Follow Us On

02

April

2025

Wednesday

ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ

ജനഹൃദയങ്ങൾ കീഴടക്കി ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ’ അമേരിക്കൻ തീയറ്ററുകളിൽ

വത്തിക്കാൻ സിറ്റി: അഗതികളുടെ അമ്മയെന്ന് ലോകം വിശേഷിപ്പിച്ച കൊൽക്കത്തയിലെ വിശുദ്ധ തെരേസയുടെ ജീവിതം സാക്ഷിക്കുന്ന ഡോക്യുമെന്ററി സിനിമ ‘ദ മിറക്കിൾസ് ഓഫ് മദർ തെരേസ: ഡോൺ ഇൻ കൽക്കട്ട’ അമേരിക്കൻ തീയറ്ററുകളിൽ. ഇക്കഴിഞ്ഞ വാരാന്ത്യത്തിൽ റിലീസ് ചെയ്യപ്പെട്ട സിനിമയ്ക്ക് വലിയ പ്രതികരണം ലഭിക്കുന്നുവെന്നാണ് റിപ്പോർട്ടുകൾ. ലാറ്റിൻ അമേരിക്കൻ രാജ്യങ്ങളിലും സ്‌പെയിനിലും വൻ സ്വീകാര്യത ലഭ്യമായതിന് പിന്നാലെയാണ് സിനിമ യു.എസിൽ പ്രദർശനത്തിന് എത്തിയത്.

വിശുദ്ധരായ പാദ്രെ പിയോ, ജോൺ പോൾ രണ്ടാമൻ എന്നിവരെ കുറിച്ചുള്ള സിനിമകൾ ഒരുക്കുന്നതിൽ മുഖ്യപങ്കുവഹിച്ച ജോസ് മരിയ സവാലയാണ് സിനിമയുടെ സംവിധായകൻ. മിഷണറീസ് ഓഫ് ചാരിറ്റി സന്യാസിനി സമൂഹത്തിന്റെ സ്ഥാപക, ദരിദ്രരെ മാറോട് ചേർത്ത സന്യാസിനി എന്നീ നിലകളിൽ മദർ തെരേസ നടത്തിയ ശുശ്രൂഷകളെ കുറിച്ച് നേരിട്ട് അറിയാവുന്നവരിൽനിന്ന് വിവരങ്ങൾ ശേഖരിച്ചാണ് സിനിമ ഒരുക്കിയിരിക്കുന്നത്.

വ്യക്തികളിൽ മാനസാന്തരം സാധ്യമാക്കാൻ മദർ തെരേസയ്ക്ക് ഉണ്ടായിരുന്ന സ്വാധീനം അടിവരയിടുന്നതിലൂടെയും ശ്രദ്ധേയമാണ് സിനിമ. ജീവൻ, കുടുംബം എന്നിവയ്ക്കുള്ള മൂല്യങ്ങൾ സംരക്ഷിക്കുന്നതിനെയും ദൈവത്തിന് പരമപ്രധാന സ്ഥാനം നൽകേണ്ടതിനെയും കുറിച്ച് ചിന്തിക്കാൻ പ്രസ്തുത സിനിമ പ്രചോദനമാകുമെന്ന് ‘ഇന്റർനാഷണൽ കാത്തലിക്ക് ഫിലിം ഫെസ്റ്റിവൽ’ അധ്യക്ഷൻ ഗാബി ജാക്കോബ് അഭിപ്രായപ്പെട്ടു.

ഇന്ന് മാസിഡോണിയയുടെ ഭാഗമായ സ്‌കൂപ്‌ജെയിൽ 1910 ഓഗസ്റ്റ് 26ന് ജനിച്ച മദർ തെരേസ 1950ൽ കൽക്കട്ടയിൽ സ്ഥാപിച്ച ‘മിഷനറീസ് ഓഫ് ചാരിറ്റി’ സന്യാസിനി സഭ അശരണരരും അനാഥരുമായ അനേകരുടെ അത്താണിയാണിന്ന്. 1997 സെപ്തംബർ അഞ്ചിന് ഇഹലോക വാസം വെടിഞ്ഞ മദർ തെരേസ 2016 സെപ്തംബറിൽ വിശുദ്ധാരാമത്തിലേക്ക് ഉയർത്തപ്പെട്ടു. 1979ലെ സമാധാന നോബൽ സമ്മാനിതയുമാണ് വിശുദ്ധ മദർ തെരേസ.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?