മലയാളി കന്യാസ്ത്രീകളുടെ അറസ്റ്റ്; പ്രതിഷേധവുമായി കത്തോലിക്ക കോണ്‍ഗ്രസ്
- ASIA, Featured, Kerala, LATEST NEWS
- July 28, 2025
വത്തിക്കാന്‍ സിറ്റി: ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യസ്ഥിതി മാറ്റമില്ലാതെ തുടരുകയാണെന്ന് പരിശുദ്ധ സിംഹാസനം ബുധനാഴ്ച വൈകുന്നേരം പുറത്തിറക്കിയ കുറിപ്പില്‍ വ്യക്തമാക്കി. ആശുപത്രിയില്‍ മാര്‍പാപ്പയെ സന്ദര്‍ശിച്ച ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജിയ മെലോണി പാപ്പയോടൊപ്പം 20 മിനിറ്റ് ചിലവഴിച്ചു. കൂടാതെ അടുത്ത സഹകാരികളായും പാപ്പ കൂടിക്കാഴ്ച നടത്തിയെന്ന് വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. രക്തപരിശോധനയില്‍ നേരിയ പുരോഗതി കാണിക്കുന്നുണ്ട്. ഇന്നലെ പ്രഭാതഭക്ഷണത്തിന് ശേഷം, പത്രങ്ങള്‍ വായിച്ച പാപ്പ ഉച്ചഭക്ഷണത്തിന് മുമ്പ് ദിവ്യകാരുണ്യം സ്വീകരിച്ചു.
READ MOREതൃശൂര്‍: ഭിന്നശേഷി സംവരണം മൂലം നിയമനാംഗീകാരം ലഭിക്കാത്ത അധ്യാപകരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞു. റവന്യുമന്ത്രി കെ. രാജനും, വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടിയും കെസിബിസി വിദ്യാഭ്യാസ കമ്മീഷന്‍ പ്രതിനിധികളും തമ്മില്‍ നടന്ന കൂടിക്കാഴ്ചയിലാണ് വിദ്യാഭ്യാസ മന്ത്രി ഇതു സംബന്ധിച്ച ഉറപ്പുനല്‍കിയത്. ഇതിനായി ഉന്നതതല യോഗം മാര്‍ച്ച് ആദ്യവാരം വിളിച്ചു ചേര്‍ക്കും. വിദ്യാഭ്യാസ മന്ത്രി, പ്രിന്‍സിപ്പല്‍ സെക്രട്ടറി, കെസിബിസി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുക്കും. റവന്യുമന്ത്രി കെ. രാജന്‍ മുന്‍കൈയെടുത്ത് നടത്തിയ
READ MOREകാഞ്ഞിരപ്പള്ളി: കാഞ്ഞിരപ്പള്ളി രൂപതയുടെ ചാന്‍സലറായി റവ.ഡോ. മാത്യു ശൗര്യാംകുഴിയെ കാഞ്ഞിരപ്പള്ളി രൂപതാധ്യക്ഷന്‍ മാര്‍ ജോസ് പുളിക്കല്‍ നിയമിച്ചു. വികാരി ജനറാളും ചാന്‍സലറുമായിരുന്ന റവ. ഡോ. കുര്യന്‍ താമരശേരി കാഞ്ഞിരപ്പള്ളി കത്തീഡ്രല്‍ വികാരിയായി നിയമിതനായതിനെതുടര്‍ന്നാണ് റവ.ഡോ. മാത്യു ശൗര്യാംകുഴി ചാന്‍സലറായി നിയമിതനായത്. റോമിലെ പൊന്തിഫിക്കല്‍ ഓറിയന്റല്‍ ഇന്‍സ്റ്റ്യൂട്ടില്‍നിന്നും സഭാ നിയമത്തില്‍ ഡോക്ടറേറ്റ് പൂര്‍ത്തിയാക്കിയെത്തി 2023 മെയ് മാസം മുതല്‍ രൂപതയുടെ വൈസ് ചാന്‍സലര്‍ ആയി ശുശ്രൂഷ നിര്‍വഹിക്കുകയായിരുന്നു. വെളിച്ചിയാനി ഇടവകയിലെ ശൗര്യാംകുഴി ആന്റണി – അന്നമ്മ ദമ്പതികളുടെ മകനാണ്.
READ MOREകോട്ടയം: മാതൃകാ കര്‍ഷക കുടുംബത്തെ ആദരിക്കുക എന്ന ലക്ഷ്യത്തോടെ കോട്ടയം സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റിയുടെ നേതൃത്വത്തില്‍ കോട്ടയം അതിരൂപതയിലെ ചുള്ളിയോട് മുകളേല്‍ കുടുംബവുമായി സഹകരിച്ച് ഏര്‍പ്പെടുത്തിയ സംസ്ഥാനതല കര്‍ഷക കുടുംബ പുരസ്‌കാരം സമ്മാനിച്ചു. പുരസ്‌കാരത്തിന് അര്‍ഹയായത് ആലപ്പുഴ ജില്ലയിലെ മാവേലിക്കര സ്വദേശിനി പുതുക്കാട്ട് ശ്രീലക്ഷ്മി വീട്ടില്‍ കൃഷ്ണകുമാരിയും കുടുംബവുമാണ്. ജൈവകൃഷി അവലംബനത്തോടൊപ്പം കപ്പ, തെങ്ങ്, വാഴ, കുരുമുളക്, കശുമാവ്, വിവിധയിനം പച്ചക്കറികള്‍, പശു, ആട്, കോഴി, മൂല്യവര്‍ദ്ധിത ഉത്പന്നങ്ങളുടെ പ്രോത്സാഹനം, മത്സ്യകൃഷി, മാതൃകാ കൃഷി തോട്ടം, ഔഷധ
READ MOREDon’t want to skip an update or a post?