Follow Us On

23

November

2024

Saturday

കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു

കുഞ്ഞുമക്കളുള്ള തൊഴിലാളികൾക്ക് 5000 ഡോളർ സമ്മാനം! യു.എസ് കമ്പനിയുടെ ‘ബേബി ബോണസ്’ ചർച്ചയാകുന്നു

വാഷിംഗ്ടൺ ഡി.സി: ഗർഭച്ഛിദ്രത്തെ ചെറുക്കുന്ന, ജീവന്റെ മൂല്യം പ്രഘോഷിക്കുന്ന തൊഴിലാളികൾക്ക് പ്രോത്‌സാഹനമേകാൻ 5000 ഡോളർ ‘ബേബി ബോണസ്’ പ്രഖ്യാപിച്ച് അമേരിക്കൻ കമ്പനി. മികച്ച ഉത്പന്നങ്ങളും സർവീസുകളും തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ സഹായിക്കുന്ന മാർക്കറ്റ് പ്ലേസ് ആപ്ലിക്കേഷൻ കമ്പനിയായ ‘പബ്ലിസ്‌ക്യു’വാണ് ജീവന്റെ വക്താക്കളായ തൊഴിലാളികൾക്കായി ‘ബേബി ബോണസ്’ പ്രഖ്യാപിച്ചത്.

കുഞ്ഞുങ്ങളുള്ള, കുഞ്ഞിനെ ദത്തെടുക്കുന്ന തൊഴിലാളികൾക്കാണ് ഇത് ലഭ്യമാകുക. ‘കുടുംബങ്ങളെ അനുകൂലിക്കുന്ന ഒരു സ്ഥാപനമാണ് തങ്ങളുടേതെന്നും അത് തുറന്നുപറയുന്നതിൽ ലജ്ജയില്ലെന്നും’ വ്യക്തമാക്കിക്കൊണ്ടാണ് ‘പബ്ലിസ്‌ക്യു’ സി.ഇഒയും സ്ഥാപകനുമായ മൈക്കൽ സീഫെർട്ട് ഇക്കാര്യം വ്യക്തമാക്കിയത്. ഗർഭച്ഛിദ്രത്തെ പ്രോത്‌സാഹിപ്പിക്കാൻ ബഹുരാഷ്ട്ര കുത്തക കമ്പനികൾ പദ്ധതികൾ ആവിഷ്‌ക്കരിക്കുമ്പോഴാണ് മാതൃകാപരമായ ഈ പദ്ധതി ശ്രദ്ധേയമാകുന്നത്.

‘നിരവധി കമ്പനികൾ തങ്ങളുടെ ജീവനക്കാർക്ക് ഗർഭച്ഛിദ്ര ആനുകൂല്യങ്ങൾ വാഗ്ദാനം ചെയ്യുമ്പോൾ, നമ്മുടെ വിശ്വാസങ്ങളിൽ കാതലായ ഈ മൂല്യം പ്രഘോഷിക്കാൻ കുറച്ച് പണം നിക്ഷേപിക്കുന്നതിനേക്കാൾ മികച്ചതായി മറ്റെന്തുണ്ട്. തങ്ങളുടെ തൊഴിലാളി കുടുംബങ്ങളെ പ്രോത്സാഹിപ്പിക്കുന്ന ഒരു മികച്ച ടീം അംഗമായി മാറുന്നതിലുള്ള കമ്പനിയുടെ നന്ദി പ്രകടനംകൂടിയാണിത്,’ ‘ഫോക്‌സ് ന്യൂസി’ന് നൽകിയ അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി. കെട്ടുറപ്പുള്ള കുടുംബങ്ങളിലൂടെ മാത്രമേ കെട്ടുറപ്പുള്ള രാജ്യം യാഥാർത്ഥ്യമാകൂവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഗർഭച്ഛിദ്രം നിയമവിധേയമാക്കാമോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാനങ്ങൾക്ക് നൽകിക്കൊണ്ട് കഴിഞ്ഞ വർഷം യു.എസ് സുപ്രീം കോടതി ‘റോയ് വേഴ്‌സസ് വെയ്ഡ്’ വിധി തിരുത്തിയതിനെ തുടർന്ന് നിരവധി സംസ്ഥാനങ്ങൾ ഗർഭച്ഛിദ്രം നിയമവിരുദ്ധമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിൽ, ഗർഭച്ഛിദ്രത്തിന് അനുവാദമുള്ള സംസ്ഥാനത്തേക്ക് യാത്രചെയ്യാനും മറ്റുമായി നിരവധി കമ്പനികൾ ഗർഭച്ഛിദ്ര ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചിരുന്നു.

ഇത്തരം അനാരോഗ്യകരമായ പ്രവണതകൾ വർദ്ധിക്കുന്ന സാഹചര്യത്തിൽ ‘പബ്ലിസ്‌ക്യു’ നടപ്പാക്കുന്ന മാതൃകാപരമായ പദ്ധതിയെ പ്രതീക്ഷയോടെ ഉറ്റുനോക്കുകയാണ് യു.എസിലെ പ്രോ ലൈഫ് സമൂഹം.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?