Follow Us On

23

December

2024

Monday

വലിയനോമ്പ് ദിനങ്ങൾ അനുഗ്രഹമായി, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 331 കുഞ്ഞുങ്ങൾ!

വലിയനോമ്പ് ദിനങ്ങൾ അനുഗ്രഹമായി, ഗർഭച്ഛിദ്രത്തെ അതിജീവിച്ചത് 331 കുഞ്ഞുങ്ങൾ!

വാഷിംഗ്ടൺ ഡി.സി: വലിയനോമ്പിനോട് അനുബന്ധിച്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുമ്പിൽ നടത്തിയ 40 ദിവസത്തെ പ്രാർത്ഥനയും ഉപവാസവുംകൊണ്ടുമാത്രം ഗർഭച്ഛിദ്രത്തിൽനിന്ന് രക്ഷപ്പെട്ടത് 331 കുഞ്ഞുങ്ങൾ! വിഭൂതി തിരുനാൾ ദിനമായ ഫെബ്രുവരി 22 മുതൽഓശാന ഞായറായ ഏപ്രിൽ രണ്ടു വരെയുള്ള ദിനങ്ങളിൽ പ്രോ ലൈഫ് സന്നദ്ധ സംഘടനയായ ’40 ഡേയ്‌സ് ഫോർ ലൈഫ്’ ഗർഭച്ഛിദ്ര ക്ലിനിക്കുകൾക്ക് മുന്നിൽ സംഘടിപ്പിച്ച ‘ലെന്റ് കാംപെയിനി’ന്റെ സത്ഫലമാണിത്.

ലെന്റ് (വലിയ നോമ്പിനോട് അനുബന്ധിച്ച്) കാംപെയിൻ, ഫാൾ കാംപെയിൻ (സെപ്തംബർ- നവംബർ) എന്നിങ്ങനെ രണ്ട് കാംപെയിനുകളാണ് ഓരോ വർഷവും സംഘടിപ്പിക്കുക. അതിൽ ലെന്റ് കാംപെയിന്റെ ഫലം ഔദ്യോഗിക വെബ്‌സൈറ്റിലൂടെയാണ് സംഘടന വെളിപ്പെടുത്തിയത്. കൂടാതെ ഈ 40 ദിനത്തിനിടെ അഞ്ച് ഗർഭച്ഛിദ്ര ക്ലിനിക്കുകൾ അടച്ചുപൂട്ടിച്ചതിനൊപ്പം ഗർഭച്ഛിദ്ര ക്ലിനിക്കുകളിൽ ജോലി ചെയ്തിരുന്ന അഞ്ചു പേരെ അതിൽനിന്ന് പിന്തിരിപ്പിക്കാനുമായി എന്നതും ശ്രദ്ധേയം.

ഗർഭച്ഛിദ്ര ക്ലിനിക്കുകളുടെ മുന്നിലും പരിസരങ്ങളിലുമായി 40 ദിവസം പ്രാർത്ഥനകൾ നടത്തുകയും കൗൺസിലിംഗുകൾ ക്രമീകരിക്കുകയും ചെയ്യുന്ന പ്രോ ലൈഫ് ക്യാംപെയിനാണ് ’40 ഡേയ്‌സ് ഫോർ ലൈഫ്’. 60 രാജ്യങ്ങളിലെ നൂറുകണക്കിന് നഗരങ്ങളിലാണ്ഇത്തവണ ലെന്റ് കാംപെയിൻ സംഘടിപ്പിക്കപ്പെട്ടത്. ഗർഭച്ഛിദ്രത്തിനായി എത്തുന്നവരുടെ മാനസാന്തരത്തിനായി പ്രാർത്ഥിച്ചും, അവർക്ക് (കേൾക്കാൻ സന്നദ്ധരാണെങ്കിൽ) അവശ്യമായ ബോധവത്ക്കരണം നൽകിയുമാണ് ’40 ഡേയ്‌സ്’ ടീം ഈ നേട്ടം കരസ്ഥമാക്കിയത്.

2007ൽ ആദ്യത്തെ ദേശീയ കാംപെയിൻ സംഘടിപ്പിക്കപ്പെട്ടതു മുതൽ ഇതുവരെ കരസ്ഥമാക്കിയ നേട്ടങ്ങൾ ചുവടെ: ഇതിനകം സംരക്ഷിക്കപ്പെട്ടത് 22,855 കുരുന്നു ജീവനുകൾ, അടച്ചുപൂട്ടിക്കാനായത് 136ഗർഭച്ഛിദ്ര കേന്ദ്രങ്ങൾ, ഗർഭച്ഛിദ്ര ക്ലിനിക്കിലെ തൊഴിലിൽനിന്ന് പിൻവാങ്ങിയവർ 247. അവിടങ്ങളിലെ ജോലി ഉപേക്ഷിച്ചവരെല്ലാം ഇന്ന് ’40 ഡേയ്‌സ് ഫോർ ലൈഫി’ന്റെ വക്താക്കളാണെന്നുകൂടി അറിയണം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?