പ്രത്യാശയുടെ ജൂബിലി വര്ഷത്തിന്റെ സമാപനത്തിന് കൗണ്ട്ഡൗണ്: ജനുവരി ആറിന് സെന്റ് പീറ്റേഴ്സ് ബസിലിക്കയുടെ വിശുദ്ധ വാതില് അടയ്ക്കും
- Featured, INTERNATIONAL, LATEST NEWS, VATICAN, WORLD
- December 19, 2025

വാഷിംഗ്ടണ്‍ ഡിസി: 35 വര്‍ഷത്തെ സംഘര്‍ഷത്തിന് വിരാമം കുറിച്ചുകൊണ്ട്, വൈറ്റ് ഹൗസില്‍ യുഎസിന്റെ മധ്യസ്ഥതയില്‍ ചരിത്രപരമായ സമാധാന കരാറില്‍ അര്‍മേനിയയും അസര്‍ബൈജാനും ഒപ്പുവച്ചു. യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ സാന്നിധ്യത്തില്‍ അര്‍മേനിയന്‍ പ്രധാനമന്ത്രി നിക്കോള്‍ പാഷിന്യാനും അസര്‍ബൈജാന്‍ പ്രസിഡന്റ് ഇല്‍ഹാം അലിയേവുമാണ് ചരിത്രപരമായ സമാധാന ഉടമ്പടിയില്‍ ഒപ്പവച്ചത്. പുതിയ സമാധാന ഉടമ്പടി പ്രകാരം, ഇരു രാജ്യങ്ങളുടെയും ഇടയിലുണ്ടായിരുന്ന തര്‍ക്കപ്രദേശമായ നാഗോര്‍ണോ-കറാബഖ് മേഖല അസര്‍ബൈജാന്റെ നിയന്ത്രണത്തിലുള്ള പ്രദേശമായി തുടരും. 2023 ലെ അസര്‍ബൈജാനി ആക്രമണത്തെ തുടര്‍ന്ന് അര്‍മേനിയന്‍ വംശജരായ
READ MORE
തൃശൂര്‍: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് തുറങ്കിലടച്ച സംഭവത്തില്‍ ജാമ്യം ലഭിച്ചെങ്കിലും അവരുടെ പേരിലെടുത്ത കള്ളക്കേസുകള്‍ നിലനില്ക്കുകയാണെന്നും അവ പിന്‍വലിക്കണമെന്നും കത്തോലിക്ക കോണ്‍ഗ്രസ് യൂത്ത് കൗണ്‍സില്‍ ആവശ്യപ്പെട്ടു. ജാമ്യം ലഭിച്ചെന്ന കാര്യം വലുതാക്കി കാണിക്കുമ്പോള്‍ ഇവരുടെ പേരിലുള്ള കള്ളകേസുകള്‍ പിന്‍വലിച്ച് സര്‍ക്കാര്‍ മാതൃകയാകണമെന്ന് തൃശൂര്‍ കോര്‍പ്പറേഷനു മുമ്പില്‍ നടന്ന പ്രതിഷേധ സദസ് ആവശ്യപ്പെട്ടു. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ ജനറല്‍ കോ-ഓര്‍ ഡിനേറ്റര്‍ ആന്റോ തൊറയന്‍ അധ്യക്ഷത വഹിച്ചു. തൃശൂര്‍ അതിരൂപത പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍
READ MORE
പാലാ: ഒഡീഷയിലെ ജലേശ്വറില്‍ വൈദികരെയും കന്യാ സ്ത്രീകളെയും ആക്രമിച്ചതില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപതാ സമിതി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ആക്രമിക്കപ്പെട്ട മലയാളി വൈദികന്‍ ഫാ. ലിജോ നിരപ്പേലിന്റെ ഭവനത്തില്‍ കത്തോലിക്കാ കോണ്‍ഗ്രസ് പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവേല്‍ നിധീരി, ഡയറക്ടര്‍ റവ. ഡോ. ജോര്‍ജ് വര്‍ഗീസ് ഞാറക്കുന്നേല്‍, ജനറല്‍ സെക്രട്ടറി ജോസ് വട്ടുകുളം തുടങ്ങിയവരുടെ നേതൃത്വത്തില്‍ സന്ദര്‍ശനം നടത്തി ന്യൂനപക്ഷങ്ങള്‍ക്കെതിരെ തുടര്‍ച്ചയായി ആക്രമണങ്ങള്‍ ഉണ്ടാകാന്‍ കാരണം കുറ്റക്കാര്‍ക്കെതിരെ അധികാരികളുടെ ഭാഗത്തുനിന്നും നടപടികള്‍ ഉണ്ടാകാത്തതുകൊണ്ടാണെന്ന് സമിതി വിലയിരുത്തി.
READ MORE
കൊച്ചി: ഛത്തീസ്ഗഡ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളില്‍ കഴിഞ്ഞ ദിവസങ്ങളില്‍ ക്രൈസ്തവര്‍ക്കെതിരെ നടന്ന അക്രമ ങ്ങളില്‍ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തില്‍ ചൂണ്ടിക്കാട്ടി. ന്യൂനപക്ഷങ്ങള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ ഇന്ത്യന്‍ ഭരണഘടനയ്‌ക്കെതിരും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏല്‍പ്പിക്കുന്നതുമാണ്. ബജ്‌റംഗ്ദള്‍ പോലുള്ള തീവ്ര ഹിന്ദുത്വ സംഘടനകളാണ് ക്രൂരതകള്‍ക്കു പിന്നിലെന്നും ആള്‍ക്കൂട്ട വിചാരണയും കാട്ടുനീതിയും തുടര്‍ക്കഥയാകുന്ന ഈ കാലഘട്ടത്തില്‍ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് ഭരണാധികാരികള്‍
READ MORE




Don’t want to skip an update or a post?