Follow Us On

23

December

2024

Monday

ബോട്ടിന്റെ അണിയത്ത് പാപ്പ, പിന്നണിയിൽ യുവജനസംഘം! ശ്രദ്ധേയമാകുന്ന വത്തിക്കാന്റെ ‘ഡബ്ല്യു.വൈ.ഡി സ്റ്റാംപ്’

ബോട്ടിന്റെ അണിയത്ത് പാപ്പ, പിന്നണിയിൽ യുവജനസംഘം! ശ്രദ്ധേയമാകുന്ന വത്തിക്കാന്റെ ‘ഡബ്ല്യു.വൈ.ഡി സ്റ്റാംപ്’

വത്തിക്കാൻ സിറ്റി: പോർച്ചുഗൽ തലസ്ഥാനമായ ലിസ്ബൺ ആതിഥേയത്വം വഹിക്കുന്ന ലോക യുവജന സംഗമത്തിന് ആഴ്ചകൾ മാത്രം ശേഷിക്കേ, ‘ലോക യുവജന ദിനം 2023’ന്റെ സ്മാരക സ്റ്റാംപ് തയാറാക്കി വത്തിക്കാൻ. ഇറ്റാലിയൻ ആർടിസ്റ്റ് സ്റ്റെഫാനോ മോറി രൂപകൽപ്പന ചെയ്ത സ്റ്റാംപ്, അൽമായർക്കും ജീവനും കുടുംബങ്ങൾക്കുംവേണ്ടിയുള്ള വത്തിക്കാൻ ഡികാസ്റ്ററിയാണ് അവതരിപ്പിച്ചത്. ഓഗസ്റ്റ് ഒന്നു മുതൽ ആറുവരെയാണ് ലോകയുവജന സംഗമ ദിനങ്ങൾ.

ഉത്കണ്ഠയോടെയല്ല, മറിച്ച് സന്നദ്ധതയോടെ വിവേകത്തിന്റെ പാത പിന്തുടരേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള ഫ്രാൻസിസ് പാപ്പയുടെ യുവജനദിന സന്ദേശത്തിലൂന്നിയാണ് സ്റ്റാംപ് ഒരുക്കിയിരിക്കുന്നത്. ഒരു ബോട്ടിന്റെ അണിയത്തുനിന്നുകൊണ്ട് അകലെയുള്ള ചക്രവാളത്തിലേക്ക് വിരൽ ചൂണ്ടിനിൽക്കുന്ന ഫ്രാൻസിസ് പാപ്പയും അദ്ദേഹത്തെ അനുഗമിക്കുന്ന ഒരുസംഘം യുവജനങ്ങളുമാണ് സ്റ്റാംപിന്റെ മുഖ്യ ആകർഷണം.

യുവജനങ്ങളെ ഭാവിയിലേക്ക് നയിക്കുന്ന ഫ്രാൻസിസ് പാപ്പയെയാണ് സ്റ്റെഫാനോ മോറി ഇതിലൂടെ ചൂണ്ടിക്കാട്ടുന്നത്. ‘എപ്പോഴും മുന്നോട്ട് നോക്കുക. ജീവിതത്തിന് മുന്നിൽ മതിൽ കെട്ടരുത്, എന്തെന്നാൽ നമ്മെ വളർത്തുന്ന ചക്രവാളങ്ങൾക്ക് അത് മറയാകും. എല്ലായ്‌പ്പോഴും ചക്രവാളത്തിലേക്ക് നോക്കുക, എല്ലാറ്റിനുമുപരിയായി നിങ്ങളുടെ ഹൃദയം കൊണ്ട് നോക്കുക. നിങ്ങളുടെ ഹൃദയം മറ്റ് സംസ്‌കാരങ്ങളിലേക്കും മറ്റുള്ളവരിലേക്കും തുറക്കുക’ ലോക യുവജന ദിനത്തിനായി പാപ്പ പുറപ്പെടുവിച്ച പ്രസ്തുത സന്ദേശമാണ് സ്റ്റാംപിന്റെ ഇതിവൃത്തം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?