Follow Us On

22

January

2025

Wednesday

ഗർഭിണികൾക്കും അമ്മമാർക്കും സഹായം ഉറപ്പാക്കാൻ പുതിയ വെബ്‌സൈറ്റുമായി ഒക്ലഹോമ; ലക്ഷ്യം പ്രോ ലൈഫ് അമേരിക്ക

ഗർഭിണികൾക്കും അമ്മമാർക്കും സഹായം ഉറപ്പാക്കാൻ പുതിയ വെബ്‌സൈറ്റുമായി ഒക്ലഹോമ; ലക്ഷ്യം പ്രോ ലൈഫ് അമേരിക്ക

ഒക്ലഹോമ: ഗർഭിണികളെയും അമ്മമാരെയും കുടുംബങ്ങളെയും ചേർത്തുപിടിച്ച്, അവർക്കുവേണ്ടി മാത്രമൊരു വെബ്‌സൈറ്റ് തയാറാക്കി ഒക്ലഹോമ സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഹെൽത്ത്. ഗർഭധാരണം, ദത്തെടുക്കൽ, രക്ഷാകർതൃത്വം, സാമ്പത്തിക സഹായം എന്നിവയെക്കുറിച്ചുള്ള വിവരങ്ങളാണ് ‘പ്രോ വുമൺ ആൻഡ് പ്രോ ലൈഫ്’ എന്ന വെബ്‌സൈറ്റിലൂടെ ലഭ്യമാക്കുന്നത്.

ജീവന്റെ മൂല്യത്തിന് വിലകൽപ്പിക്കുന്ന പ്രോ ലൈഫ് അമേരിക്ക കെട്ടിപ്പടുക്കുക എന്നതാണ് പുതിയ സംരംഭത്തിന്റെ ലക്ഷ്യം. പ്രശ്‌നസങ്കീർണമായതും മറ്റാരുടെയും പിന്തുണയില്ലാത്തതുമായ ഗർഭിണികൾക്കും അമ്മമാർക്കും ഈ വെബ്‌സൈറ്റ് വലിയ സഹായമാകുമെന്ന പ്രത്യാശ പങ്കുവെച്ചുകൊണ്ടാണ് ഗവർണർ കെവിൻ ഇക്കാര്യം അറിയിച്ചത്.

‘ഓരോ കുഞ്ഞും ദൈവത്തിന്റെ സമ്മാനമാണ്. ഗർഭധാരണത്തിലൂടെ കുഞ്ഞുങ്ങൾക്ക് ജന്മമേകുന്ന ഒക്ലഹോമയിലെ അമ്മമാരെ ശക്തീകരിക്കാനുമുള്ള സർക്കാരിന്റെ പ്രതിജ്ഞാബദ്ധതയുടെ പ്രതിഫലനമാണ് പ്രസ്തുത വെബ്‌സൈറ്റ്.’ അമ്മമാരും അമ്മയാകാൻ ഒരുങ്ങുന്നവർക്കും വേണ്ടിവരുന്ന അവശ്യ വിവരങ്ങളും സഹായങ്ങളും ഒരു പ്ലാറ്റ്‌ഫോമിലേക്ക് ഏകീകരിക്കുന്നതിലൂടെ, ഓരോ അമ്മയ്ക്കും കുടുംബത്തിനും അർഹമായ പിന്തുണയും സംവിധാനവും ഉറപ്പാക്കാനാകുമെന്നും കെവിൻ സ്റ്റിറ്റ് വ്യക്തമാക്കി.

ഒക്ലഹോമയെ ആരോഗ്യത്തിലൂടെ അഭിവൃദ്ധിയിലേക്ക് നയിക്കുക എന്നതാണ് വെബ്‌സൈറ്റിന്റെ കാഴ്ചപ്പാടെന്ന് ഹെൽത്ത് കമ്മീഷണർ കീത്ത് റീഡ് പറഞ്ഞു. ജീവിതത്തിന്റെ തുടക്കത്തിൽതന്നെ ആരംഭിക്കേണ്ട ഒന്നാണത്. നവജാത ശിശുവിനെ ലോകത്തിന് സമ്മാനിക്കുന്ന നമ്മുടെ സമൂഹത്തിലെ ഗർഭിണികൾക്ക് സഹായം ലഭ്യമാക്കുന്ന ഉറവിടമാകണമെന്ന് ഞങ്ങൾ ആഗ്രഹക്കുന്നു. ഒക്‌ലഹോമയിലെ കുടുംബങ്ങൾക്കുള്ള പിന്തുണാ വിവരങ്ങൾ ലഭ്യമാക്കുന്നതിൽ സംസ്ഥാന ഏജൻസികളും വിവിധ കമ്മ്യൂണിറ്റികളും തമ്മിലുള്ള സഹകരണം ജനനത്തിനു മുമ്പും ജനനസമയത്തും ശേഷവും നിർണായകമാണെന്നും റീഡ് കൂട്ടിച്ചേർത്തു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?