Follow Us On

14

September

2025

Sunday

Author's Posts

  • ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മെത്രാഭിഷേക ശതാബ്ദി ആചരിച്ചു

    ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മെത്രാഭിഷേക ശതാബ്ദി ആചരിച്ചു0

    തിരുവല്ല: മലങ്കര പുനരൈക്യപ്രസ്ഥാനത്തിന്റെ ശില്‍പ്പിയും പ്രഥമ തിരുവനന്തപുരം ആര്‍ച്ചുബിഷപ്പുമായിരുന്ന ധന്യന്‍ മാര്‍ ഈവാനിയോസ് പിതാവിന്റെ മേല്‍പ്പട്ട സ്ഥാനാഭിഷേകത്തിന്റെ നൂറാം വാര്‍ഷികം തിരുവല്ല അതിരൂപതയിലെ നിരണം ആലംതുരുത്തി സെന്റ് മേരീസ് മലങ്കര കത്തോലിക്കാ ദൈവാലയത്തില്‍ ആചരിച്ചു. സന്ധ്യാ പ്രാര്‍ത്ഥനയ്ക്ക് ആര്‍ച്ചുബിഷപ്  ഡോ. തോമസ് മാര്‍ കൂറിലോസും ഗുഡ്ഗാവ് ബിഷപ് ഡോ. തോമസ് മാര്‍ അന്തോണിയോസും നേതൃത്വം നല്‍കി. സാര്‍വ്വത്രിക സഭയെ ഒന്നായി കാണുവാന്‍ മലങ്കര സഭയിലൂടെ മാര്‍ ഈവാനിയോസിന് സാധിച്ചതായി ആര്‍ച്ചു ബിഷപ് മാര്‍ കൂറിലോസ് ചൂണ്ടിക്കാട്ടി. മാവേലിക്കര

    READ MORE
  • ദിവ്യകാരുണ്യസന്നിധിയിലെ  സ്‌ഫോടനം ‘ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തി’

    ദിവ്യകാരുണ്യസന്നിധിയിലെ സ്‌ഫോടനം ‘ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തി’0

    വാഷിംഗ്ടണ്‍ ഡിസി: കൊല്‍ക്കത്തയിലെ വിശുദ്ധ തെരേസയുടെ നാമത്തിലുള്ള  ഇടവകയിലെ നിത്യാരാധന ചാപ്പലില്‍ ദിവ്യകാരുണ്യം നശിപ്പിക്കുന്നതിനായി സ്‌ഫോടനം നടത്തിയ സംഭവം ഏറ്റവും ഇരുണ്ട തിന്മയുടെ പ്രവൃത്തിയാണെന്ന് അലന്‍ടൗണ്‍ ബിഷപ് ആല്‍ഫ്രഡ് സ്‌കെളര്‍ട്ട്. യുഎസിലെ പെന്‍സില്‍വാനിയ സംസ്ഥാനത്തുള്ള മഹനോയി നഗരത്തിലുള്ള നിത്യാരാധന ചാപ്പലിലാണ് 32 വയസുള്ള യുവാവ് സ്‌ഫോടനം നടത്തിയത്.  ഹീനവും വെറുപ്പുളവാക്കുന്നതും നിന്ദ്യവുമായ ഈ പ്രവൃത്തി തന്റെ ഹൃദയം തകര്‍ത്തതായി ബിഷപ് പറഞ്ഞു. ‘മതവിദ്വേഷത്തിന്റെ പ്രവൃത്തി’യാണിതെന്ന് വ്യക്തമാക്കിയ ബിഷപ്  സംഭവത്തില്‍ ആര്‍ക്കും പരിക്കേല്‍ക്കാത്തതിനും അക്രമിയെ പോലീസ് കസ്റ്റഡിയിലെടുത്തതിനും ദൈവത്തിന്

    READ MORE
  • ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ   ദിവ്യകാരുണ്യ കോണ്‍ഗ്രസ് 23ന് തുടങ്ങും

    ചിക്കാഗോ സീറോമലബാര്‍ രൂപതയിലെ ദിവ്യകാരുണ്യ കോണ്‍ഗ്രസ് 23ന് തുടങ്ങും0

    ന്യൂജേഴ്സി: അമേരിക്കയിലെ ചിക്കാഗോ സീറോമലബാര്‍ രൂപതയുടെ സുവര്‍ണ്ണ ജൂബിലി ഒരുക്കത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന പ്രഥമ ദിവ്യകാരുണ്യ കോണ്‍ഗ്രസ് മെയ് 23 മുതല്‍ 25 വരെ ന്യൂജേഴ്‌സിയിലെ സോമര്‍സെറ്റ് സെന്റ് തോമസ് സീറോ മലബാര്‍ ഫൊറോന ദൈവാലയത്തില്‍ നടക്കും. ദൈവം നല്‍കിയ അനുഗ്രഹങ്ങള്‍ക്ക് നന്ദി പറയാനും ദൈവാനുഭവങ്ങള്‍ പങ്കുവെക്കാനും ബിഷപ്പുമാരും വൈദികരും സന്യസ്തരും അല്മായരുമുള്‍പ്പടെ ആയിരക്കണക്കിന് വിശ്വാസികള്‍  ദിവ്യകാരുണ്യ കോണ്‍ഗ്രസില്‍ ഒത്തുചേരും. ഒരേ സമയം ഇംഗ്ലീഷിലും മലയാളത്തിലും ശുശ്രൂഷകള്‍ നടക്കും. പ്രശസ്ത ആത്മീയ നേതാക്കളുടെ സാന്നിധ്യമാണ് ഈ ദിവ്യകാരുണ്യ

    READ MORE
  • പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന  അമൂല്യര്‍

    പൗരസ്ത്യ സഭകള്‍ സാര്‍വത്രിക സഭയെ പുതുക്കിപ്പണിയുന്ന അമൂല്യര്‍0

    വത്തിക്കാന്‍ സിറ്റി: പൗരസ്ത്യ പാരമ്പര്യങ്ങള്‍ സംരക്ഷിക്കുന്നതില്‍ തന്റെ മുന്‍ഗാമികളായ ലിയോ 13, വി. ജോണ്‍ പോള്‍ രണ്ടാമന്‍, ഫ്രാന്‍സിസ് എന്നീ മാര്‍പാപ്പമാരുടെ ശൈലി നിലനിര്‍ത്തുമെന്ന് പൗരസ്ത്യസഭകളുടെ ജൂബിലി ആഘോഷത്തില്‍ പങ്കെടുക്കാനെത്തിയ ലിയോ പതിനാലാമന്‍ മാര്‍പാപ്പ  ഉറപ്പുനല്‍കി. പൗരസ്ത്യസഭകളുടെ വൈവിധ്യമാര്‍ന്ന ഉറവിടങ്ങളെയും മഹത്വപൂര്‍ണ്ണമായ ചരിത്രത്തെയും പിന്നിട്ടതും ഇന്നും അഭിമുഖീകരിക്കുന്നതുമായ കയ്പേറിയ സഹനങ്ങളെയും ഓര്‍ക്കുമ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ കണ്ണില്‍ അമൂല്യരാണെന്നു ഞാന്‍ തിരിച്ചറിയുന്നു; മാര്‍പാപ്പയുമായി പൂര്‍ണ്ണമായ കൂട്ടായ്മയിലുള്ള 23 പൗരസ്ത്യ സഭകളില്‍നിന്നുള്ള വിശ്വാസി കളോടു സംസാരിച്ചുകൊണ്ട് പരിശുദ്ധ പിതാവ് പറഞ്ഞു.

    READ MORE

Latest Posts

Don’t want to skip an update or a post?