Follow Us On

14

March

2025

Friday

Author's Posts

  • പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു

    പ്രോ-ലൈഫ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു0

    കൊല്ലം: പ്രോ-ലൈഫ് കൊല്ലം രൂപതാ സമിതി ജീവന്റെ മേഖലയിലെ പ്രവര്‍ത്തന മികവിനുള്ള സംസ്ഥാന അവാര്‍ ഡുകള്‍ പ്രഖ്യാപിച്ചു. മാര്‍ പോള്‍ ചിറ്റിലപ്പള്ളി മെമ്മോറിയല്‍ സെന്റ് ജോണ്‍ പോള്‍  അവാര്‍ഡ് കൊല്ലം രൂപത വികാരി ജനറലും മോറല്‍ തിയോളജിയനും കൊല്ലം രൂപത പ്രോ-ലൈഫ് മുന്‍ ഡയറക്ടറുമായ റവ. ഡോ. ബൈജു ജൂലിയാനും, മാര്‍ മാത്യു ആനിക്കുഴിക്കാട്ടില്‍  മെമ്മോറിയല്‍ സെന്റ് ജോസഫ് അവാര്‍ഡ് കെസിബിസി ഫാമിലി കമ്മീഷന്‍ സെക്രട്ടറി ഫാ. ക്‌ളീറ്റസ് കതിര്‍പറമ്പിലിനും (വിജയപുരം രൂപത) ലഭിച്ചു.  ഫാ. ജോസഫ്

    READ MORE
  • കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ

    കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരം: കര്‍ദിനാള്‍ മാര്‍ ക്ലീമിസ് ബാവ0

    വിലങ്ങാട്: ഉരുള്‍പൊട്ടല്‍ നാശം വിതച്ച വയനാടിനും വിലങ്ങാടിനും കേന്ദ്രസഹായം ലഭിക്കാത്തത് സങ്കടകരമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്കാ ബാവ. കെസിബിസി നടപ്പിലാക്കുന്ന താമരശേരി രൂപതയുടെ വിലങ്ങാട് പുനരധിവാസ പദ്ധതി ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പുനരധിവാസ പദ്ധതിയെക്കുറിച്ച് സംസാരിക്കുന്നതിനായി കഴിഞ്ഞദിവസം മുഖ്യമന്ത്രിയെ കണ്ടിരുന്നു. കേന്ദ്രസര്‍ക്കാരിന്റെ ഫണ്ട് ലഭിക്കുന്നതിനനുസരിച്ച് കൃത്യമായ പാക്കേജ് തയാറാക്കുന്നതിനെക്കുറിച്ച് അദ്ദേഹം സംസാരിച്ചിട്ടുണ്ട്. എന്നാല്‍ നമ്മുടെ ജനങ്ങള്‍ക്ക് താമസം വരാതെ വാസയോഗ്യമായ ഭവനത്തില്‍ താമസിക്കേണ്ടതാണ്. അതുകൊണ്ടാണ് ലഭ്യമായ സ്ഥലത്തിന്റെ സ്ഥിതിക്കനുസരിച്ച് ഭവനനിര്‍മാണം

    READ MORE
  • ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു

    ദൈവസ്തുതികള്‍ ആലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച ധീരരായ കോംപിഗ്‌നെ സന്യാസിനിമാരെ വിശുദ്ധരായി പ്രഖ്യാപിച്ചു0

    പാരിസ്: ഫ്രഞ്ച് വിപ്ലവകാലത്ത് ദൈവസ്തുതികളാലപിച്ചുകൊണ്ട് രക്തസാക്ഷിത്വം വരിച്ച  ഫ്രാന്‍സിലെ കോംപിഗ്‌നെ രക്തസാക്ഷികളെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചു. 1794 ജൂലൈ 17-ന് കോംപിഗ്‌നെയില്‍ രക്തസാക്ഷിത്വം വരിച്ച  16 കര്‍മലീത്ത സന്യാസിനിമാരെയാണ് ‘ഇക്വലെന്റ് കാനനൈസേഷന്‍’ എന്ന അപൂര്‍വ നടപടിക്രമത്തിലൂടെ ഫ്രാന്‍സിസ് മാര്‍പാപ്പ വിശുദ്ധരായി പ്രഖ്യാപിച്ചത്.  ഇതോടെ വിശുദ്ധ അഗസ്തീനോസിന്റെ മദര്‍ തെരേസയും  15 കൂട്ടാളികളും കത്തോലിക്കാ സഭയില്‍ വിശുദ്ധരായി ആദരിക്കപ്പെടും. മരണമടഞ്ഞ കര്‍മലീത്താ രക്തസാക്ഷികളോട് നിലനിന്നിരുന്ന ഭക്തിക്കുള്ള അംഗീകാരം കൂടെയാണ്  വത്തിക്കാന്‍ പ്രഖ്യാപിച്ച ‘ഈക്വലന്റ്കാനോനൈസേഷന്‍’. ഫ്രഞ്ച് വിപ്ലവത്തിന്റെ മൂര്‍ധന്യാവസ്ഥയില്‍

    READ MORE
  • ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍

    ബീഫ് നിരോധനത്തിനെതിരെ ക്രൈസ്തവ നേതാക്കള്‍0

    ഗുവഹത്തി: അസം ഗവണ്‍മെന്റ് പൊതുസ്ഥലങ്ങളില്‍ ബീഫ് കഴിക്കുന്നത് നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയതിനെതിരെ ക്രൈസ്തവ നേതാക്കള്‍. ഓരോ വ്യക്തിക്കും അവന്റെ ഇഷ്ടമനുസരിച്ച് ഭക്ഷിക്കുവാനുള്ള അവകാശത്തെ ഹനിക്കുന്നതാണ് ഇത്തരം തീരുമാനമെന്ന് അസമിലെ ഡിമ ഹസാവോയിലെ യുണൈറ്റഡ് ക്രിസ്ത്യന്‍ ഫോറം പ്രസിഡന്റ് റവ. ഡി.സി. ഹായിയ ഡാര്‍ണേയി പ്രതികരിച്ചു. ഗവണ്‍മെന്റ് ഇത്തരത്തിലുള്ള ഒരു തീരുമാനം എടുക്കുന്നതിനുമുമ്പെ ജനങ്ങളെ വിശ്വാസത്തിലെടുക്കേണ്ടതായിരുന്നു. ഇവിടുത്തെ അനേകം ട്രൈബല്‍ കമ്മ്യൂണിറ്റികളുടെയും മുഖ്യആഹാരം ബീഫാണ്. മാത്രമല്ല, അത് എളുപ്പത്തില്‍ ലഭ്യവുമാണ്. ഇനി അതിന് എന്താണ് പകരം കഴിക്കുകയെന്നും അദ്ദേഹം ചോദിച്ചു.

    READ MORE

Latest Posts

Don’t want to skip an update or a post?