മങ്ങി, ദുഃഖത്തില് മുങ്ങി ലോകം
- Featured, Kerala, LATEST NEWS, Pope Francis
- April 22, 2025
വത്തിക്കാന് സിറ്റി: ജനുവരി 14-ന് പുറത്തിറങ്ങിയ ഫ്രാന്സിസ് മാര്പാപ്പയുടെ ആത്മകഥയായ ‘ഹോപ്പ്’ നൂറിലധികം രാജ്യങ്ങളില് വില്പ്പനയ്ക്കെത്തി. പാപ്പയുടെ ചെറുപ്പകാലത്തെക്കുറിച്ചുള്ള ഓര്മകള്, ഉപകഥകള്, ഫോട്ടോകള് എന്നിവ ഉള്പ്പെടുത്തി തയാറാക്കിയ പുസ്തകം റാന്ഡം ഹൗസാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. അധികാരത്തിലിരിക്കുന്ന ഒരു മാര്പാപ്പയുടെ ആത്മകഥ ചരിത്രത്തിലാദ്യമായാണ് പ്രസിദ്ധീകരിക്കുന്നതെന്ന പ്രത്യേകതയും പുസ്തകത്തിനുണ്ട്. ഇംഗ്ലീഷ് പതിപ്പില് 320 പേജുകളുളള ഈ പുസ്തകം ആറ് വര്ഷത്തെ പ്രവര്ത്തനത്തിന്റെ ഫലമാണ്. പത്രപ്രവര്ത്തകനായ കാര്ലോ മുസ്സോയുടെ സഹകരണത്തോടെയാണ് പാപ്പ പുസ്തകം എഴുതിയത്. ഓര്മ്മക്കുറിപ്പുകള്ക്ക് പുറമേ, യുദ്ധവും സമാധാനവും, കുടിയേറ്റം, പാരിസ്ഥിതിക
READ MOREവാഷിംഗ്ടണ് ഡിസി: ഫ്രാന്സിസ് മാര്പാപ്പക്ക് യുഎസിലെ പരമോന്നതയ സിവിലയന് ബഹുമതിയായ പ്രസിഡന്ഷ്യല് മെഡല് ഓഫ് ഫ്രീഡം ഡിസ്റ്റിംഗ്ഷനോടെ സമ്മാനിച്ച് യുഎസ് പ്രസിഡന്റ് ജോ ബൈഡന്. ഇതാദ്യമായാണ് പ്രസിഡന്റ് ബൈഡന് പ്രസിഡന്ഷ്യല് മെഡല് ഓഫ് ഫ്രീഡം ഡിസ്റ്റിംക്ഷനോടെ നല്കുന്നതെന്ന് വൈറ്റ് ഹൗസിന്റെ പ്രസ്താവനയില് പറയുന്നു. യുഎസിന്റെ അഭിവൃദ്ധി, മൂല്യങ്ങള്, സുരക്ഷ തുടങ്ങിയവയ്ക്ക് സംഭവാനകള് നല്കുന്നവര്ക്ക് പുറമെ ലോകസമാധാനം അല്ലെങ്കില് മറ്റ് സുപ്രധാന സാമൂഹിക, സ്വകാര്യ സംരംഭങ്ങളിലൂടെ മാതൃകാപരമായ സംഭാവനകള് നല്കിയവരെയും ആദരിക്കുന്നതിനായി യുഎസ് പ്രസിഡന്റ് നല്കുന്ന പുരസ്കാരമാണ് പ്രസിഡന്ഷ്യല്
READ MOREനെയ്യാറ്റിന്കര: സ്വന്തം ഭൂമിയിലുള്ള അവകാശം സംരക്ഷിക്കാനും റവന്യൂ അവകാശങ്ങള് പുനഃസ്ഥാപിച്ചു കിട്ടുന്നതിനുമായി പ്രക്ഷോഭത്തിലായിരിക്കുന്ന മുനമ്പം-കടപ്പുറം പ്രദേശത്തെ സാധാരണക്കാരായ ജനങ്ങളുടെ അതീവ ഗുരുതരമായ ജീവല്പ്രശ്നം നീതിപൂര്വം പരിഹരിക്കണമെന്ന് കെആര്എല്സിസി പ്രസിഡന്റ് ബിഷപ് ഡോ. വര്ഗീസ് ചക്കാലയ്ക്കല്. നെയ്യാറ്റിന്കര ലോഗോസ് പാസ്റ്ററല് സെന്ററില് രണ്ടു ദിവസങ്ങളിലായി നടന്ന 44-ാമത് കെആര്എല്സിസി ജനറല് അസംബ്ലിക്കു ശേഷം നടത്തിയ പത്രസമ്മേളനത്തില് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശം സംബന്ധിച്ച് സമഗ്രമായി പഠിക്കുന്നതിനായി ജസ്റ്റിസ് സി.എന് രാമചന്ദ്രന് നായര്
READ MOREകാക്കനാട്: എറണാകുളം-അങ്കമാലി അതിരൂപതയില് മേജര് ആര്ച്ചുബിഷപ്പിന്റെ വികാരിയായി തലശേരി അതിരൂപതാ ധ്യക്ഷന് മാര് ജോസഫ് പാംപ്ലാനിയെ നിയമിച്ചു. കാക്കനാട് മൗണ്ട് സെന്റ് തോമസില് നടന്ന സീറോമലബാര് സഭയുടെ മുപ്പത്തിമൂന്നാമതു സിനഡിന്റെ ആദ്യസമ്മേളനമാണ് ഈ നിയമനം നടത്തിയത്. എറണാകുളംഅങ്കമാലി അതിരൂപതയുടെ അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി സേവനം ചെയ്തിരുന്ന മാര് ബോസ്കോ പുത്തൂരിന്റെ ആരോഗ്യപരമായ കാരണങ്ങളാലുള്ള രാജി മാര്പാപ്പ സ്വീകരിച്ചു. അതോടൊപ്പം, അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേഷന് അവസാനിപ്പിച്ച് എറണാകുളം-അങ്കമാലി അതിരൂപതയുടെ ഭരണചുമതല മേജര് ആര്ച്ചുബിഷപ്പിനെ ജനുവരി 11 മുതല് തിരികെ ഏല്പിക്കുന്നതായി ശ്ലൈഹിക
READ MOREDon’t want to skip an update or a post?