തൃശൂര്‍: പ്രശസ്ത വചനപ്രഘോഷകനും ദീര്‍ഘകാലം മുരിങ്ങൂര്‍ ഡിവൈന്‍ ധ്യാനകേന്ദ്രത്തിലെ ശുശ്രൂഷകനുമായിരുന്ന അരവിന്ദാക്ഷ മേനോന്‍ നിര്യാതനായി. ഹൃദയ സംബന്ധമായ അസുഖങ്ങളെ തുടര്‍ന്നു ആശുപത്രിയിലേക്കുള്ള യാത്രാമദ്ധ്യേയാണ് ഇന്നലെ (ഏപ്രില്‍ 19ന്) മരണം സംഭവിച്ചത്. തന്റെ ക്രിസ്തീയ വിശ്വാസത്തിലേക്കുള്ള വഴികള്‍ വിവരിച്ചുകൊണ്ട് ഡിവൈന്‍ ധ്യാനകേന്ദ്രത്തില്‍ അരവിന്ദാക്ഷ മേനോന്‍ നടത്തിയിരുന്ന അനുഭവ സാക്ഷ്യങ്ങള്‍ അനേകരെ വിശ്വാസത്തില്‍ ഉറപ്പിക്കുകയും വളര്‍ത്തുകയും ചെയ്തിരുന്നു.
കോട്ടയത്തിനടുത്ത് കുമരകത്തുള്ള ഒരു നായര്‍ തറവാട്ടില്‍ ജനിച്ചുവളര്‍ന്ന അരവിന്ദാമേനോന്‍ യുക്തിവാദത്തിന്റെ വഴികളിലൂടെ സഞ്ചരിച്ച കാലത്തായിരുന്നു ക്രിസ്തീയ വിശ്വാസത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടത്. ഭാര്യ: ഓമന, മക്കള്‍: റാണി ഹെക്ടര്‍, രജനി അല്‍ഫോന്‍സ്. പ്രശസ്ത സംഗീത സംവിധായകരായ ഹെക്ടർ ലൂയിസും അൽഫോൻസ് ജോസഫുമാണ് മരുമക്കൾ.
Leave a Comment
Your email address will not be published. Required fields are marked with *