Follow Us On

04

November

2025

Tuesday

Author's Posts

  • കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം അപലപനീയമെന്ന് കെസിബിസി

    കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ ഭൂമിയിലെ കൈയേറ്റം അപലപനീയമെന്ന് കെസിബിസി0

    കൊച്ചി: 45 വര്‍ഷമായി കളമശേരി മാര്‍ത്തോമ ഭവനത്തിന്റെ  കൈവശമുള്ള ഭൂമിയില്‍, കോടതി വിധിയെ മറികടന്ന്  സെപ്റ്റംബര്‍ 4-ന് അര്‍ധരാത്രിക്കുശേഷം ചില സാമൂഹ്യ വിരുദ്ധര്‍ ആസൂത്രിതമായി ചുറ്റുമതില്‍ തകര്‍ത്ത് അതിക്രമിച്ചു കയറുകയും അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തുകയും വൈദികരെയും സന്യാസിനികളെയും ഭീഷണി പ്പെടുത്തുകയും ചെയ്ത സംഭവം അപലപനീയവും രാജ്യത്തിന്റെ നിയമ വ്യവസ്ഥിതിക്ക് കളങ്കവുമാണെന്ന് കെസിബിസി പ്രസിഡന്റ് കര്‍ദിനാള്‍  ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവ. വൃദ്ധരും രോഗികളുമുള്‍പ്പെടെയുള്ള സന്യാസിനിമാര്‍ താമസിക്കുന്ന മഠത്തിലേക്കുള്ള വഴി തടഞ്ഞ് സഞ്ചാര സ്വാതന്ത്രം നിഷേധിച്ചിരിക്കുകയാണ്.

    READ MORE
  • അനുസരണം, സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14 ാമന്‍ പാപ്പ

    അനുസരണം, സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാല: ലിയോ 14 ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: നൈമേഷികമായ വികാരങ്ങള്‍ക്കപ്പുറം, വിശ്വസ്തതയുടെ അടിസ്ഥാനം സ്ഥാപിക്കുന്ന,  സ്‌നേഹത്തിലധിഷ്ഠിതമായ സ്വാതന്ത്ര്യത്തിന്റെ പാഠശാലയാണ് അനുസരണമെന്ന് ലിയോ 14 ാമന്‍ മാര്‍പാപ്പ. വാര്‍ഷിക സമ്മേളനങ്ങളിലും ജനറല്‍ ചാപ്റ്ററുകളിലും പങ്കെടുക്കാനെത്തിയ വിവിധ സന്യാസ സമൂഹങ്ങളുടെ പ്രതിനിധികളുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് പാപ്പ ഇക്കാര്യം പറഞ്ഞത്. മിഷനറീസ് ഓഫ് ദി പ്രഷ്യസ് ബ്ലഡ്, സൊസൈറ്റി ഓഫ് മേരി (മാരിസ്റ്റുകള്‍), ഫ്രാന്‍സിസ്‌കന്‍ ഫ്രയേഴ്സ് ഓഫ് ദി ഇമ്മാക്കുലേറ്റ് കണ്‍സെപ്ഷന്‍, ഉര്‍സുലൈന്‍സ് ഓഫ് മേരി ഇമ്മാക്കുലേറ്റ്  തുടങ്ങിയ സന്യാസ സഭകളുടെ പ്രതിനിധികള്‍ പാപ്പയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുത്തു.

    READ MORE
  • മാഹി ബസലിക്കയില്‍ ഒക്‌ടോബര്‍ അഞ്ചിന് തിരുനാള്‍ തുടങ്ങും;  പ്രധാന തിരുനാള്‍ 14,15 തീയതികളില്‍

    മാഹി ബസലിക്കയില്‍ ഒക്‌ടോബര്‍ അഞ്ചിന് തിരുനാള്‍ തുടങ്ങും; പ്രധാന തിരുനാള്‍ 14,15 തീയതികളില്‍0

    മാഹി: മാഹി ബസലിക്കയില്‍ വിശുദ്ധ അമ്മ ത്രേസ്യയുടെ തിരുനാള്‍ ഒക്‌ടോബര്‍ അഞ്ചിന് തുടങ്ങി 22ന് സമാപിക്കും. 14, 15 തീയതികളിലാണ് പ്രധാന തിരുനാള്‍. അഞ്ചിന് രാവിലെ 11.30ന് ബസലിക്ക റെക്ടര്‍ ഫാ. സെബാസ്റ്റ്യന്‍ കാരക്കാട്ട് കൊടിയേറ്റ് നടത്തും. തുടര്‍ന്ന് 12ന് അള്‍ത്താരയിലെ രഹസ്യഅറയില്‍ സൂക്ഷിച്ചിരിക്കുന്ന വി. അമ്മത്രേസ്യയുടെ തിരുസ്വരൂപം പൊതുവണക്കത്തിനായി ബസലിക്കയില്‍ പ്രത്യേകം തയാറാക്കിയ പീഠത്തില്‍ പ്രതിഷ്ഠിക്കുന്നതോടെ തിരുനാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കമാകും. തീര്‍ത്ഥാടകര്‍ക്ക് തിരുസ്വരൂപത്തില്‍ പൂമാലകള്‍ അര്‍പ്പിക്കാനും മെഴുകുതിരി തെളിക്കാനും സൗകര്യമുണ്ടാകും. ആറുമുതല്‍ 13 വരെയുള്ള വിവിധ

    READ MORE
  • 850 ക്രൈസ്തവര്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലുണ്ടെന്ന് റിപ്പോര്‍ട്ട്

    850 ക്രൈസ്തവര്‍ നൈജീരിയയില്‍ ഭീകരരുടെ പിടിയിലുണ്ടെന്ന് റിപ്പോര്‍ട്ട്0

    അബുജ/ നൈജീരിയ: 850 ഓളം ക്രൈസ്തവര്‍ നൈജീരിയയിലെ കടുന സംസ്ഥാനത്തെ റിജാന പോലുള്ള പ്രദേശങ്ങളിലെ ജിഹാദിസ്റ്റ് ക്യാമ്പുകളില്‍ മോചനം കാത്ത് കഴിയുന്നതായി ഇന്റര്‍ സൊസൈറ്റി എന്ന നൈജീരിയന്‍ എന്‍ജിഒയുടെ റിപ്പോര്‍ട്ട്. ഏറ്റവും മോശമായ സാഹചര്യങ്ങളില്‍ തടവില്‍ കഴിയുന്ന, അവരില്‍ പലരെയും മോചനദ്രവ്യം ലഭിക്കാത്തതിന്റെ പേരില്‍ ഭീകരര്‍ പീഡിപ്പിക്കുകയോ കൊലപ്പെടുത്തുകയോ ചെയ്തതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നൈജീരിയയില്‍ കത്തോലിക്കാ വൈദികര്‍ക്കെതിരായ അക്രമം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്നും  ഇന്റര്‍ സൊസൈറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. ജനുവരി മുതല്‍ സെപ്റ്റംബര്‍ വരെ മാത്രം കുറഞ്ഞത് 15 പുവൈദികരെ

    READ MORE

Latest Posts

Don’t want to skip an update or a post?