Follow Us On

23

December

2024

Monday

ആയിരങ്ങൾ അണിചേർന്ന നാഷണൽ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിച്ച് കനേഡിയൻ തലസ്ഥാന നഗരി

ആയിരങ്ങൾ അണിചേർന്ന നാഷണൽ പ്രോ ലൈഫ് മാർച്ചിന് സാക്ഷ്യം വഹിച്ച് കനേഡിയൻ  തലസ്ഥാന നഗരി

ഒട്ടാവ: ഗർഭച്ഛിദ്രത്തിനും ദയാവധത്തിനുമെതിരായ നിലപാടുകൾ ആവർത്തിച്ചുറപ്പിച്ച, ആയിരങ്ങൾ അണിചേർന്ന ‘നാഷണൽ മാർച്ച് ഫോർ ലൈഫി’ന് സാക്ഷ്യം വഹിച്ച് കനേഡിയൻ തലസ്ഥാന നഗരിയായ ഒട്ടാവ. കൈക്കുഞ്ഞുങ്ങൾ മുതൽ വയോധികർവരെയുള്ളവരുടെ സാന്നിധ്യംതന്നെയായിരുന്നു കനേഡിയൻ മാർച്ച് ഫോർ ലൈഫിന്റെ പ്രധാന സവിശേഷത. ‘ദൃഢമായി നിലയുറപ്പിക്കുക’ എന്നതായിരുന്നു ഈ വർഷത്തെ ആപ്തവാക്യം.

പാർലമെന്റ് ഹില്ലിൽ സംഘടിപ്പിച്ച പ്രാർത്ഥനകൾക്കും വിവിധ പ്രോ ലൈഫ് നേതാക്കളുടെ അഭിസംബോധനകൾക്കും ശേഷമായിരുന്നു നഗര കേന്ദ്രത്തിലൂടെ മാർച്ച് ഫോർ ലൈഫ് ആരംഭിച്ചത്. ‘നാം മുന്നോട്ട് നീങ്ങുന്നു,’ എന്ന് ജനങ്ങളെ ഉദ്ബോധിപ്പിച്ചുകൊണ്ട് മാർച്ചിൽ വിശിഷ്ടാതിഥിയായി പങ്കെടുത്ത അമേരിക്കൻ സ്പീക്കർ ഹേവുഡ് റോബിൻസണിന്റെ സാന്നിധ്യവും ശ്രദ്ധേയമായി.

നാം ഈ പോരാട്ടം നടത്തുന്നത് രാഷ്ട്രീയമോ സാമൂഹികമോ ആയ ലക്ഷ്യത്തിന് വേണ്ടിയല്ലെന്ന് ഓർമിക്കണമെന്ന് ആരോഗ്യപ്രവർത്തകൻ കൂടിയായ അദ്ദേഹം ആഹ്വാനം ചെയ്തു. ‘യേശുവാണ് ഈ യുദ്ധം നയിക്കുന്നത്. അവിടുത്തെ മാർഗങ്ങളെ തോൽപ്പിക്കാൻ ഒന്നിനും കഴിയില്ല,’ പാർല്ലമെന്റ് ഹില്ലിൽ സമ്മേളിച്ച ആയിരങ്ങളെ പ്രചോദിപ്പിച്ചുകൊണ്ട് അദ്ദേഹം വ്യക്തമാക്കി. ‘കുടുംബവൃക്ഷങ്ങളിലെ മരങ്ങളെ ഗർഭച്ഛിദ്രം കൊല്ലുന്നു,’ എന്ന വാക്കുകൾ രേഖപ്പെടുത്തിയ ടീഷർട്ട് ധരിച്ചാണ് റോബിൻസൺ മാർച്ചിൽ പങ്കെടുക്കാനെത്തിയത്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?