Follow Us On

03

May

2024

Friday

ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തില്‍ വന്‍ വര്‍ധനവ്‌

ഇന്ത്യയിലെ ക്രൈസ്തവ പീഡനത്തില്‍ വന്‍ വര്‍ധനവ്‌

ന്യൂഡല്‍ഹി: 2023 ന്റെ ആദ്യപകുതി പിന്നിടുമ്പോഴേക്കും ഇന്ത്യയിലെ ക്രൈസ്തവര്‍ക്ക് നേരെ നടന്നത് 400 ലധികം അക്രമസംഭവങ്ങളാണെന്ന റിപ്പോര്‍ട്ടുമായി എക്യുമെനിക്കല്‍ ഗ്രൂപ്പായ യുനൈറ്റഡ് ക്രിസ്ത്യന്‍ ഫോറം. ഇന്ത്യയിലെ ക്രൈസ്തവര്‍ക്കെതിരെയുള്ള ക്രൂരതകള്‍ വര്‍ഷം തോറും വര്‍ധിക്കുമ്പോള്‍ എന്ന തലക്കെട്ടിലാണ് ഫോറം അവരുടെ കണക്കുകള്‍ പത്രപ്രസ്താവനയായി പുറത്തുവിട്ടിരിക്കുന്നത്. ഇന്ത്യയിലെ 28 സംസ്ഥാനങ്ങളില്‍ 23 ലും ക്രൈസ്തവ പീഡനങ്ങള്‍ അരങ്ങേറുന്നു. മണിപ്പൂരില്‍ കലാപമെന്ന പേരില്‍ ക്രൈസ്തവര്‍ക്കുനേരെ നടക്കുന്ന അക്രമങ്ങള്‍ ഇതില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും ഫോറം വക്താക്കള്‍ സൂചിപ്പിച്ചു. 2022 ല്‍ ഇതേ കാലയളവില്‍ ക്രൈസ്തവര്‍ക്ക് നേരെ 274 അക്രമസംഭവങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

400 കേസുകള്‍ വിവിധ സംസ്ഥാനങ്ങളിലായി നടന്നതാണ്. ഉത്തര്‍പ്രദേശില്‍ 155 കേസുകളാണ് ഈ വര്‍ഷം റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഛത്തീസ്ഗഡില്‍ ബസ്താര്‍ ജില്ലയിലാണ് ഏറ്റവും കൂടുതല്‍ ക്രൈസ്തവ പീഡനകേസുകള്‍ ഉണ്ടായത്. അവിടെ ഈ വര്‍ഷം 31 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. കണക്കുകളനുസരിച്ച്, 2014 ന് ശേഷം ക്രൈസ്തവപീഡനം കുതിച്ചുയര്‍ന്നിരിക്കുകയാണെന്ന് ഫോറം പറയുന്നു. 147 കേസുകളാണ് 2014 ല്‍ ഉണ്ടായിരുന്നത്. അത് 2022 ല്‍ 599 ആയി ഉയര്‍ന്നു. 2023 ലെ ആദ്യത്തെ 190 ദിവസത്തിനുള്ളില്‍ കേസുകളുടെ എണ്ണം 400 ആയി. മതപരിവര്‍ത്തനമാരോപിച്ച് 63 കേസുകളാണ് ക്രൈസ്തവരുടെ പേരിലുള്ളത്. 35 ഓളം പാസ്റ്റര്‍മാര്‍ ഇപ്പോള്‍ തന്നെ ജയിലിലാണ്. അവര്‍ക്ക് കോടതി നിരന്തരമായി ജാമ്യം നിഷേധിക്കുകയാണ്. ക്രൈസ്തവ സമൂഹം അവരുടെ മോചനത്തിനുവേണ്ടി രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും നല്‍കിയ അപേക്ഷകള്‍ക്ക് യാതൊരു മറുപടിയും കിട്ടിയിട്ടില്ല എന്നത് വേദനാജനകമാണെന്നും ഫോറം ഭാരവാഹികള്‍ പറയുന്നു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?