Follow Us On

04

November

2025

Tuesday

Author's Posts

  • മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു

    മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയിലെ അതിക്രമം; നാലു പേരെ അറസ്റ്റു ചെയ്തു0

    എറണാകുളം: കളമശേരിയിലെ മാര്‍ത്തോമാ ഭവനത്തിന്റെ ഭൂമിയില്‍ അതിക്രമിച്ചു കയറി മതില്‍ തകര്‍ക്കുകയും കോണ്‍ക്രീറ്റ് നിര്‍മ്മിതികള്‍ സ്ഥാപിക്കുകയും ചെയ്ത സംഭവത്തില്‍ ഒടുവില്‍ നിയമനടപടി. നാലു പേരെ പോലീസ് അറസ്റ്റു ചെയ്യുകയും ജെസിബി ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ പിടിച്ചെടുക്കുകയും ചെയ്തു. കോടതി ഉത്തരവ് ലംഘിച്ച് അതിക്രമം നടത്തിയവര്‍ക്കെതിരെ 20 ദിവസത്തിനുശേഷമാണ് നിയമനടപടികള്‍ ഉണ്ടായത്. നിയമ നടപടി വൈകുന്നതിനെതിരെ വ്യാപകമായ പ്രതിഷേധം ഉയരുകയും മാര്‍ത്തോമാ ഭവനം സുപ്പീരിയര്‍ ഫാ. ജോര്‍ജ് പാറയ്ക്ക പോലീസിന്റെ നിഷ്‌ക്രിയത്വത്തിനെതിരെ രംഗത്തുവരുകയും ചെയ്തതിന് ശേഷമാണ് പോലീസ് നടപടി സ്വീകരിച്ചത്.

    READ MORE
  • ടെക്‌സസില്‍ ഗര്‍ഭഛിദ്ര മരുന്നുകളുടെ വിതരണം നിരോധിക്കും

    ടെക്‌സസില്‍ ഗര്‍ഭഛിദ്ര മരുന്നുകളുടെ വിതരണം നിരോധിക്കും0

    ഓസ്റ്റിന്‍/ടെക്‌സസ്: ഗര്‍ഭഛിദ്രത്തിനുള്ള നിയന്ത്രണങ്ങള്‍ കര്‍ശനമാക്കി യുഎസിലെ ടെക്‌സസ് സംസ്ഥാനം. ഏറ്റവും ഒടുവിലായി സംസ്ഥാനത്ത് ഗര്‍ഭഛിദ്ര മരുന്നുകളുടെ നിര്‍മാണം, വിതരണം, മെയില്‍ എന്നിവ നിരോധിക്കുന്ന നിയമത്തിലാണ് ഗവര്‍ണര്‍ ഗ്രെഗ് ആബട്ട് ഒപ്പുവച്ചത്. 20 പേജുള്ള നിയമം, ടെക്‌സസില്‍ ഗര്‍ഭഛിദ്രത്തിന് കാരണമാകുന്ന  മരുന്നുകള്‍ നിര്‍മിക്കുന്നതോ വിതരണം ചെയ്യുന്നതോ സംസ്ഥാനത്തെ ഏതെങ്കിലും സ്ഥലത്തേക്ക് മെയില്‍ ചെയ്യുന്നതോ നല്‍കുന്നതോ നിയമവിരുദ്ധമാക്കുന്നു. 2022 ല്‍ യുഎസ് സുപ്രീം കോടതി റോ വി വേഡ് നിയമം റദ്ദാക്കിയതിന് ശേഷം ഗര്‍ഭഛിദ്രത്തിന് ഏതാണ്ട് പൂര്‍ണമായ നിരോധനം ഏര്‍പ്പെടുത്തിയ

    READ MORE
  • സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, അന്ധകാരത്തിലുദിച്ച വെളിച്ചം; പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു

    സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍, അന്ധകാരത്തിലുദിച്ച വെളിച്ചം; പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു0

    തിരുവനന്തപുരം: തിരുവനന്തപുരം മേജര്‍ അതിരൂപതാംഗമായ റവ. ഡോ. മാത്യു ചാര്‍ത്താക്കുഴിയില്‍ രചിച്ച  ‘സഭയിലെ പ്രധാന തീര്‍ത്ഥാടനകേന്ദ്രങ്ങള്‍’, ‘അന്ധകാരത്തിലുദിച്ച വെളിച്ചം’ (ക്രിസ്മസ് അനുദിന ധ്യാനങ്ങള്‍)’ എന്നീ പുസ്തകങ്ങള്‍ പ്രകാശനം ചെയ്തു. തിരുവനന്തപുരം പോങ്ങുംമൂട് മേരി മക്കള്‍ സന്യാസിനി സമൂഹത്തിന്റെ  പ്രൊവിന്‍ഷല്‍ ഹൗസില്‍ നടന്ന ചടങ്ങില്‍ അന്ത്യോക്യന്‍ സുറിയാനി കത്തോലിക്ക സഭയുടെ അധ്യക്ഷന്‍ ഇഗ്നാത്തിയോസ് ജോസഫ് തൃതീയന്‍ യൗനാന്‍ പാത്രിയര്‍ക്കീസ് ബാവയും സീറോമലങ്കര സഭ മേജര്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ് കാതോലിക്ക ബാവയും ചേര്‍ന്ന് പ്രകാശനം നിര്‍വഹിച്ചു.

    READ MORE
  • എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍

    എറിക്ക കിര്‍ക്കിന്റെ പ്രസംഗം പ്രചോദനമായി; 60 വര്‍ഷത്തിന് ശേഷം പിതാവിന്റെ ഘാതകനോട് ക്ഷമിച്ച് ഹോളിവുഡ് നടന്‍0

    വാഷിംഗ്ടണ്‍ ഡിസി: എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിന്റെ കൊലപാതകിയോട് ക്ഷമിച്ചുകൊണ്ട് നടത്തിയ പ്രസംഗം തന്നെ വ്യക്തിപരമായി സ്വാധീനിച്ചെന്നും തന്റെ പിതാവിന്റെ ഘാതകനോട് 60 വര്‍ഷത്തിന് ശേഷം ക്ഷമിക്കാന്‍ അത് പ്രചോദനമായെന്നും വ്യക്തമാക്കി ഹോളിവുഡ് നടനും കൊമേഡിയനുമായ ടിം അലന്‍. എറിക്ക കിര്‍ക്ക് തന്റെ ഭര്‍ത്താവിനെ കൊന്നയാളെക്കുറിച്ച് പറഞ്ഞ വാക്കുകള്‍- ‘ആ മനുഷ്യന്‍ … ആ ചെറുപ്പക്കാരന്‍ … ഞാന്‍ അവനോട് ക്ഷമിക്കുന്നു’ – തന്നെ ആഴത്തില്‍ സ്വാധീനിച്ചച്ചെന്ന് ടിം അലന്‍ എക്‌സില്‍ കുറിച്ചു. ‘എന്റെ അപ്പനെ കൊന്ന

    READ MORE

Latest Posts

Don’t want to skip an update or a post?