Follow Us On

08

November

2025

Saturday

Author's Posts

  • കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം അപലപനീയം: ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍

    കന്യാസ്ത്രീകള്‍ക്കു നേരെയുള്ള അതിക്രമം അപലപനീയം: ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍0

    കോട്ടപ്പുറം: മതപരിവര്‍ത്തനവും മനുഷ്യക്കടത്തും ആരോപിച്ച മലയാളികളായ കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അതിക്രമം അപലപനീയവും ഭരണഘടനയ്ക്ക് നിരക്കാത്തതുമാണെന്ന് കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍. കന്യാസ്ത്രീകള്‍ക്ക് നേരെ നടന്ന അക്രമത്തില്‍ പ്രതിഷേധിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുഷ്ഠരോഗ നിര്‍മ്മാര്‍ജ്ജനത്തിലും രോഗിപരിചരണത്തിലും വലിയ സംഭാവനകള്‍ നല്‍കിയ സന്യാസ സമൂഹമാണ് ഈ സിസ്റ്റേഴ്‌സ് അംഗങ്ങളായിരിക്കുന്ന ഗ്രീന്‍ ഗാര്‍ഡന്‍സ് സിസ്റ്റേഴ്‌സ്. നിസ്വാര്‍ത്ഥ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ഉന്നതിക്കും സാമൂഹിക പുനര്‍നിര്‍മ്മിതിക്കും പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന വരാണ് ആള്‍ക്കൂട്ട വിചാരണയ്ക്ക് വിധേയരായത്. നിയമവാഴ്ച തകര്‍ന്നതിന്റെയും നിയമ സംവിധാനങ്ങള്‍ പക്ഷപാതപരമായി മാറുന്നതിന്റെയും

    READ MORE
  • ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു

    ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ ജയിലിലാക്കാന്‍ എഫ്‌ഐആറില്‍ തിരിമറി നടത്തിയതായി ആരോപണം ഉയരുന്നു0

    ന്യൂഡല്‍ഹി: ഛത്തീസ്ഗഡില്‍ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കേസില്‍ എഫ്‌ഐആരില്‍ തിരിമറി നടന്നതായി ആരോപണം ഉയരുന്നു. മനുഷ്യക്കടത്തുമായി ബന്ധപ്പെട്ട് ഭാരതീയ ന്യായ സംഹിതയിലെ 143 വകുപ്പുപ്രകാരമുള്ള കേസായിരുന്നു കന്യാസ്ത്രീകള്‍ക്കുനേരെ പോലീസ് ആദ്യം ചുമത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം 3.30 ന് പോലീസ് കൈപ്പടയില്‍ എഴുതിയ ആദ്യ എഫ്‌ഐആറിലായിരുന്നു ഇത്. എന്നാല്‍ അന്നു വൈകുന്നേരം 5.22 ന് പുതിയ ഒരു എഫ്‌ഐആര്‍ കൂടിയിട്ട് അതില്‍ ഛത്തീസ്ഗഡ് മതസ്വാതന്ത്ര്യ നിയമത്തിലെ നാലാം വകുപ്പും കൂട്ടിച്ചേര്‍ത്തു.  മതപരിവര്‍ത്തനത്തിനായി കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നതുമായി ബന്ധപ്പെട്ട ജാമ്യം കിട്ടാത്ത

    READ MORE
  • ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ

    ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ0

    ന്യൂഡല്‍ഹി: ദേശവിരുദ്ധ സംഘടനകളെ നിരോധിക്കണമെന്ന് ഇന്ത്യയിലെ കത്തോലിക്ക മെത്രാന്‍ സമിതി (സിബിസിഐ). മതപരിവര്‍ത്തനം നടത്താന്‍ പെണ്‍കുട്ടികളെ കടത്തിക്കൊണ്ടുപോകുന്നു എന്നാരോപിച്ച് സിസ്റ്റര്‍ പ്രീതി മേരി, സിസ്റ്റര്‍ വന്ദന ഫ്രാന്‍സിസ് എന്നിവരോട് പകയോടുകൂടിയ സമീപനം സ്വീകരിച്ചത് ബജ്‌റംഗ്ദള്‍ ആണ്. ഇത്തരത്തിലുള്ള സംഘടനകളെ നിരോധിക്കണമെന്ന് സിബിസിഐ വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. രണ്ടു മലയാളി കന്യാസ്ത്രീകല്‍ക്കുനേരെ ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ നടത്തിയ ആക്രമണത്തിലും വൈദികര്‍ക്കുനേരെ മഹാരാഷ്ട്ര എംഎല്‍എ നടത്തിയ പ്രകോപനപരമായ പരാമര്‍ശത്തിലും സിബിസിഐ ആശങ്ക പ്രകടിപ്പിച്ചു. ന്യൂനപക്ഷങ്ങള്‍ക്കെതിരെ വര്‍ധിച്ചുവരുന്ന ആക്രമണത്തില്‍ ഭരണഘടനാമൂല്യങ്ങള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ചുമതലപ്പെട്ടവര്‍ മൗനം

    READ MORE
  • ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് സഭയും സമൂഹവും; മാര്‍ തട്ടില്‍

    ഛത്തീസ്ഗഡില്‍ അറസ്റ്റിലായ കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് സഭയും സമൂഹവും; മാര്‍ തട്ടില്‍0

    കൊച്ചി: അന്യായമായ കുറ്റങ്ങള്‍ ആരോപിച്ച് ഛത്തീസ്ഗഡില്‍ അറസ്റ്റുചെയ്യപ്പെട്ട മലയാളി കന്യാസ്ത്രീമാര്‍ക്കൊപ്പമാണ് സഭയും സമൂഹവുമെന്ന് സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍. അറസ്റ്റിലായ സിസ്റ്റര്‍ പ്രീതിയുടെ അങ്കമാലി എളവൂരിലെ വീട്ടിലെത്തി മാതാപിതാക്കളെയും കുടുംബാംഗങ്ങളെയും സന്ദര്‍ശിച്ചശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജാതിമത ഭേദമെന്യേയാണ് മിഷനറിമാര്‍ ജനങ്ങള്‍ക്കിടയില്‍ സേവനം ചെയ്യുന്നത്. തിരിച്ചൊന്നും പ്രതീക്ഷിക്കാതെ ദൈവത്തെപ്രതിയും സമൂഹത്തിനായുമാണ് അവരുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനങ്ങള്‍. തെറ്റായ വാദങ്ങളും ആരോപണങ്ങലും നിരത്തി ഭാരതത്തിലെ മഹത്തായ മിഷന്‍ ചൈതന്യത്തെ തളര്‍ത്താനാവില്ല. വര്‍ഗീയതയുടെ അഴിഞ്ഞാട്ടത്തിന് സര്‍ക്കാരുകളും അധികാരികളും

    READ MORE

Latest Posts

Don’t want to skip an update or a post?