Follow Us On

10

October

2025

Friday

Author's Posts

  • മാഹി ബസലിക്കയില്‍ ഒക്‌ടോബര്‍ അഞ്ചിന് തിരുനാള്‍ തുടങ്ങും;  പ്രധാന തിരുനാള്‍ 14,15 തീയതികളില്‍

    മാഹി ബസലിക്കയില്‍ ഒക്‌ടോബര്‍ അഞ്ചിന് തിരുനാള്‍ തുടങ്ങും; പ്രധാന തിരുനാള്‍ 14,15 തീയതികളില്‍0

    മാഹി: മാഹി ബസലിക്കയില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ ഒക്‌ടോബര്‍ അഞ്ചിന് തുടങ്ങി 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍. അഞ്ചിന് രാവിലെ 11.30ന് ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് 12ന് അള്‍ത്താരയിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരിക്കുന്ന വി. അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ബസലിക്കയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തീര്‍ത്ഥാടകര്‍ക്ക് തിരുസ്വരൂപത്തില്‍ പൂമാലകള്‍ അര്‍പ്പിക്കാനും മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. ആറുമുതല്‍ 13 വരെയുള്ള വിവിധ

    READ MORE
  • 850 ക്രൈസ്തവര്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലുണ്ടെന്ന് റിപ്പോര്‍ട്ട്

    850 ക്രൈസ്തവര്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലുണ്ടെന്ന് റിപ്പോര്‍ട്ട്0

    അബുജ/ നൈജീരിയ: 850 ഓളം ക്രൈസ്തവര്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തെ റിജാന പോലുള്ള പ്രദേശങ്ങളിലെ ജിഹാദിസ്റ്റ് ക്യാമ്പുകളില്‍ മോചനം കാത്ത് കഴിയുന്നതായി ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട്. ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ തടവില്‍ കഴിയുന്ന, അവരില്‍ പലരെയും മോചനദ്രവ്യം ലഭിക്കാത്തതിന്റെ പേരില്‍ ഭീകരര്‍ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ അക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും  ഇന്റര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം കുറഞ്ഞത് 15 പുവൈദികരെ

    READ MORE
  • നീതിനിഷേധത്തിനെതിരെ സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്

    നീതിനിഷേധത്തിനെതിരെ സെക്രട്ടേറിയേറ്റ് മാര്‍ച്ചുമായി കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡ്0

    തിരുവനന്തപുരം: ഭിന്നശേഷി സംവരണവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കത്തോലിക്ക എയ്ഡഡ് മേഖലയിലെ അധ്യാപകരോടു കാണിക്കുന്ന നീതിനിഷേധത്തിനെതിരെ കേരള കാത്തലിക് ടീച്ചേഴ്‌സ് ഗില്‍ഡിന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയേറ്റിന് മുന്നില്‍  നടത്തിയ പ്രതിഷേധമാര്‍ച്ചും ധര്‍ണയും തിരുവനന്തപുരം ലത്തീന്‍ അതിരൂപതാധ്യക്ഷന്‍ ഡോ. തോമസ് ജെ. നെറ്റോ ഉദ്ഘാടനം ചെയ്തു. സുപ്രീംകോടതി വിധിപോലും സര്‍ക്കാര്‍ പാലിക്കാത്തത് തികച്ചും വിവേചനപരമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു സമുദായത്തിലെ അധ്യാപക നിയമന അംഗീകാരവുമായി ബന്ധപ്പെട്ട് ലഭിച്ച വിധി സമാനസ്വഭാവമുള്ള എല്ലാ സൊസൈറ്റികളുടെയും സ്ഥാപനങ്ങളിലെ നിയമനങ്ങള്‍ക്ക് ബാധകമാണെന്ന് വിധിയില്‍ വ്യക്തമാക്കിയിരുന്നതാണ്.

    READ MORE
  • ഭൂതോച്ചാടനം ഏറെ പ്രധാനപ്പെട്ട ശുശ്രൂഷ: ലിയോ 14 ാമന്‍ പാപ്പ

    ഭൂതോച്ചാടനം ഏറെ പ്രധാനപ്പെട്ട ശുശ്രൂഷ: ലിയോ 14 ാമന്‍ പാപ്പ0

    റോം: ഭൂതോച്ചാടനം ഏറെ സൂക്ഷ്മമായി കൈകാര്യം ചെയ്യേണ്ടതും, എന്നാല്‍ ഏറെ ആവശ്യമുള്ളതുമായ ഒരു ശുശ്രൂഷയാണെന്ന് ലിയോ 14 ാമന്‍ പാപ്പ. ഇറ്റലിയിലെ സാക്രൊഫാനോയില്‍ സെപ്റ്റംബര്‍ 15 മുതല്‍ 20 വരെ നടന്ന ‘ഭൂതോച്ചാടകരായ വൈദികരുടെ അന്താരാഷ്ട്ര അസോസിയേഷന്റെ’ സമ്മേളനത്തിന് നല്‍കിയ ആശംസാ സന്ദേശത്തിലാണ് പാപ്പ  ഇക്കാര്യം പറഞ്ഞത്. ആളുകള്‍ക്ക് വിടുതലും ആശ്വാസവും പകരുന്ന ഈ ശുശ്രൂഷ ശ്രദ്ധയോടെ തുടരാന്‍ പാപ്പ ആഹ്വാനം ചെയ്തു. തിന്മയുടെ അടിമകളായി ബുദ്ധിമുട്ടനുഭവിക്കുന്ന മനുഷ്യര്‍ക്ക് വിടുതലും ആശ്വാസവും നല്‍കുന്ന ഇത്തരമൊരു ശുശ്രൂഷ ഏറെ

    READ MORE

Latest Posts

Don’t want to skip an update or a post?