ഡാളസ്: ഏഴാമത് സീറോ മലബാർ ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ് (ഐ.പി.ടി.എഫ് 2023) ജൂലൈ 14 മുതൽ 16വരെ ഡാളസ് സെന്റ് തോമസ് സീറോ മലബാർ ഫൊറോനാ ദൈവാലയത്തിൽ അരങ്ങേറും. ചിക്കാഗോ സീറോ മലബാർ ബിഷപ്പ് മാർ ജോയ് ആലപ്പാട്ട് ഫെസ്റ്റ് ഉത്ഘാടനം ചെയ്യും. ടെക്സാസ്, ഒക്‌ലഹോമ റീജ്യണിലെ ഒൻപത് സീറോ മലബാർ ഇടവകകളിൽ നിന്നുള്ള കലാപ്രതിഭകൾ മാറ്റുരയ്ക്കുന്ന വേദിയാണ് ഇന്റർ പാരിഷ് ടാലന്റ് ഫെസ്റ്റ്.
2010ൽ ഡാളസിൽ തുടങ്ങിയ ഈ കലോത്സവത്തിന് ഇത് മൂന്നാം തവണയാണ് ഡാളസ് വേദിയാകുന്നത്. സംഗീതം, നൃത്തം, പ്രസംഗം, മോണോ ആക്ട്, ബൈബിൾ ക്വിസ്, സ്‌കിറ്റ് എന്നിങ്ങനെ 20 മത്സര ഇനങ്ങളിലായി 600ൽപ്പരം കലാപ്രതിഭകൾ ഇത്തവണ ടാലന്റ് ഫെസ്റ്റിൽ പങ്കെടുക്കുന്നുണ്ട്.
ഫൊറോനാ വികാരി ഫാ. ജെയിംസ് നിരപ്പേൽ, കോർഡിനേറ്റർമാരായ ചാർളി അങ്ങാടിശ്ശേരിൽ, ജാനറ്റ് ജോസി , ജീവൻ ജെയിംസ് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മറ്റികളാണ് ഒരുക്കങ്ങൾ നിർവഹിക്കുന്നത്. മത്സരാർത്ഥികളും കുടുംബാഗങ്ങളുമായി രണ്ടായിരത്തിൽപ്പരം പേർ സന്നിഹിതരാകുന്ന ഈ കലാമാമാങ്കത്തിന് ഡാളസ് സെന്റ് തോമസ് ഫൊറോനാ ദൈവാലയം സുസജ്ജമായതായി കൈക്കാരന്മാരായ ചാർളി അങ്ങാടിശ്ശേരിൽ, ടോമി ജോസഫ്, ജിമ്മി മാത്യു, ജീവൻ ജെയിംസ് എന്നിവർ അറിയിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *