Follow Us On

22

November

2024

Friday

ഭാരതത്തിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ വീണ്ടും അമേരിക്ക

ഭാരതത്തിലെ ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ വീണ്ടും അമേരിക്ക

വാഷിംഗ്ടൺ ഡി.സി: യു.എസ് പ്രസിഡന്റ് ജോ ബൈഡന്റെ ഇന്ത്യാ സന്ദർശനം അടുത്ത മാസം നടക്കാനിരിക്കെ, രാജ്യത്തെ മത പീഡനങ്ങൾ ഉൾപ്പടെയുള്ള മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ അമേരിക്ക വീണ്ടും രംഗത്ത്. പതിവ് പത്ര സമ്മേളനത്തിനിടെ അമേരിക്കൻ വിദേശകാര്യ വക്താവ് മാത്യു മുള്ളറാണ് ഇന്ത്യയിലെ മനുഷ്യാവകാശ ലംഘനങ്ങൾക്കെതിരെ മുൻപത്തെ പോലെതന്നെ ഇനിയും ശബ്ദമുയർത്തുമെന്ന് വ്യക്തമാക്കിയത്.

ക്രിസ്തുമതം ഉൾപ്പെടെ ഏതു മതവിശ്വാസത്തിന് എതിരെയും ലോകത്തിന്റെ ഏതു ഭാഗത്തു നടക്കുന്ന അടിച്ചമർത്തലിനെതിരെയും നിലപാട് സ്വീകരിക്കുന്നതാണ് അമേരിക്കൻ നിലപാടെന്നും ആദ്ദേഹം പറഞ്ഞു. ‘ജി 20’ ഉച്ചകോടിക്കായി അടുത്തമാസം ഇന്ത്യയിലെത്തുന്ന പ്രസിഡന്റ് ജോ ബൈഡൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പടെയുള്ളവരുമായി ചർച്ചകൾ നടത്തുന്ന സാഹചര്യത്തിൽ അമേരിക്കൻ വിദേശ കാര്യ വക്താവിന്റെ പ്രതികരണത്തിന് വലിയ പ്രാധാന്യമാണ് നിരീക്ഷകർ നൽകുന്നത്, പ്രത്യേകിച്ച് മണിപ്പൂർ കലാപങ്ങളുടെ പശ്ചാത്തലത്തിൽ.

അന്താരാഷ്ട്ര മത സ്വാതന്ത്ര്യത്തിനായുള്ള അമേരിക്കൻ കമ്മീഷൻ ഈയിടെ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ, മതസ്വാതന്ത്ര്യം ഹനിക്കുന്നതിൽ മുൻനിരയിലുള്ള രാജ്യങ്ങളുടെ പട്ടികയിൽ ഇന്ത്യയെയും ഉൾപ്പെടുത്തണമെന്ന് നിർദേശിച്ചിരുന്നു. എന്നാൽ, തികച്ചും പക്ഷപാതപരമാണ് അമേരിക്കയുടെ നിലപാടെന്നായിരുന്നു ഇതിനോടുള്ള ഇന്ത്യയുടെ പ്രതികരണം. അതേസമയം, മണിപ്പൂരിലെ കലാപങ്ങൾ അറുതി ഇല്ലാതെ തുടരുകയാണ്.

ക്രൈസ്തവർ ഭൂരിപക്ഷമായ കുക്കികളും ഹൈന്ദവർ ഭൂരിപക്ഷമായ മെയ്‌തേയ് വിഭാഗവും തമ്മിലുള്ള വംശീയ കലാപമായി വ്യാഖ്യാനിക്കപ്പെടുമ്പോഴും വ്യാപകവും സംഘടിതവുമായി ആക്രമണങ്ങൾക്ക് ഇരയാകുന്നത് ക്രൈസ്തവരാണ്. മാത്രമല്ല 250ൽപ്പരം ക്രൈസ്തവ ദൈവാലയങ്ങളും സ്ഥാപനങ്ങളുമാണ് ഇതിനകം തകർക്കപ്പെട്ടത്. ആക്രമണങ്ങൾ വർദ്ധിക്കുമ്പോഴും അത് തടയാൻ കേന്ദ്ര, സംസ്ഥാന സർക്കാരുകൾ തുടരുന്ന നിഷ്‌ക്രിയത്വം വ്യാപകമായി വിമർശിക്കപ്പെടുന്നുണ്ട്.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?