Follow Us On

24

November

2024

Sunday

പീഡിത ക്രൈസ്തവർക്കും ദുരിതബാധികർക്കും സഹായഹസ്തവുമായി യു.എസിലെ കത്തോലിക്കാ സഭ

പീഡിത ക്രൈസ്തവർക്കും ദുരിതബാധികർക്കും സഹായഹസ്തവുമായി യു.എസിലെ കത്തോലിക്കാ സഭ

വാഷിംഗ്ടൺ ഡി.സി: ക്രിസ്തുവിശ്വാസത്തെപ്രതി ലോകമെമ്പാടും പീഡിപ്പിക്കപ്പെടുന്നവർക്കും പ്രകൃതി ദുരന്തങ്ങളിൽ ഉൾപ്പെടെ കഷ്ടതകൾ അനുഭവിക്കുന്നവർക്കും സഹായഹസ്തവുമായി അമേരിക്കയിലെ കത്തോലിക്കാ സഭ. അമേരിക്കൻ സഭയുടെ സാമൂഹ്യസേവന സംരംഭമായ ‘കാത്തലിക് റിലീഫ് സർവീസസി’നു വേണ്ടി അമേരിക്കയിലെ വിവിധ രൂപതകളിൽ മാർച്ച് 18- 19 തീയതികളിൽ ക്രമീകരിക്കുന്ന ഫണ്ട് സമാഹരണയജ്ഞം വൻവിജയമാക്കാനുള്ള ശ്രമത്തിലാണ് സഭാ നേതൃത്വം.

പീഡിപ്പിക്കപ്പെട്ടവരുടെയും നാടുകടത്തപ്പെട്ടവരുടെയും ദുരന്തബാധിതരുടെയും പുനരധിവാസം, പാവപ്പെട്ടവരുടെ ജീവിത സാഹചര്യങ്ങൾ മെച്ചപ്പെടുത്താനുള്ള സംരംഭങ്ങൾ, കുറഞ്ഞ വരുമാനക്കാരായ കുടിയേറ്റക്കാർക്കുള്ള സഹായം എന്നിങ്ങനെ നിരവധി മേഖലകളിലാണ് ‘കാത്തലിക്ക് റിലീഫ് സർവീസ’സ് പ്രവർത്തനം നടത്തുന്നത്. മുൻ വർഷം നടത്തിയ ധനസമാഹരണം 75,000ത്തിൽപ്പരം അഫ്ഗാൻ അഭയാർത്ഥികൾക്ക് സുരക്ഷിതമായ അഭയം ഒരുക്കാൻ സഹായമായെന്നാണ് റിപ്പോർട്ടുകൾ.

മിഡിൽ ഈസ്റ്റിലെ ഇസ്ലാമിക തീവ്രവാദത്തിൽനിന്ന് രക്ഷതേടി സ്വദേശത്തും വിദേശത്തും കഴിയുന്ന അഭയാർത്ഥികൾക്ക് ഈ ധനശേഖരണത്തിലൂടെ ലഭിക്കുന്ന തുക വലിയ സഹായമാകുമെന്ന് സംഘാടകർ പറയുന്നു. മെത്രാൻ സമിതിയുടെ മൈഗ്രേഷൻ ആൻഡ് റെഫ്യൂജി സർവീസസ് ഡിപ്പാർട്ട്മെന്റിലൂടെയും കാത്തലിക് ലീഗൽ ഇമിഗ്രേഷൻ നെറ്റ്വർക്ക്, ഹോളി ഫാദേഴ്സ് റിലീഫ് ഫണ്ട്, ഇന്റർനാഷണൽ ജസ്റ്റിസ് ആൻഡ് പീസ് ഡിപ്പാർട്ട്മെന്റ് എന്നീ സന്നദ്ധ സംഘടനകളിലൂടെയുമാണ് ദുരിതബാധിതരിലേക്ക് പണം എത്തിക്കുക.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?