Follow Us On

22

November

2024

Friday

വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന്  മുഴുവനുമുള്ള സമ്മാനം; ആദരം അർപ്പിക്കാൻ പോളിഷ് ജനത നഗരനിരത്തിൽ

വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന്  മുഴുവനുമുള്ള സമ്മാനം; ആദരം അർപ്പിക്കാൻ പോളിഷ് ജനത നഗരനിരത്തിൽ

ക്രാക്കോ: വിശുദ്ധ പത്രോസിന്റെ പിൻഗാമായിയ തിരുസഭയെ 27 വർഷം നയിച്ച വിശുദ്ധ ജോൺ പോൾ രണ്ടാമൻ തിരുസഭയ്ക്കും ലോകത്തിന് മുഴുവനുമുള്ള സമ്മാനമാണെന്ന യാഥാർത്ഥ്യം ഓർമിപ്പിച്ച് പോളിഷ് ജനത. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ ചരമ വാർഷിക ദിനമായ ഏപ്രിൽ രണ്ടിന് പ്രമുഖ പോളിഷ് നഗരങ്ങളിലുടനീളം സംഘടിപ്പിച്ച പദയാത്രകളിലും പ്രാർത്ഥനാ ജാഗരങ്ങളിലും ജനലക്ഷങ്ങളാണ് അണിചേർന്നത്. വാഴ്‌സോയിൽ നടന്ന ഏറ്റവും വലിയ റാലിയിൽമാത്രം പങ്കെടുത്തവരുടെ എണ്ണം ലക്ഷത്തിൽപ്പരം വരും. ക്രാക്കോ ഉൾപ്പെടെയുള്ള മറ്റ് വൻനഗരങ്ങളിലെ സ്ഥിതിയും വ്യത്യസ്ഥമായിരുന്നില്ല.

ജോൺ പോൾ രണ്ടാമൻ ക്രാക്കോ അതിരൂപതാ അധ്യക്ഷനായിരിക്കേ, വൈദീകർ പ്രതിയായ ലൈംഗിക പീഡന പരാതികൾ മറച്ചുവെച്ചെന്ന് ആരോപിക്കുന്ന ഒരു വിവാദ ഗ്രന്ഥം ഈയിടെ പുറത്തിറങ്ങിയിരുന്നു. അതേ തുടർന്ന് വിശുദ്ധ ജോൺ പോളിന്റെ സദ്കീർത്തിക്കുനേരെ തൽപ്പര കക്ഷികൾ ആക്രമണം അഴിച്ചുവിട്ടതിന്റെ പശ്ചാത്തലത്തിലാണ് വിശുദ്ധ ജോൺ പോൾ രണ്ടാമനെയും അദ്ദേഹത്തിന്റെ പ്രബോധനങ്ങളെയും പ്രകീർത്തിച്ചുകൊണ്ടുള്ള ഐക്യദാർഢ്യ റാലികൾ നടത്താൻ വിശ്വാസീസമൂഹം തീരുമാനിച്ചത്.

ഇതുസംബന്ധിച്ച്, പോളിഷ് മെത്രാൻ സമിതിയുടെ വെബ് സൈറ്റിൽ പ്രസ്താവന പ്രസിദ്ധീകരിച്ചതും ശ്രദ്ധേയമായി. സാർവത്രിക സഭയ്ക്കും പോളണ്ടിനും വേണ്ടി വിശുദ്ധ ജോൺ പോൾ രണ്ടാമൻ ചെയ്ത കാര്യങ്ങളെ നിസാരവൽക്കരിക്കുന്നത് ചിന്തിക്കാൻ പോലും കഴിയില്ലെന്ന് അടിവരയിടുന്നതായിരുന്നു ലേഖനം. പാപ്പാ ഇഹലോകവാസം വെടിഞ്ഞ ഏപ്രിൽ രണ്ട് രാത്രി 09.37 അദ്ദേഹമെന്ന ദാനത്തെപ്രതി ദൈവത്തിന് നന്ദി പറയാനുള്ള പ്രത്യേക നിമിഷമായി നിലനിൽക്കണമെന്നും മെത്രാൻ സമിതി വക്താവ് ഫാ. ലെസ്സെക് ഗസിയാക് പ്രസിദ്ധീകരിച്ച പ്രസ്താവന വ്യക്തമാക്കുന്നു.

”ജോൺ പോൾ രണ്ടാമന്റെ കാലത്ത് വളർന്ന തങ്ങളെ പോലുള്ളവർക്ക് പോളിഷുകാരനായ പാപ്പ തന്റെ മാതൃരാജ്യം അനുഭവിച്ച അതിന്റെ പ്രയാസകരമായ ചരിത്ര നിമിഷങ്ങളിൽ ചെയ്ത കാര്യങ്ങളെ നിസാരവൽക്കരിക്കാനാവില്ല. വിശുദ്ധ ജോൺ പോൾ രണ്ടാമന്റെ വ്യക്തിത്വം മാനവികതയ്ക്കും ലോകജനതയുടെ ഹൃദയങ്ങളിൽ പകർന്നു നൽകിയതുമായ നന്മകൾ മാനിക്കാതിരിക്കാനാവില്ല. അതിനാൽ ജോൺ പോൾ രണ്ടാമൻ മാനവരാശിക്ക് നൽകിയ നന്മകൾ നശിപ്പിക്കാനോ റദ്ദാക്കാനോ ഞങ്ങൾ അനുവദിക്കില്ല,” മെത്രാൻ സമിതി വക്താവ് കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?