപടി കടുപ്പിച്ച് നിക്കരാഗ്വൻ ഏകാധിപതി; നിക്കാരാഗ്വൻ ജനതയ്‌യും ബിഷപ്പിനും വേണ്ടി പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ

സഭയ്‌ക്കെതിരായ പ്രതികാര നടപടി കടുപ്പിച്ച് നിക്കരാഗ്വൻ ഏകാധിപതി; നിക്കാരാഗ്വൻ ജനതയ്‌യും ബിഷപ്പിനും വേണ്ടി പരിശുദ്ധ അമ്മയുടെ മധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ

മനാഗ്വേ: നിക്കാരാഗ്വൻ പ്രസിഡന്റ് ഡാനിയൽ ഒർട്ടേഗയുടെ ഏകാധിപത്യത്തെ ചോദ്യം ചെയ്യുന്നതിന്റെ പേരിൽ കത്തോലിക്കാ സഭയ്‌ക്കെതിരെ ഒർട്ടേഗാ ഭരണകൂടം കൈക്കൊള്ളുന്ന പ്രതികാര നടപടികൾ അതിരുവിടുമ്പോൾ, രാജ്യത്തിനുവേണ്ടി പരിശുദ്ധ ദൈവമാതാവിന്റെ മധ്യസ്ഥം തേടി ഫ്രാൻസിസ് പാപ്പ. അടിസ്ഥാന രഹിതമായ കുറ്റങ്ങൾ ചുമത്തി മതഗൽപ്പ രൂപതാ ബിഷപ്പ് റോളാൻഡോ അൽവാരെസിനെ 26 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ച പശ്ചാത്തലത്തിലാണ് ആഞ്ചലൂസ് പ്രാർത്ഥയ്ക്കുശേഷം ദൈവമാതാവിന്റെ മാധ്യസ്ഥം തേടി പാപ്പ പ്രാർത്ഥിച്ചത്.

‘നിക്കരാഗ്വയിൽ നിന്നുള്ള വാർത്ത എന്നെ വല്ലാതെ വേദനിപ്പിക്കുന്നു. ഞാൻ വളരെയേറെ സ്‌നേഹിക്കുന്ന, 26 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ട മതഗൽപ്പയിലെ ബിഷപ്പ് റൊളാൻഡോ അൽവാരെസിനെ കുറിച്ചാണ് ഞാൻ ഇപ്പോൾ ചിന്തിക്കുന്നത്. സത്യം, നീതി, സ്വാതന്ത്ര്യം, സ്‌നേഹം എന്നിവയിൽനിന്ന് പിറവിയെടുക്കേണ്ടതും ക്ഷമയിലൂടെ നേടേണ്ടതുമായ സമാധാനത്തിനായുള്ള ആത്മാർത്ഥമായ അന്വേഷണത്തിനായി രാഷ്ട്രീയ നേതൃത്വത്തിന്റെയും എല്ലാ പൗരന്മാരുടെയും ഹൃദയങ്ങൾ തുറക്കാൻ ഞങ്ങൾ കന്യാമറിയത്തിന്റെ മധ്യസ്ഥതയിലൂടെ കർത്താവിനോട് അപേക്ഷിക്കുന്നു.’

അമേരിക്കയിലേക്ക് നാടുകടത്തപ്പെട്ട 222 നിക്കരാഗ്വൻ രാഷ്ട്രീയ തടവുകാർക്കും ദുരിതം അനുഭവിക്കുന്ന ആ രാജ്യത്തെ സകലർക്കുവേണ്ടിയും താൻ പ്രാർത്ഥിക്കുന്നുവെന്ന് അറിയിച്ച പാപ്പ, ദൈവമാതാവിന്റെ മാധ്യസ്ഥം തേടാൻ വിശ്വാസീസമൂഹത്തോട് ആഹ്വാനം ചെയ്യുകയും ചെയ്തു. തുടർന്ന് വിശ്വാസികൾക്കൊപ്പം ‘നന്മ നിറഞ്ഞ മറിയമേ…’ എന്ന പ്രാർത്ഥന ചൊല്ലുകയും ചെയ്തു. ബിഷപ്പിനൊപ്പം വീട്ടുതടങ്കലിൽ അടച്ചിരുന്ന നാല് വൈദീകർ ഉൾപ്പെടെ 222 പേരെ രാജ്യദ്രോഹം കുറ്റം ചുമത്തി അമേരിക്കയിലേക്ക് നാടുകടത്തിയതിന് പിന്നാലെയാണ് ബിഷപ്പിനെതിരായ ശിക്ഷ വിധിച്ചത്.

‘ജന്മനാടിനെ വഞ്ചിച്ചു’ എന്ന അടിസ്ഥാനരഹിതമായ കുറ്റം ചുമത്തിയാണ് മനാഗ്വേ അപ്പീൽ കോടതി ജയിൽ ശിക്ഷ വിധിച്ചത്. 2049 ഏപ്രിൽ 13 വരെ ബിഷപ്പ് അൽവാരസ് ജയിലിൽ കഴിയണമെന്നാണ് കോടതി ഉത്തരവ്‌. ബിഷപ്പിനെ അന്യായമായി തടവുശിക്ഷയ്ക്ക് വിധിച്ചതിനെ തുടർന്ന് ശക്തമായ പ്രതിഷേധങ്ങൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ രൂപപ്പെടുന്നുണ്ട്. ‘മിഷണറീസ് ഓഫ് ചാരിറ്റി’ സഭാംഗങ്ങളായ 18 കന്യാസ്ത്രീകളെ നാടുകടത്തിയതിനും അഞ്ച് കത്തോലിക്കാ റേഡിയോ സ്റ്റേഷനുകൾ അടച്ചുപൂട്ടിയതിനും പിന്നാലെ, 2022 ഓഗസ്റ്റിലാണ് ബിഷപ്പ് അൽവാരെസിനെ ഒർട്ടേഗാ ഭരണകൂടം വീട്ടുതടങ്കലിൽ അടച്ചത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?