റോം: ലോക യുവജന സംഗമത്തിൽ പങ്കെടുക്കാൻ പോർച്ചുഗലിലേക്ക് യാത്രചെയ്യവേ, അണുബാധയെ തുടർന്ന് മരണമടഞ്ഞ ലൂക്കാ റെ സാർട്ടോ എന്ന ഇറ്റാലിയൻ യുവാവിന്റെ മാതാവിന് സാന്ത്വനമേകാൻ ഫ്രാൻസിസ് പാപ്പയുടെ ഫോൺ കോൾ. ലൂക്കായുടെ മൃതസംസ്‌ക്കാര ശുശ്രൂഷയുടെ തലേന്നാണ് പാപ്പ ടെലിഫോണിൽ വിളിച്ച് ലൂക്കായുടെ മാതാവുമായി സംസാരിച്ചത്.
അണുബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ലൂക്ക ഓഗസ്റ്റ് 11നാണ് മരണമടഞ്ഞത്. മകന്റെ അവിചാരിതമായ നിര്യാണത്തിൽ ദുഃഖിതയായ അമ്മയെ ആശ്വസിപ്പിച്ച പാപ്പ അവർക്കൊപ്പം കരഞ്ഞെന്നും ലൂക്കായുടെ മൃതസംസ്‌കാര ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ച മിലാനിലെ സഹായമെത്രാൻ ലൂക്ക മെയ്റൂണ്ടി പറഞ്ഞു.
പാപ്പ വളരെ ദയാവായ്‌പോടെയാണ് സംസാരിച്ചതെന്നും തന്റെ പിതാവ് തന്നോട് സംസാരിക്കുന്നതുപോലെയാണ് തനിക്ക് അനുഭവപ്പെട്ടതെന്നും യുവാവിന്റെ മാതാവ് പറഞ്ഞു. സംസ്‌കാരത്തിനിടെ ലൂക്കയുടെ സുഹൃത്തുക്കൾ ലോക യുവജന ദിന ഗാനം ആലപിക്കുകയും പ്രത്യേക പ്രാർത്ഥനകളിൽ പങ്കുചേരുകയും ചെയ്തുവെന്ന് ബിഷപ്പ് അനുസ്മരിച്ചു.
Leave a Comment
Your email address will not be published. Required fields are marked with *