Follow Us On

22

November

2025

Saturday




  • വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും

    വെടിയൊച്ചകള്‍ മുഴങ്ങുന്ന ഇന്ത്യ പാക്ക് അതിര്‍ത്തിയില്‍ കാരുണ്യത്തിന്റെ മാലാഖമാരായി മലയാളി സിസ്റ്റര്‍ ആനിയും കൂട്ടരും0

    നിതിന്‍ ജെ. കുര്യന്‍ ഇന്ത്യ-പാക് അതിര്‍ത്തിക്ക് തൊട്ടടുത്ത്, സംഘര്‍ഷങ്ങളുടെ നിഴല്‍ വീഴുന്ന സംബ എന്ന കൊച്ചു ഗ്രാമത്തില്‍, സ്‌നേഹത്തിന്റെയും സമര്‍പ്പണത്തിന്റെയും ദീപനാളമായി ജ്വലിച്ചുനില്‍ക്കുകയാണ് ജമ്മു-ശ്രീനഗര്‍ രൂപതയുടെ കീഴിലുള്ള സെന്റ് ജോസഫ് കമ്മ്യൂണിറ്റി ഹോസ്പിറ്റല്‍. ഇവിടെ, മൂന്ന് കത്തോലിക്കാ സന്യാസിനിമാര്‍ തങ്ങളുടെ ജീവിതം തന്നെ പാവപ്പെട്ടവര്‍ക്കായി സമര്‍പ്പിച്ചിരിക്കുന്നു. സിസ്റ്റേഴ്‌സ് ഓഫ് ചാരിറ്റി ഓഫ് ജീസസ് ആന്‍ഡ് മേരി കോണ്‍ഗ്രിഗേഷന്‍ അംഗങ്ങളായ മൂവരും ആശുപത്രിയിലെ നഴ്‌സുമാരായാണ് ശുഷ്രൂഷ ചെയ്യുന്നത്. സമര്‍പ്പണത്തിന്റെ മുഖങ്ങള്‍ ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്ന മലയാളി സന്യാസിനി

    READ MORE
  • മലബാര്‍ കുടിയേറ്റ ശതാബ്ദി; സിമ്പോസിയവും പൊതുസമ്മേളനവും 22ന്

    മലബാര്‍ കുടിയേറ്റ ശതാബ്ദി; സിമ്പോസിയവും പൊതുസമ്മേളനവും 22ന്0

    കോഴിക്കോട്: മലബാര്‍ കുടിയേറ്റത്തിന്റെ ശതാബ്ദി ആഘോഷിക്കുന്നതിന്റെ ഭാഗമായി താമരശേരി രൂപതയുടെ നേതൃത്വത്തില്‍ നവംബര്‍ 22ന് കോഴിക്കോട് ടൗണ്‍ഹാളില്‍ സിബോ സിയവും പൊതുസമ്മേളനവും നടത്തുന്നു. താമരശേരി രൂപത റൂബിജൂബിലി ആഘോഷിക്കുന്നതിന്റെ ഭാഗമായാണ് സിമ്പോസിയം നടത്തുന്നത്. രാവിലെ 10ന് കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോര്‍ജ് കുര്യന്‍ ശതാബ്ദി ആഘോഷങ്ങള്‍ ഉദ്ഘാടനം ചെയ്യും. താമരശേരി രൂപതാധ്യക്ഷന്‍ മാര്‍ റെമീജിയോസ് ഇഞ്ചനാനിയില്‍ അധ്യക്ഷത വഹിക്കും. ഉച്ചകഴിഞ്ഞ് 2.30ന് ചേരുന്ന പൊതുസമ്മേളനത്തില്‍ കോഴിക്കോട് അതിരൂപതാധ്യക്ഷന്‍ ഡോ. വര്‍ഗീസ് ചക്കാലയ്ക്കല്‍, എം.കെ രാഘവന്‍ എം.പി, തോട്ടത്തില്‍

    READ MORE
  • മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്തസ്മരണയില്‍ കാഞ്ഞിരപ്പള്ളി രൂപത

    മാര്‍ മാത്യു വട്ടക്കുഴിയുടെ ദീപ്തസ്മരണയില്‍ കാഞ്ഞിരപ്പള്ളി രൂപത0

    കാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ദ്വിതീയ മെത്രാനായിരുന്ന മാര്‍ മാത്യു വട്ടക്കുഴിയുടെ ഒമ്പതാം ചരമവാര്‍ഷിക ദിനമായ നവംബര്‍ 22ന് രൂപതയിലെ എല്ലാ ദേവാലയങ്ങളിലും മാര്‍ മാത്യു വട്ടക്കുഴി അനുസ്മരണാര്‍ത്ഥം പരിശുദ്ധ കുര്‍ബാനയും ഒപ്പീസും നടത്തും. കാഞ്ഞിരപ്പള്ളി സെന്റ് ഡൊമിനിക്‌സ് കത്തീഡ്രലില്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കലിന്റെ കാര്‍മികത്വത്തില്‍ പരിശുദ്ധ കുര്‍ബാനയും തുടര്‍ന്ന് മുന്‍ മേലധ്യക്ഷന്‍ മാര്‍ മാത്യു അറയ്ക്കലിന്റെ കാര്‍മികത്വത്തില്‍ ഒപ്പീസും നടക്കും. കാഞ്ഞിരപ്പള്ളി രൂപതയുടെ വളര്‍ച്ചയുടെ രണ്ടാംഘട്ടത്തില്‍ വിശ്വാസ അടിത്തറ ഉറപ്പിക്കുന്നതില്‍ മാര്‍ മാത്യു വട്ടക്കുഴി  നിസ്തുല

