Follow Us On

30

October

2025

Thursday

Author's Posts

  • സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഇനി വോട്ട്

    സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്ക് ഇനി വോട്ട്0

    കാഞ്ഞിരപ്പള്ളി: കത്തോലിക്ക സമുദായത്തിന്റെ താല്പര്യങ്ങള്‍ സംരക്ഷിക്കുന്നവര്‍ക്കു മാത്രമേ ഇനി വോട്ട് ചെയ്യുകയുള്ളൂവെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി പ്രസിഡന്റ്   പ്രഫ. രാജീവ് കൊച്ചുപറമ്പില്‍. കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന അവകാശ സംരക്ഷണയാത്രയ്ക്ക് കാഞ്ഞിരപ്പള്ളിയില്‍ നല്‍കിയ  സ്വീകരണ യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമുദായ ശാക്തീകരണം രാഷ്ട്ര പുരോഗതിക്ക് എന്ന ലക്ഷ്യത്തോടെ ‘നീതി ഔദാര്യമല്ല അവകാശമാണ്’ എന്ന പ്രഖ്യാപനവുമായി കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രസിഡന്റ് പ്രഫ. രാജീവ് കൊച്ചുപറമ്പില്‍ നയിക്കുന്ന അവകാശ സംരക്ഷണയാത്രയ്ക്ക്

    READ MORE
  • വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ

    വിശുദ്ധരായ ലൂയിസ് മാര്‍ട്ടിന്‍ – സെലിഗ്വരിന്‍ ദമ്പതികള്‍ ആധുനിക കുടുംബങ്ങള്‍ക്കു മാതൃക: ലിയോ 14 ാമന്‍ മാര്‍പാപ്പ0

    വത്തിക്കാന്‍ സിറ്റി: വിശുദ്ധ കൊച്ചുത്രേസ്യയുടെ മാതാപിതാക്കളായ ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികള്‍ പ്രശ്‌നങ്ങളും ആശയക്കുഴപ്പങ്ങളും നിറഞ്ഞ ആധുനിക കാലഘട്ടത്തിലെ കുടുംബങ്ങള്‍ക്കു മാതൃകയാണെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. ലൂയിസ് മാര്‍ട്ടിന്‍-സെലിഗ്വരിന്‍ ദമ്പതികളെ വിശുദ്ധരായി പ്രഖ്യാപിച്ചതിന്റെ പത്താം വാര്‍ഷികത്തോടനുബന്ധിച്ച് സീസിലെ ബിഷപ് ബ്രൂണോ ഫീലെറ്റിനെ അഭിസംബോധന ചെയ്ത കത്തിലാണ് കുടുംബങ്ങള്‍ക്ക് പ്രചോദനാത്മക മാതൃകയായി വിശുദ്ധ ദമ്പതികളെ പാപ്പ ഉയിര്‍ത്തിക്കാണിച്ചത്. വിശുദ്ധരായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ദമ്പതികളാണ് ലൂയിസ് മാര്‍ട്ടിന്‍- സെലിഗ്വരിന്‍ ദമ്പതികളെന്ന് പാപ്പ ഓര്‍മിപ്പിച്ചു. വിവാഹം ശ്രേഷ്ഠവും ഉന്നതവുമായ വിളിയാണ്.

    READ MORE
  • അണിയറയില്‍ മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ ക്രൈസ്തവര്‍

    അണിയറയില്‍ മതപരിവര്‍ത്തന നിരോധന നിയമം; പ്രതിഷേധവുമായി മഹാരാഷ്ട്രയിലെ ക്രൈസ്തവര്‍0

    മുംബൈ: കര്‍ശന വ്യവസ്ഥകളോടെ മഹാരാഷ്ട്രയില്‍ വരാന്‍ പോകുന്ന നിര്‍ബന്ധിത മതപരിവര്‍ത്തന നിരോധന നിയമത്തിനെതിരെ പ്രതിഷേധവുമായി സംസ്ഥാനത്തെ ക്രൈസ്തവര്‍. ഡിസംബറിലെ നിയമസഭാ സമ്മേളനത്തിലാണ് ഇതുമായി ബന്ധപ്പെട്ട ബില്‍ അവതരിപ്പിക്കുന്നത്. ഓരോ ഇന്ത്യക്കാരനും സ്വന്തം മതവിശ്വാസമനുസരിച്ച് ജീവിക്കാനും അതു പ്രചരിപ്പിക്കാനുമുള്ള അവകാശം ഭരണഘടന നല്‍കുന്നുണ്ടെന്നു മുംബൈ സഹായ മെത്രാന്‍ സാവിയോ ഫെര്‍ണാണ്ടസ് പറഞ്ഞു. ഇഷ്ടമുള്ള മതം തിരഞ്ഞെടുക്കാനും അവകാശമുണ്ട്. സ്വന്തം ഇഷ്ടപ്രകാരം മതം മാറുന്ന വ്യക്തികളെ ശിക്ഷിക്കുന്നത് മൗലികാവകാശങ്ങളെ ഇല്ലാതാക്കുന്നതിന് തുല്യമാണെന്ന് അദ്ദേഹം പറഞ്ഞു. മതത്തെ വ്യക്തിപരമായ സ്വാതന്ത്ര്യത്തില്‍നിന്ന് സംസ്ഥാന

    READ MORE
  • രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍

    രാജ്യത്ത് വര്‍ധിച്ചുവരുന്ന ക്രൈസ്തവ വിരുദ്ധ ആക്രമണങ്ങള്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട്് ഫ്രഞ്ച് സെനറ്റര്‍മാര്‍0

    പാരീസ്/ഫ്രാന്‍സ്: ഫ്രാന്‍സില്‍ ക്രൈസ്തവ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ ആശങ്കാജനകമായി വര്‍ധിക്കുന്നതിനെ അപലപിച്ചും വിശ്വാസികളെയും ആരാധനാലയങ്ങളെയും സംരക്ഷിക്കുന്നതിന് സര്‍ക്കാര്‍ കൃത്യമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടും 86 ഫ്രഞ്ച് സെനറ്റര്‍മാര്‍  പൊതു പ്രമേയത്തില്‍ ഒപ്പുവച്ചു. സെനറ്റായ സില്‍വിയാന്‍ നോലിന്റെ  നേതൃത്വത്തില്‍ യാഥാസ്ഥിതിക വെബ്സൈറ്റായ ‘ബൊളിവാര്‍ഡ് വോള്‍ട്ടയറി’ലാണ് പ്രമേയം പ്രസിദ്ധീകരിച്ചത്. രാജ്യത്തുടനീളമുള്ള പള്ളികള്‍ക്കും ക്രിസ്ത്യാനികള്‍ക്കുമെതിരെ വര്‍ധിച്ചുവരുന്ന അക്രമങ്ങളും  അധികാരികളുടെ കുറ്റകരമായ നിസംഗതയും  പ്രമേയത്തില്‍ ചൂണ്ടിക്കാണിക്കുന്നു. ക്രൈസ്തവരെ അപമാനിക്കല്‍, ദൈവാലയങ്ങള്‍ക്ക് തീവയ്പ്പ് മുതല്‍ ശാരീരിക ആക്രമണം വരെ ദിവസേന നടക്കുന്നു. എന്നാല്‍ ഈ ആക്രമണങ്ങളെക്കുറിച്ച്

    READ MORE

Latest Posts

Don’t want to skip an update or a post?