വീണ്ടും തളിര്ക്കുന്ന കാലം
- Featured, LATEST NEWS, ഈസ്റ്റർ സ്പെഷ്യൽ
- April 19, 2025
മാര് ജോസ് പുളിക്കല് (കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്) അരുംകൊലകളുടെയും ക്രൂരപീഡനങ്ങളുടെയും ദുര്വിശേഷങ്ങളുമായിട്ടാണ് കാലിക കേരളം എന്നുമുണരുന്നത്. ഈ മലയാളക്കര നടന്നുനീങ്ങുന്നതു ദുരന്തഭൂമികയിലേക്കാണോ എന്ന ചോദ്യം പ്രസക്തമാകുന്നു. മൃഗീയപീഡനങ്ങളും ക്രൂരമായ കാമ്പസ് റാഗിംഗുകളും അഴിഞ്ഞാടുമ്പോള് മറുവശത്ത് ഞെട്ടിക്കുന്ന കൊലപാതകങ്ങള് പട്ടാപ്പകല്പോലും നമ്മുടെ നാട്ടില് വര്ദ്ധമാനമാകുന്നു. പ്രതിസന്ധികളുടെ നടുവില് കുഞ്ഞുങ്ങള്ക്കൊപ്പം റയില്വേ ട്രാക്കില് ജീവനൊടുക്കിയ അമ്മയുടെ കണ്ണീരോര്മ്മയും മുമ്പിലുണ്ട്. യുവതയ്ക്കെന്തുപറ്റി? സ്വന്തം മാതാപിതാക്കള് ഉള്പ്പെടുന്ന കുടുംബാംഗങ്ങളെ നിഷ്ക്കരുണം കൊലപ്പെടുത്തുന്ന മക്കള്! റാഗിംഗ് എന്ന അനാവശ്യ വിനോദം കാടുകയറി ഭീകരരൂപം
READ MOREജിംബിള് തുരുത്തൂര് ‘എനിക്ക് ഇവനെ ഇനി വേണ്ട സാറേ, ഇവന് എങ്ങനെയെങ്കിലും ജീവിച്ചോട്ടെ.’ പോലീസ് സ്റ്റേഷനു മുന്നില് മകന്റെ ഷര്ട്ടില് കുത്തിപ്പിടിച്ച് അധ്യാപികയായ അമ്മയുടെ കണ്ഠമിടറിയ വിങ്ങലുകള് ഇപ്പോഴും എന്റെ ചെവിയില് മുഴങ്ങുന്നുണ്ട്. മികച്ച അധ്യാപികയെന്ന പേരെടുത്ത ആ അമ്മ, വിദേശത്ത് ജോലി ചെയ്യുന്ന ഭര്ത്താവിന്റെ അഭാവത്തിലും മകനെയും മകളെയും മികച്ചവരായി വളര്ത്താന് പ്രത്യേകം ശ്രദ്ധിച്ചിരുന്നു. മക്കളെ ഇത്രയധികം സ്നേഹിക്കരുതെന്ന് സഹപ്രവര്ത്തകര് പോലും പലപ്പോഴും ഓര്മപ്പെടുത്തിയിട്ടുണ്ട്. പക്ഷേ അവര് അതൊന്നും കാര്യമാക്കിയില്ല. ഒരു സായംസന്ധ്യയില് പോലീസ് സ്റ്റേഷനില്
READ MOREകോഴിക്കോട്: ക്രൈസ്തവര് നേരിടുന്ന പ്രശ്നങ്ങള് പരിഹരിക്കാന് രാഷ്ട്രീയമായി സംഘടിക്കണമെങ്കില് അതിനും തയാറാണെന്ന് താമരശേരി ബിഷപ് മാര് റെമീജിയോസ് ഇഞ്ചനാനിയില്. സര്ക്കാര് അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിക്കുശേഷം നടന്ന പൊതുസമ്മേളനത്തില് പ്രസംഗിക്കുകയായിരുന്ന അദ്ദേഹം. കാര്ഷിക മേഖലയില്നിന്നും നാം കുടിയിറക്കപ്പെട്ടുകൊണ്ടിരിക്കുകയാണ്. സര്ക്കാരിന്റെ കണ്ണു തുറക്കേണ്ട സമയമാണിത്. വനപാലകര് വീട്ടില് പന്നിയിറച്ചിയുണ്ടോ എന്ന് ചോദിച്ചുവരാന് ധൈര്യപ്പെടരുത്. ആരോ എഴതിക്കൊടുക്കുന്നതിന് താഴെ ഒപ്പിടുന്ന ആളായി വനംവകുപ്പു മന്ത്രി
READ MOREകോഴിക്കോട്: ക്രൈസ്തവ സമുദായത്തിന് അര്ഹമായത് നല്കിയേ മതിയാകൂ എന്ന് തലശേരി അതിരൂപതാധ്യക്ഷന് മാര് ജോസഫ് പാംപ്ലാനി. സര്ക്കാര് അവഗണനയ്ക്കും നീതി നിഷേധത്തിനുമെതിരെ താമരശേരി രൂപത കത്തോലിക്ക കോണ്ഗ്രസിന്റെ നേതൃത്വത്തില് കോഴിക്കോട് മുതലക്കുളത്ത് നടന്ന ക്രൈസ്തവ അവകാശ സംരക്ഷണ റാലിയും പൊതുസമ്മേളനവും ഉദ്ഘാടനം ചെയ്യുകയായിരുന്ന അദ്ദേഹം. ഏതെങ്കിലും ഒരു സമുദായം മാത്രം വളരുക എന്നത് ശരിയല്ല, അത് തിരുത്തേണ്ടതാണ്. വഖഫ് നിയമഭേദഗതി ബില്ലിനെ പിന്തുണയ്ക്കാന് സഭാനേതൃത്വം കേരളത്തിലെ എംപിമാരോട് ആവശ്യപ്പെട്ടത് അപരാധമായി ചിത്രീകരിക്കാന് ചിലര് ശ്രമിച്ചുവെന്ന് മാര് പാംപ്ലാനി
READ MOREDon’t want to skip an update or a post?