Follow Us On

26

August

2025

Tuesday

Author's Posts

  • സീറോ മലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കി

    സീറോ മലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കി0

    കാക്കനാട്: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ വിയോഗത്തെ തുടര്‍ന്ന് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ സീറോമലബാര്‍ സഭയിലെ എല്ലാ ആഘോഷപരിപാടികളും റദ്ദാക്കിയതായി സീറോ മലബാര്‍സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടിലിന്റെ സര്‍ക്കുലര്‍. ഇടവകതിരുനാളുകള്‍ ഉള്‍പ്പടെ സഭയിലെ ദൈവാലയങ്ങളും സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട എല്ലാ ആഘോഷങ്ങള്‍ക്കും ഇത് ബാധകമാണെന്നും ഒഴിവാക്കാനാവാത്ത ചടങ്ങുകള്‍ ആഘോഷങ്ങള്‍ പൂര്‍ണമായി ഒഴിവാക്കിക്കൊണ്ട് നടത്തണമെന്നും മേജര്‍ ആര്‍ച്ചുബിഷപ് പുറപ്പെടുവിച്ച സര്‍ക്കുലറില്‍ വ്യക്തമാക്കി. കൂടാതെ സീറോ മലബാര്‍ സഭയിലെ എല്ലാ ദൈവാലയങ്ങളിലും സ്ഥാപനങ്ങളിലും മാര്‍പാപ്പയുടെ മരണവാര്‍ത്ത അറിയിച്ചുകൊണ്ടുള്ള മണിമുഴക്കണമെന്നും സര്‍ക്കുലറില്‍

    READ MORE
  • വിടവാങ്ങിയത് ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യന്‍: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍

    വിടവാങ്ങിയത് ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യന്‍: മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍0

    ലോകമനഃസാക്ഷിയുടെ ശബ്ദമായിരുന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പയെന്നു ഇടുക്കി രൂപത മെത്രാന്‍ മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍. ആധുനിക കാലഘട്ടത്തില്‍ ലോകത്തെ ഏറ്റവും സ്വാധീനിച്ച ആത്മീയ ആചാര്യനായിരുന്നു അദ്ദേഹമെന്നും ഫ്രാന്‍സിസ് മാര്‍പാപ്പ കാലം ചെയ്തതിനെ തുടര്‍ന്ന് പുറത്തിറിക്കിയ അനുശോചന സന്ദേശത്തില്‍ മാര്‍ നെല്ലിക്കുന്നേല്‍ പറഞ്ഞു. പാവപെട്ടവരോടും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരാടും കാണിച്ച കരുതല്‍ അദ്ദേഹത്തെ വ്യത്യസ്ഥനാക്കി. സുവിശേഷത്തിലെ ഈശോയോട് സമരസപ്പെടുന്നതായിരുന്നു അദ്ദേഹത്തിന്റെ വാക്കും പ്രവൃത്തിയും. 140 കോടി ക്രൈസ്തവരുടെ മാത്രമല്ല ലോകജനതയുടെ മുഴുവന്‍ ആരാധ്യപുരുഷനായിരുന്നു അദ്ദേഹമെന്നും ഇടുക്കി രൂപതയുടെ അഗാധമായ ദുഃഖം അറിയിച്ചുകൊണ്ട് പുറത്തിറക്കിയ

    READ MORE
  • ലോകത്തിന്റെ മന:സാക്ഷി  യാത്രയായി : ആര്‍ച്ചുബിഷപ്  ഡോ. ജോസഫ്    കളത്തിപ്പറമ്പില്‍

    ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍0

    ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ (വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത) ജീവിതത്തില്‍ ഏറ്റവും പ്രിയപ്പെട്ട ഒരാള്‍ വേര്‍പിരിയുമ്പോള്‍ ഓര്‍ക്കുന്നു, ലാളിത്യം ആയിരുന്നു പാപ്പയുടെ മുഖമുദ്ര. പെരുമാറ്റത്തിലും സംസാരത്തിലും സാധാരണക്കാരന്‍. എല്ലാവരോടും ഇടപഴകുന്ന, സംസാരിക്കുന്ന വ്യക്തി. 2013 മാര്‍ച്ച് മാസം 13നാണ് പുതിയ പാപ്പയുടെ പ്രഖ്യാപനം ഉണ്ടായത്. അന്ന് വത്തിക്കാന്‍ ചത്വരത്തില്‍ ആകാംക്ഷയോടെ കാത്തുനില്‍ക്കുന്നവര്‍ക്കൊപ്പം ഞാനുമുണ്ടായിരുന്നു. ആഗോള കത്തോലിക്കാ സഭയുടെ തലവനും പത്രോസിന്റെ പിന്‍ഗാമിയുമായി അര്‍ജന്റീനയിലെ ബ്യൂണസ് അയേഴ്‌സിലെ മെത്രാപ്പോലീത്തയായ ഹോര്‍ഹെ മരിയോ ബെര്‍ഗോളിയോയുടെ പേര്‍ പ്രഖ്യാപിച്ചു. ഈ സമയം അവിടെ

    READ MORE
  • ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക്  മടങ്ങി

    ഫ്രാന്‍സിസ് മാര്‍പാപ്പ പിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി0

    വത്തിക്കാന്‍ സിറ്റി: ആഗോള കത്തോലിക്ക സഭയുടെ തലവന്‍ ഫ്രാന്‍സിസ് മാര്‍പാപ്പ(88) ദൈവപിതാവിന്റെ സന്നിധിയിലേക്ക് മടങ്ങി. അപ്പോസ്‌തോലിക്ക് ചേംബറിന്റെ കാമര്‍ലെങ്കോ, കര്‍ദിനാള്‍ കെവിന്‍ ഫാരെലാണ് കാസ സാന്ത മാര്‍ത്തയില്‍ നിന്ന് പാപ്പയുടെ വിയോഗം ലോകത്തെ അറിയിച്ചത്. ശ്വാസകോശ അണുബാധയെത്തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്ന പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ തോതിലുള്ള പുരോഗതി ഉണ്ടായതിനെതുടര്‍ന്ന് വിശുദ്ധവാരത്തിലെ വിവിധ പൊതുപരിപാടികളില്‍ പാപ്പ പങ്കുചേര്‍ന്നിരുന്നു. 2013 ഏപ്രില്‍ 13നാണ് ആഗോളസഭയുടെ 266-ാം മാര്‍പാപ്പയായി മാരിയോ ബെര്‍ഗോളിയോ തിരഞ്ഞെടുക്കപ്പെട്ടത്.  

    READ MORE

Latest Posts

Don’t want to skip an update or a post?