Follow Us On

21

November

2024

Thursday

ഓരോ യുദ്ധവും സൃഷ്ടിക്കെതിരായ വെല്ലുവിളി: എക്യുമെനിക്കൽ പാത്രിയർക്കീസ്

ഓരോ യുദ്ധവും സൃഷ്ടിക്കെതിരായ വെല്ലുവിളി: എക്യുമെനിക്കൽ പാത്രിയർക്കീസ്

കോൺസ്റ്റാന്റിനോപ്പിൾ: യുദ്ധങ്ങളെല്ലാം സൃഷ്ടിക്കെതിരായ വെല്ലുവിളിയും പ്രകൃതിക്കും പരിസ്ഥിതിക്കും ഗുരുതരമായ ഭീഷണി ഉയർത്തുന്ന ദുരന്തമാണെന്നും കോൺസ്റ്റാന്റിനോപ്പിളിലെ എക്യുമെനിക്കൽ പാത്രിയാർക്കീസ് ബർത്തലോമിയോ ഒന്നാമൻ. ‘യുദ്ധങ്ങൾ എല്ലായ്‌പ്പോഴും മനുഷ്യജീവൻ ഹനിക്കുന്നതും ഭയങ്കരമായ പാരിസ്ഥിതിക നാശത്തിന് കാരണമാവുകയും ചെയ്യുന്നുണ്ട്,’ യുക്രൈനിലെ റഷ്യൻ അധിനിവേശത്തെ സൂചിപ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

ബോംബിംഗിലൂടെ അന്തരീക്ഷം, ജലം, ഭൂമി എന്നിവയുടെ മലിനീകരണം, ആണവ കൂട്ടക്കൊലയുടെ അപകടകരമായ സാധ്യത, ആണവ നിലയങ്ങളിൽ നിന്നുള്ള അപകടകരമായ വികിരണം, പൊട്ടിത്തെറിക്കുന്ന കെട്ടിടങ്ങളിൽ നിന്നുള്ള കാൻസറിന് കാരണമാകുന്ന പൊടി, വന നശീകരണം, കാർഷിക വസ്തുക്കളുടെ ശോഷണം ഇവയെല്ലാം യുക്രൈനിലെ ജനങ്ങളുടെ ആവാസവ്യവസ്ഥയിൽ ഗുരുതരമായ നാശനഷ്ടങ്ങൾക്ക് കാരണമാകുന്നുണ്ട്. അതിനാൽ യുദ്ധം ഉടൻ അവസാനിപ്പിക്കാനും ആത്മാർത്ഥമായ സംഭാഷണം ആരംഭിക്കാനും അദ്ദേഹം ആവർത്തിച്ച് ആവശ്യപ്പെട്ടു.

മനുഷ്യാവകാശങ്ങൾ എന്ന ആശയം ഇന്ന് പരിസ്ഥിതിക അവകാശങ്ങൾകൂടി ഉൾപ്പെടുത്തി വികസിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള പരിശ്രമങ്ങൾ കാലാവസ്ഥാ വ്യതിയാനം, കുടിവെള്ള ക്ഷാമം, ഫലഭൂയിഷ്ഠമായ മണ്ണ്, ശുദ്ധവായു എന്നിവയുടെ അപര്യാപ്തതയാൽ വെല്ലുവിളികളെ നേരിടുന്നുണ്ടെന്ന വസ്തുതയും ചൂണ്ടിക്കാട്ടി.

അതിനാൽ, നിലവിലുള്ള പാരിസ്ഥിതിക പ്രതിസന്ധിയുടെ അനന്തരഫലങ്ങൾ മനുഷ്യാവകാശങ്ങളുടെ പശ്ചാത്തലത്തിൽ അഭിസംബോധന ചെയ്യപ്പെടണം. പ്രകൃതിയുടെയും പരിസ്ഥിതിയുടെയും നാശം എല്ലാറ്റിനുമുപരി ദരിദ്രരെയാണ് കൂടുതൽ പ്രതികൂലമായി ബാധിക്കുന്നതെന്നും പാത്രിയാർക്കീസ് ബാർത്തലോമിയോ പറഞ്ഞു.

Share:

Leave a Comment

Your email address will not be published. Required fields are marked with *

Latest Posts

Related Posts

    Don’t want to skip an update or a post?