ക്രിമിനല് സംഘത്തിന് എതിരായ പോലീസ് നടപടി: റിയോ ഡി ജനീറോയില് 100-ലധികം പേര് മരിച്ചു; സമഗ്ര അന്വേഷണം ആവശ്യപ്പെട്ട് കാരിത്താസ് ബ്രസീല്
- Featured, INTERNATIONAL, LATEST NEWS, WORLD
- October 30, 2025

വത്തിക്കാന് സിറ്റി: പ്രൊട്ടസ്റ്റന്റ് നവീകരണത്തിന് ശേഷം ആദ്യമായി ബ്രിട്ടീഷ് രാജാവും ആഗോള കത്തോലിക്ക സഭയുടെ തലവനായ മാര്പാപ്പയും ഒരുമിച്ച് നടത്തുന്ന പ്രാര്ത്ഥനയ്ക്ക് സിസ്റ്റൈന് ചാപ്പല് വേദിയാകും. ഒക്ടോബര് 23-നാണ് സിസ്റ്റൈന് ചാപ്പലില്, ലിയോ 14-ാമന് മാര്പാപ്പയുടെ അധ്യക്ഷതയില് നടക്കുന്ന എക്യുമെനിക്കല് പ്രാര്ത്ഥനയില് ബ്രിട്ടീഷ് രാജാവ് ചാള്സ് മൂന്നാമന്, രാജ്ഞി കാമിലയ്ക്കൊപ്പം പങ്കുചേരുക. സ്രഷ്ടാവായ ദൈവത്തെ സ്തുതിക്കുന്നതില് ശ്രദ്ധ കേന്ദ്രീകരിക്കുന്ന എക്യുമെനിക്കല് പ്രാര്ത്ഥനയില് സിസ്റ്റൈന് ചാപ്പല് ഗായകസംഘവും ഇംഗ്ലണ്ടിലെ സെന്റ് ജോര്ജ് ചാപ്പലിലെ ഗായകസംഘവും, ഹിസ് മജസ്റ്റിസ് ചാപ്പല്
READ MORE
ടെഹ്റാന്: ഇറാന്റെ തലസ്ഥാന നഗരമായ ടെഹ്റാന് പരിശുദ്ധ കന്യകാമറിയത്തിന്റെ പേരില് മെട്രോ സ്റ്റേഷന് തുറന്നു. തീവ്ര ഇസ്ലാമക്ക് നിലപാടുകള് പിന്തുടരുന്ന ഇറാന്റെ ഭാഗത്ത് നിന്നുള്ള അസാധാരണ നടപടി അന്താരാഷ്ട്ര തലത്തില് ചര്ച്ചയായിരിക്കുകയാണ്. പേര്ഷ്യന് ഭാഷയില് വിര്ജിന് മേരി സ്റ്റേഷന് അഥവാ മറിയം മൊഗദ്ദാസ് എന്ന നാമകരണം ചെയ്തിരിക്കുന്ന സ്റ്റേഷന്, ടെഹ്റാനിലെ സബ്വേ ശൃംഖലയുടെ 7-ാം വരിയിലാണ് തുറന്നത്. ക്രിസ്തുമതത്തിലും ഇസ്ലാം മതത്തിലും ആദരിക്കപ്പെടുന്ന യേശുവിന്റെ അമ്മയായ മറിയത്തോടുള്ള ആദരവിന്റെ പ്രതീകമായാണ് ഈ പേര് തിരഞ്ഞെടുത്തതെന്ന ഇറാനിയന് ഉദ്യോഗസ്ഥര്
READ MORE
വിയന്ന/ഓസ്ട്രിയ: ഓസ്ട്രിയയിലെ ഏറ്റവും ജനസംഖ്യയുള്ള അതിരൂപതയായ വിയന്ന അതിരൂപതയുടെ തലവനും കര്ദിനാള് ക്രിസ്റ്റോഫ് ഷോണ്ബോണിന്റെ പിന്ഗാമിയുമായി ഫാ. ജോസഫ് ഗ്രുന്വിഡിലിനെ ലിയോ 14-ാമന് മാര്പാപ്പ നിയമിച്ചു. 80 വയസുള്ള കര്ദിനാള് ഷോണ്ബോണിന്റെ രാജി ഫ്രാന്സിസ് മാര്പാപ്പ സ്വീകരിച്ചതിനെ തുടര്ന്ന് ജനുവരി മുതല് അതിരൂപതയുടെ അപ്പസ്തോലിക്ക് അഡ്മിനിസ്ട്രേറ്ററായി സേവനമനുഷ്ഠിച്ച് വരികയായിരുന്നു. ലോവര് ഓസ്ട്രിയയില് ജനിച്ച 62 കാരനായ ഗ്രുന്വിഡ്ല്, അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്ററായി നിയമിക്കപ്പെടുന്നതിന് മുമ്പ് വിയന്ന വൈദിക സമിതിയുടെ ചെയര്മാനും വിയന്ന അതിരൂപതയുടെ തെക്കന് വികാരിയേറ്റിന്റെ എപ്പിസ്കോപ്പല് വികാരിയുമായിരുന്നു.
READ MORE
ന്യൂഡല്ഹി: മതപരിവര്ത്തന നിരോധന നിയമത്തിലെ വകുപ്പുകള് ദുരുപയോഗിച്ച് ഉത്തര്പ്രദേശ് പോലീസ് ഷുവാട്സ് യൂണിവേഴ്സിറ്റി വൈസ് ചാന്സലര്ക്കും ഡയറക്ടര്ക്കും മറ്റു ഉദ്യോഗസ്ഥര്ക്കുമെതിരെ എടുത്ത കേസ് സുപ്രീംകോടതി റദ്ദാക്കി. യുപിയിലെ പ്രയാഗ് രാജില് ക്രൈസ്തവ മാനേജ്മെന്റിന് കീഴില് പ്രവര്ത്തിക്കുന്ന സാം ഹിഗിന്ബോട്ടം യൂണിവേഴ്സിറ്റി ഓഫ് അഗ്രികള്ച്ചര് ടെക്നോളജി ആന്റ് സയന്സ് (ഷുവാട്സ്) വൈസ് ചാന്സര് ഡോ. രാജേന്ദ്ര ബിഹാരി ലാല്, ഡയറക്ടര് വിനോദ് ബിഹാരി ലാല്, മറ്റ് ഉദ്യോഗസ്ഥര് എന്നിവര്ക്കെതിരെയായിരുന്നു കേസ് എടുത്തിരുന്നത്. ക്രൈസ്തവ മതത്തിലേക്ക് ആളുകളെ മതംമാറ്റി എന്നാരോപിച്ചായിരുന്നു
READ MORE




Don’t want to skip an update or a post?