Follow Us On

25

November

2024

Monday

Author's Posts

  • ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു

    ഒഡീഷയില്‍ വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു0

    തൃശൂര്‍: ഒഡീഷയിലെ റൂര്‍ക്കല രൂപതയിലെ ദൈവാലയത്തില്‍  വൈദികരെ അക്രമിച്ചതിനെതിരെ പ്രതിഷേധം ഉയരുന്നു. വൈദികരെ അക്രമിച്ച സംഭവത്തില്‍ കത്തോലിക്ക കോണ്‍ഗ്രസ്  തൃശൂര്‍ അതിരൂപത വര്‍ക്കിംഗ് കമ്മറ്റി യോഗം ഉത്ക്കണ്ഠ രേഖപ്പെടുത്തി. കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്  സമ്മേളനം ആവശ്യപ്പെട്ടു. ആര്‍ച്ചുബിഷപ്പ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമ്മേളനം ഉദ്ഘാടനം ചെയ്തു. മോണ്‍. ജോസ് വല്ലൂരാന്‍, അതിരൂപത ഡയറക്ടര്‍ ഫാ. വര്‍ഗീസ് കൂത്തൂര്‍, അസി. ഡയറക്ടര്‍ ഫാ. ജിന്‍സണ്‍ ചിരിയങ്കണ്ടത്ത്, പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശേരി,  പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി

    READ MORE
  • പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?

    പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ സ്ഥാനം എന്തായിരിക്കും?0

    വത്തിക്കാന്‍ സിറ്റി: ഭാവിയിലെ പുനരൈക്യപ്പെട്ട സഭയില്‍ മാര്‍പാപ്പയുടെ പരമാധികാരം എപ്രകാരമുള്ളതായിരക്കും? മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ച് ഓര്‍ത്തഡോക്‌സ്, പ്രൊട്ടസ്റ്റന്റ് സഭാവിഭാഗങ്ങളുടെ അഭിപ്രായങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ട് സഭൈക്യം പരിപോഷിപ്പിക്കുന്നതിനായുള്ള വത്തിക്കാന്‍ ഡിക്കാസ്ട്രി പ്രസിദ്ധീകരിച്ച 130 പേജുള്ള പഠനരേഖയിലെ ഒരു പ്രതിപാദ്യവിഷ്യമാണിത്. രണ്ടാം വത്തിക്കാന്‍ കൗണ്‍സിലിന് ശേഷം മാര്‍പാപ്പയുടെ പരമാധികാരത്തെക്കുറിച്ചു നടന്നിട്ടുള്ള എക്യുമെനിക്കല്‍ ചര്‍ച്ചകളുടെ സംഗ്രഹമായ ഈ രേഖയില്‍ പെട്രൈന്‍ ശുശ്രൂഷ എപ്രകാരം സിനഡാത്മകമായി ചെയ്യാനാവുമെന്ന് പരിശോധിക്കുന്നു. കത്തോലിക്ക സഭയില്‍ സിനഡാലിറ്റി വളരേണ്ടത് ആവശ്യമാണെന്നും പൗരസ്ത്യ സഭകളുടെ സിനഡല്‍ സംവിധാനങ്ങളില്‍ നിന്ന് ലത്തീന്‍ സഭക്ക്

    READ MORE
  • ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി

    ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി0

    പാലക്കാട്: പാലക്കാട് രൂപതയുടെ ഔദ്യോഗിക സേവന വിഭാഗമായ പീപ്പിള്‍സ് സര്‍വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ ലഹരിവിരുദ്ധ ശില്പശാലയും ലഹരി വിമുക്ത കര്‍മ്മസേന രൂപീകരണവും നടത്തി. ഭാരത കത്തോലിക്കാ സഭയുടെ ഔദ്യോഗിക സാമൂഹിക സേവന വിഭാഗമായ കാരിത്താസ് ഇന്ത്യ, കേരള സോഷ്യല്‍ സര്‍വീസ് ഫോറം, കേരള കാത്തലിക് ബിഷപ് കൗണ്‍സില്‍ എന്നിവയുടെ സംയുക്താ ഭിമുഖ്യത്തില്‍ കേരളത്തിലെ 32 രൂപതകളെയും ഉള്‍ക്കൊള്ളിച്ചുകൊണ്ട് കേരളത്തില്‍ ഒട്ടാകെ സജീവം എന്ന പേരില്‍ നടന്നുവരുന്ന ലഹരി വിരുദ്ധ കാമ്പയിന്റെ ഭാഗമായിട്ടായിരുന്നു ഈ പ്രോഗ്രാം നടത്തിയത്. പാലക്കാട്

    READ MORE
  • തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം

    തീറു നല്‍കിയ ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേക്ഷിക്കണം0

    കൊച്ചി : പള്ളിപ്പുറം, കുഴുപ്പിള്ളി വില്ലേജുകളിലായി തീറാധാരം സിദ്ധിച്ച് കൈവശാവകാശത്തോടുകൂടി വീട് വെച്ച് താമസിക്കുന്ന ഭൂമി വഖഫ് എന്ന പേരില്‍ തിരിച്ചുപിടിക്കാനുള്ള നടപടി ഉപേ ക്ഷിക്കണമെന്ന് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍. നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് വായ്പ ലഭിക്കുന്നതിനും, ഭൂമി ക്രയവിക്രയം ചെയ്യുന്നതും ഉള്‍പ്പെടെ സാധാരണ ഭൂവുടമകള്‍ക്കുള്ള എല്ലാ അവകാശങ്ങളും പുനഃസ്ഥാ പിക്കണമെന്നും കെഎല്‍സിഎ ആവശ്യപ്പെട്ടു. പുരയിടം നഷ്ടമാകുമെന്ന ആശങ്കയില്‍ കഴിയുന്നവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു കൊണ്ട് സംസ്ഥാനസമിതി പ്രതിനിധികള്‍ സ്ഥലം സന്ദര്‍ശിച്ച് പ്രാദേശിക തലത്തില്‍ യോഗം ചേരവെയാണ് ആവശ്യം

    READ MORE

Latest Posts

Don’t want to skip an update or a post?