Follow Us On

08

September

2025

Monday

Author's Posts

  • ലിയോ പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന

    ലിയോ പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ലബനനിലേക്കെന്ന് സൂചന0

    ബെയ്‌റൂട്ട്:  അനുഞ്ജനത്തിന്റെയും സമാധാനത്തിന്റെയും സന്ദേശം തന്റെ പൊന്തിഫിക്കേറ്റില്‍ നിരവധി തവണ ആവര്‍ത്തിച്ച ലിയോ പതിനാലാമന്‍ മാര്‍പാപ്പയുടെ ആദ്യ വിദേശ സന്ദര്‍ശനം ക്രൈസ്തവരും ഇസ്ലാം മതസ്ഥരും ഒരുമിച്ച് ജീവിക്കുകയും പരസ്പരം ബഹുമാനിക്കുകയും ചെയ്യുന്ന  ലബനനിലേക്കായേക്കുമെന്ന് സൂചന. വത്തിക്കാന്‍ യാത്രയെക്കുറിച്ച് ‘പഠിക്കുകയാണ്’ എന്നും  ഔദ്യോഗിക തീയതികള്‍ക്കായി കാത്തിരിക്കുകയാണെന്നും മറോനൈറ്റ് പാത്രിയാര്‍ക്കേറ്റിന്റെ വികാരി ജനറലായ ആര്‍ച്ചുബിഷപ് പോള്‍ സായ ബിബിസിയോട് പറഞ്ഞു. നേരത്തെ ലബനനില്‍ നിന്നുള്ള കര്‍ദിനാള്‍ ബെച്ചാര ബുത്രോസ് റായി  ഡിസംബറിന് മുമ്പ് പാപ്പ ലബനന്‍ സന്ദര്‍ശിക്കുമെന്ന്  പറഞ്ഞിരുന്നു.  ജനസംഖ്യയുടെ

    READ MORE
  • അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങള്‍

    അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് സഹായിക്കുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങള്‍0

    കാക്കനാട്: അവശതയനുഭവിക്കുന്നവരെ ചേര്‍ത്തുപിടിച്ച് അവസരോചിതമായി സഹായമെത്തിക്കാന്‍ മുന്നിട്ടിറങ്ങുന്നവര്‍ സഞ്ചരിക്കുന്ന ദേവാലയങ്ങളാണെന്ന് സീറോ മലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് മാര്‍ റാഫേല്‍ തട്ടില്‍.  സീറോമലബാര്‍ സഭയുടെ സാമൂഹ്യ പ്രേഷിത പ്രസ്ഥാനമായ സ്പന്ദന്‍ ഏര്‍പ്പെടുത്തിയ ഏറ്റവും മികച്ച സാമൂഹ്യ പ്രവര്‍ത്തകര്‍ക്കുള്ള അവാര്‍ഡ്ദാന ചടങ്ങിന്റെ ഉദ്ഘാടനം സഭാ ആസ്ഥാനമായ കാക്കനാട്  മൗണ്ട് സെന്റ് തോമസില്‍ നിര്‍വ്വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.  കമ്മീഷന്‍ ചെയര്‍മാന്‍ ബിഷപ് മാര്‍ ജോസ് ചിറ്റൂപ്പറമ്പില്‍ അധ്യക്ഷത വഹിച്ചു. ചിക്കാഗോ സെന്റ് തോമസ് സീറോമല ബാര്‍ രൂപത സ്‌പോണ്‍സര്‍ ചെയ്യുന്ന

    READ MORE
  • കരുണ കാണിച്ചുകൊണ്ട് കടന്നുപോയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ കരുണാസാഗരമായ ദൈവപിതാവിന്റെ മടിത്തട്ടില്‍

    കരുണ കാണിച്ചുകൊണ്ട് കടന്നുപോയ ജഡ്ജ് ഫ്രാങ്ക് കാപ്രിയോ കരുണാസാഗരമായ ദൈവപിതാവിന്റെ മടിത്തട്ടില്‍0

    കരുണ നിറഞ്ഞ വിധികളിലൂടെയും കുറ്റാരോപിതരോടുള്ള സൗമ്യമായ ഇടപെടലിലൂടെയും ഏറ്റവും കരുണയുള്ള  ന്യായാധിപനായി അറിയപ്പെട്ട ജഡ്ജ് ഫ്രാങ്ക് കാപ്രിയോ ഓര്‍മയായി. യുഎസ് സംസ്ഥാനമായ റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സിലാണ് ചീഫ് മുനിസിപ്പല്‍ ജഡ്ജിയായി ഫ്രാങ്ക് കാപ്രിയോ ഏകദേശം 40 വര്‍ഷക്കാലം സേവനമനുഷ്ഠിച്ചത്.  പാന്‍ക്രിയാറ്റിക്ക് കാന്‍സര്‍ ബാധിതനായിരുന്നു. നീതി, സഹാനുഭൂതി, കാരുണ്യം എന്നിവ സംയോജിപ്പിച്ച അദ്ദേഹത്തിന്റെ സൗമ്യമായ ജുഡീഷ്യല്‍ ശൈലി,  ‘കോട്ട് ഇന്‍ പ്രൊവിഡന്‍സ്’ എന്ന പേരില്‍ കോടതിമുറിയില്‍ നിന്ന് സംപ്രേഷണം ചെയ്ത പരിപാടിയിലൂടെയാണ് ജനങ്ങളിലേക്ക് എത്തിയത്. 1999 ല്‍ ആരംഭിച്ച

    READ MORE
  • മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍

    മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങി രണ്ട് പെണ്‍കുട്ടികള്‍0

    ഇംഫാല്‍: പ്രതിസന്ധികളെ തോല്പിച്ച് മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പില്‍നിന്നും ഡോക്ടര്‍മാരാകാനൊരുങ്ങുകയാണ് രണ്ട് പെണ്‍കുട്ടികള്‍. മെഡിക്കല്‍ പ്രവേശന പരീക്ഷയായ നാഷണല്‍ എലിജിബിലിറ്റി കം എന്‍ട്രന്‍സ് ടെസ്റ്റ് (നീറ്റ്)  പാസായി.  മണിപ്പൂരിലെ ചുരാചന്ദ്പൂര്‍ ജില്ലയിലെ സോങ്പിക്കടുത്തുള്ള നാഗലോയ് ദുരിതാശ്വാസ ക്യാമ്പില്‍ നിന്നുള്ള നാംനൈഹിങ് ഹാവോകിപ്, ഹാറ്റ് നൈനെങ്  എന്നിവരാണ് നീറ്റ് വിജയിച്ചത്. ”ദുരിതാശ്വാസ ക്യാമ്പിലെ ജീവിതം വളരെ കഠിനവും വെല്ലുവിളികള്‍ നിറഞ്ഞതുമാണ്. അതിനാല്‍ ചെറുപ്പം മുതലുള്ള ആഗ്രഹം ഉപേക്ഷിക്കാന്‍ തീരുമാനിച്ചതായിരുന്നു.  ആ സമയത്താണ് നാഷണല്‍ ഇന്റഗ്രിറ്റി ആന്‍ഡ് എഡ്യൂക്കേഷണല്‍ ഡെവലപ്മെന്റ് ഓര്‍ഗനൈസേഷന്‍

    READ MORE

Latest Posts

Don’t want to skip an update or a post?