    READ MORE
  • 500 വര്‍ഷത്തിന്  ശേഷം ഡബ്ലിനില്‍  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം

    500 വര്‍ഷത്തിന് ശേഷം ഡബ്ലിനില്‍ കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം0

    ഡബ്ലിന്‍: യൂറോപ്പില്‍ ഏറ്റവും അധികം കത്തോലിക്കാ ജനസംഖ്യയുള്ള രാജ്യങ്ങളിലൊന്നായ അയര്‍ലണ്ടിന്റെ തലസ്ഥാനമായ ഡബ്ലിനില്‍, 500 വര്‍ഷത്തിന് ശേഷം  കത്തോലിക്കാ കത്തീഡ്രലിന് ഔദ്യോഗിക അംഗീകാരം. ഇതുവരെ ഒരു പ്രോ-കത്തീഡ്രല്‍ ആയിരുന്ന സെന്റ് മേരീസ് ദൈവാലയമാണ് ഡബ്ലിന്‍ അതിരൂപതയുടെ ഔദ്യോഗിക കത്തീഡ്രലായി ലിയോ 14-ാമന്‍ മാര്‍പാപ്പ അംഗീകരിച്ചത്. ബ്രിട്ടീഷ് അധിനിവേശകാലത്ത് പ്രൊട്ടസ്റ്റന്റ് നേതൃത്വത്തില്‍ നിന്നുണ്ടായ സമ്മര്‍ദ്ദത്തെ തുടര്‍ന്നാണ് ഡബ്ലിന് കത്തീഡ്രല്‍ ഇല്ലാത്ത സാഹചര്യമുണ്ടായത്. സെന്റ് പാട്രിക്‌സ്, ക്രൈസ്റ്റ് ചര്‍ച്ച് പോലുള്ള ദൈവാലയങ്ങള്‍ പ്രൊട്ടസ്റ്റന്റുകാരുടെ കൈകളിലായതിനെ തുടര്‍ന്ന് അഞ്ച് നൂറ്റാണ്ടുകളായി ഡബ്ലിനില്‍

    READ MORE
  • സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ‘ചില്‍ഡ്രന്‍സ് ഡേ’ 2026 സെപ്റ്റംബര്‍ 25 -27 വരെ

    സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ‘ചില്‍ഡ്രന്‍സ് ഡേ’ 2026 സെപ്റ്റംബര്‍ 25 -27 വരെ0

    വത്തിക്കാന്‍ സിറ്റി: 2026 സെപ്റ്റംബര്‍ 25-27 വരെ വത്തിക്കാനില്‍ സഭയുടെ നേതൃത്വത്തിലുള്ള രണ്ടാമത്തെ ലോക ശിശുദിനാചരണം നടക്കും  ബുധനാഴ്ചത്തെ പൊതുദര്‍ശനസമ്മേളനത്തില്‍ ലിയോ 14 -ാമന്‍ പാപ്പ തന്നെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. അല്മായര്‍ക്കും കുടുംബത്തിനും ജീവിതത്തിനുമുള്ള ഡിക്കാസ്റ്ററിയാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. പൊതുസമ്മേളനത്തിന്റെ അവസാനം, ഗാസയില്‍ നിന്നുള്ള 7 വയസുകാരന്‍  മജ്ദ് ബെര്‍ണാഡും ഫാ. എന്‍സോ ഫോര്‍ച്യൂണാറ്റോയും ചേര്‍ന്ന് വരാനിരിക്കുന്ന ശിശുദിനത്തിന്റെ ഔദ്യോഗിക ലോഗോ പതിച്ച പതാക മാര്‍പാപ്പയ്ക്ക് സമ്മാനിച്ചു. അഞ്ച് വയസിന് താഴെയുള്ള ഏകദേശം 13,000-ത്തോളം കുട്ടികള്‍ക്ക്

    READ MORE
  • ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു

    ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍; കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍പ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു0

    കച്ച് (ഗുജറാത്ത്): ഞായറാഴ്ച ഇടവകയില്‍ നടത്തിയ ഭക്ഷ്യമേളയില്‍ നോണ്‍-വെജിറ്റേറിയന്‍ വിഭവങ്ങള്‍ നല്‍കിയതിനെതിരെ സംഘപരിവാര്‍ സംഘടനയായ വിഎച്ച്പി, എബിവിപി പ്രവര്‍ത്തകര്‍ കന്യാസ്ത്രീയായ സ്‌കൂള്‍ പ്രിന്‍സിപ്പലിനെ ഭീഷണിപ്പെടുത്തി മാപ്പുപറയിച്ചു. ഗുജറാത്തിലെ രാജ്‌കോട്ട് രൂപതയ്ക്ക് കീഴിലുള്ള കച്ച് ജില്ലയിലെ സെന്റ് തോമസ് കത്തോലിക്ക ഇടവകയുടെ നേതൃത്വത്തിലായിരുന്നു ഭക്ഷ്യമേള നടത്തിയത്. ദേവാലയ കോമ്പൗണ്ടില്‍ സ്ഥലപരിമിതി ഉള്ളതിയില്‍ തൊട്ടടുത്തുള്ള മൗണ്ട് കാര്‍മല്‍ സ്‌കൂളിലായിരുന്നു മേള ഒരുക്കിയത്. ഇടവകാംഗങ്ങള്‍ വീടുകളില്‍ തയ്യാറാക്കിയ ചെമ്മീന്‍ ബിരിയാണി, ചിക്കന്‍ ബിരിയാണി, മട്ടണ്‍ ബിരിയാണി, ബ്രെഡ് ഓംലെറ്റ് തുടങ്ങിയ പാകം

    READ MORE

Latest Posts

Top Authors

Don’t want to skip an update or a post?