ജനിച്ച് 510 വര്‍ഷങ്ങള്‍ക്ക് ശേഷം വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുശേഷിപ്പുകള്‍ അപൂര്‍വമായ പൊതുദര്‍ശനത്തിന്
- Featured, INTERNATIONAL, LATEST NEWS, WORLD
- May 14, 2025
കോട്ടയം:രാജ്യാന്തര മിഷന് ചലച്ചിത്ര മേളയായ ഐഎഫ്എഫ്എം (ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവല്‍ ഓഫ് മിഷന്) ന്റെ നാലാം ദിവസം ക്രിസ്തുവിന്റെയും ക്രിസ്തുശിഷ്യരുടെയും ജീവിതം ആധുനിക ജീവിത പരിസരങ്ങളിലൂടെ പറയുന്ന പന്ത്രണ്ട് എന്ന സിനിമ പ്രദര്‍ശിപ്പിച്ചു. തുടര്‍ന്ന് നടന്ന ഓപ്പണ്‍ ഫോറത്തില്‍ ചിത്രത്തിന്റെ സംവിധായകന് ലിയോ തദേവൂസ് തന്നെ ആഴത്തില്‍ സ്വാധീനിച്ച ക്രിസ്തു ദര്‍ശനങ്ങളേക്കുറിച്ചും സിനിമയെടുക്കുവാന്‍ നടത്തിയ പഠന പരിശ്രമങ്ങളേക്കുറിച്ചും സംസാരിച്ചു. നിറഞ്ഞ സദസില്‍ പ്രദര്‍ശിപ്പിക്കപ്പെട്ട സിനിമ യുവതീയുവാക്കളെ വളരെയേറെ സ്പര്‍ശിച്ചതായി ഓപ്പണ്‍ ഫോറത്തിലെ അവരുടെ പ്രതികരണങ്ങള്‍ വെളിപ്പെടുത്തി. ഐഎഫ്എഫ്എം
READ MOREകോട്ടയം: ചങ്ങനാശേരി തിരുഹൃദയദൈവാലയത്തിലും ക്രിസ്തുജ്യോതി കാമ്പസിലുമായി ഫിയാത്ത് മിഷന് സംഘടിപ്പിക്കുന്ന ആറാമത് അന്തര്‍ദേശീയ ജിജിഎം മിഷന് കോണ്‍ഗ്രസിന്റെ നാലാം ദിനത്തില്‍ ഇംഫാല്‍ അതിരൂപതാധ്യക്ഷന്‍ ആര്‍ച്ചുബിഷപ് ലീനസ് നേലി ഇംഗ്ലീഷില്‍ ദിവ്യബലിയര്‍പ്പിച്ചു. ആര്ച്ചുബിഷപ്് ജോണ്‍ മൂലേച്ചിറ, ആര്‍ച്ചുബിഷപ് തോമസ് മേനാംപറമ്പില്‍, ബിഷപ് ബെന്നി വര്‍ഗീസ്, ബിഷപ് ജോണ്‍ തോമസ്, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് ജെയിംസ് തോപ്പില്‍, ബിഷപ് ബോസ്കോ പുത്തൂര്‍, ബിഷപ് ജോസ് ചിറയ്ക്കല്‍, ബിഷപ്പ് ജോവാക്കിം വാല്‍ഡര്‍ എന്നീ പിതാക്കന്മാര് ദിവ്യബലിയര്‍പ്പണത്തില്‍ സഹകാര്‍മികരായി. തുടര്‍ന്ന് തിരുഹൃദയദൈവാലയത്തില്‍
READ MOREവത്തിക്കാനില്‍നിന്നും സിസ്റ്റര്‍ ജാസ്മിന് എസ്ഐസി വത്തിക്കാന്‍ കൊട്ടാരത്തിന്റെ പുണ്യഭൂമിയില്‍, ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സമീപത്ത് നില്ക്കാന് കഴിഞ്ഞ നിമിഷങ്ങള്‍ ജീവിതത്തിലൊരിക്കലും മറക്കാന്‍ കഴിയില്ല. അദ്ദേഹത്തിന്റെ കണ്ണുകളില്‍ കണ്ട ദയയും സ്നേഹവും ഇന്നും എന്റെ ഹൃദയത്തില്‍ തെളിഞ്ഞുനില്ക്കുന്നു. കേരളത്തില്‍നിന്ന് റോമിലേക്ക് പഠനത്തിനായി വന്നതുമുതല്‍ ഒരു പ്രാര്‍ത്ഥനപോലെ മനസില്‍ കൊണ്ടുനടന്നിരുന്ന ആഗ്രഹമായിരുന്നു മാര്‍പാപ്പയെ തൊട്ടടുത്ത് കാണമെന്നത്. പറ്റിയാല്‍ വിശുദ്ധമായ ആ കരങ്ങളില്‍ ഒന്നു ചുംബിക്കണമെന്ന്. അതുകൊണ്ടുതന്നെ ക്രിസ്മസ്, ഈസ്റ്റര്‍ തുടങ്ങിയ പ്രധാന തിരുനാളുകളില്‍ മാര്‍പാപ്പ അര്‍പ്പിക്കുന്ന പരിശുദ്ധ കുര്‍ബാനകളില്‍ പങ്കുകൊള്ളാന്‍ ശ്രമിച്ചിരുന്നു.
READ MOREസിസ്റ്റര്‍ ലിജി പയ്യപ്പിള്ളി ഏറെ നന്ദിയോടെയാണ് ഉക്രെയ്ന് ജനത പോപ്പ് ഫ്രാന്‍സിസിനെ ഓര്‍ക്കുന്നത്. ഇത്രയധികം വേദനയോടെ ഉക്രെയിനുവേണ്ടി പ്രാര്‍ത്ഥിക്കുകയും യുദ്ധം അവസാനിപ്പിക്കാന്‍ ഇടപെടലുകള്‍ നടത്തുകയും ചെയ്ത് മറ്റൊരു ലോകനേതാവ് ഇല്ല. റഷ്യ-ഉക്രെയ്ന് യുദ്ധം അവസാനിപ്പിക്കാന്‍ മാര്‍പാപ്പ പലവിധത്തില്‍ ശ്രമിച്ചിട്ടുണ്ട്. റഷ്യ ഉക്രെയ്നില്‍നിന്നും പിടിച്ചുകൊണ്ടുപോയ തടവുകാരില്‍ പലരെയും തിരിച്ചുവിട്ടതിന് കാരണം മാര്‍പാപ്പയുടെ ഇടപെടലാണ്. അതുപോലെ റഷ്യ തട്ടിക്കൊണ്ടുപോയി മുറിവേറ്റ കുറെ കുട്ടികള്‍ക്ക് മാര്‍പാപ്പ വത്തിക്കാന്‍ ഹോസ്പിറ്റലില്‍ എല്ലാ സൗകര്യങ്ങളും ചെയ്തുകൊടുത്തിരുന്നു. മുറിവേറ്റ സ്ത്രീകളെയും അനേകം ഉക്രെയ്ന് പട്ടാളക്കാരെയും അടക്കം
READ MOREDon’t want to skip an update or a post?