Follow Us On

04

October

2025

Saturday

‘അന്നദാന’ പദ്ധതിയുമായി യു.എസിലെ കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക്;  സഭയുടെ കാരുണ്യപദ്ധതി 100ൽപ്പരം രാജ്യങ്ങൾക്ക് സഹായമാകും

‘അന്നദാന’ പദ്ധതിയുമായി യു.എസിലെ കത്തോലിക്കാ സഭ വലിയ നോമ്പിലേക്ക്;   സഭയുടെ കാരുണ്യപദ്ധതി 100ൽപ്പരം രാജ്യങ്ങൾക്ക് സഹായമാകും

വാഷിംഗ്ടൺ ഡി.സി: കാരുണ്യപ്രവൃത്തികൾ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ വലിയ നോമ്പുകാലത്ത് യു.എസിലെ കത്തോലിക്കാ സഭ ‘റൈസ് ബൗൾ’ എന്ന പേരിൽ നടപ്പാക്കുന്ന അന്നദാന പദ്ധതി തരംഗമാകുന്നു. ആഗോളതലത്തിൽ വർദ്ധിച്ചുവരുന്ന ദാരിദ്ര്യം ശമിപ്പിക്കുക എന്ന ലക്ഷ്യത്തോടെ യു.എസിലെ കത്തോലിക്കാ മെത്രാൻ സമിതിയുടെ സാമൂഹ്യസേവന വിഭാഗമായ ‘കാത്തലിക് റിലീഫ് സർവീസ്’ (സി.ആർ.എസ്) നടപ്പാക്കുന്ന പദ്ധതിക്ക് വലിയ സ്വീകാര്യതയാണ് ലഭിക്കുന്നത്.

ആഗോള കത്തോലിക്കാ സഭ വലിയ നോമ്പിന് തുടക്കം കുറിക്കുന്ന ഫെബ്രുവരി 22നാണ് ഈ വർഷത്തെ ‘റൈസ് ബൗൾ’ പദ്ധതിക്ക് തുടക്കം കുറിക്കുക. കത്തോലിക്കാ കുടുംബങ്ങളിലേക്ക് വലിയ നോമ്പ് ആരംഭത്തിനു മുമ്പുതന്നെ ഒരോ വലിയ കാർഡ്ബോർഡ് പെട്ടി ലഭ്യമാക്കും. ഓരോ കുടുംബവും ത്യാഗപൂർവം മാറ്റിവെക്കുന്ന വസ്ത്രം, സാധനസാമഗ്രികൾ, കളിപ്പാട്ടങ്ങൾ, മോശമാകാത്ത ഭക്ഷണപദാർത്ഥങ്ങൾ എന്നിവ അതിൽ നിക്ഷേപിക്കും. സി.ആർ.എസ് പ്രവർത്തകർ ഇത് ശേഖരിച്ച് അർഹരായവർക്ക് ഈസ്റ്ററിനുമുമ്പ് ലഭ്യമാക്കും- ഇപ്രകാരമാണ് ‘റൈസ് ബൗൾ’ പദ്ധതി നടപ്പാക്കുക.

ഭക്ഷ്യക്ഷാമത്തിനു പുറമെ വസ്ത്രങ്ങളുടെയും മറ്റ് അവശ്യവസ്തുക്കളുടെയും കുറവ് അനുഭവിക്കുന്നവരെ സഹായിക്കാനും പദ്ധതി വഴിയൊരുക്കും. കൂടാതെ, കുട്ടികൾക്ക് കളക്കോപ്പുകളും ഇതിലൂടെ ലഭിക്കും. 1975ൽ സമാരംഭിച്ച പദ്ധതി 100 രാജ്യങ്ങളിലെ 190 ദശലക്ഷം പേർക്കാണ് ഇന്ന് സഹായമേകുന്നത്. കാർഡ്ബോർഡ് ബോക്സ് ശേഖരണത്തിനു പുറമെ, ധനസഹായം ഓൺലൈനിലൂടെ സംഭാവനയായി നൽകാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്.

സമാഹരിക്കുന്ന സംഭാവനകളുടെ 75%വും ചെലവഴിക്കുന്നത് ഭക്ഷ്യ ദൗർലഭ്യവും പോഷകാഹാരക്കുറവും പിടിമുറുക്കിയ രാജ്യങ്ങളിലാകും. ശേഷിക്കുന്ന 25% തുക യു.എസിലെ വിവിധ രൂപതകൾ മേൽനോട്ടം വഹിക്കുന്ന ദാരിദ്ര്യ നിർമാർജന പദ്ധതികൾക്കായി വിനിയോഗിക്കും.

വിശ്വാസം പ്രവൃത്തിപഥത്തിൽ കൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ അമേരിക്കയിലെ കത്തോലിക്ക മെത്രാൻ സമിതി 1943ലാണ് സി.ആർ.എസിന് രൂപം നൽകിയത്. രണ്ടാം ലോകയുദ്ധത്തിനുശേഷം ലോകത്തെ വിവിധ രാജ്യങ്ങൾ സാക്ഷ്യം വഹിച്ച മനുഷ്യയാതനകളോടുള്ള അമേരിക്കയിലെ സഭയുടെ സഹോദര്യ പ്രകടനമായാണ് സി.ആർ.എസ് രൂപപ്പെട്ടത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?