ഓര്‍മ്മകള്‍ ഉപ്പിലിട്ടത്
- Book Review, Books, Featured, LATEST NEWS
- January 12, 2025
ജോസഫ് മൂലയില്‍ വിജ്ഞാനത്തിന്റെ ലോകത്തിലേക്ക് കുഞ്ഞുങ്ങള്‍ പിച്ചവച്ചുതുടങ്ങുന്നത് അങ്കണവാടികളില്‍നിന്നാണ്. പ്രത്യേകിച്ച് രാജ്യത്തെ ഗ്രാമീണ മേഖലകളിലെ. നഗരങ്ങളിലേക്കു വരുമ്പോള്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കിലും അവിടെയും അങ്കണവാടികള്‍ക്ക് പ്രത്യേകമായ ഇടമുണ്ട്. മൂന്നു വയസുമുതല്‍ 6 വയസുവരെയുള്ള കുട്ടികള്‍ക്കായാണ് അങ്കണവാടികള്‍ വിഭാവനം ചെയ്യപ്പെട്ടിരിക്കുന്നത്. കുഞ്ഞുങ്ങളുടെ മാനസിക, ശാരീരിക-സമൂഹിക വളര്‍ച്ചക്ക് അടിത്തറ ഇടുകയാണ് അങ്കണവാടികളുടെ പ്രധാന ദൗത്യം. ഏതാനും ദിവസങ്ങള്‍ക്കുമുമ്പ് ഗുജറാത്ത് ഹൈക്കോടതി ശ്രദ്ധേയമായ ഒരു വിധി പുറപ്പെടുവിച്ചിരുന്നു. അങ്കണവാടി ജീവനക്കാരെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് തുല്യരായി പരിഗണിക്കണമെന്നാണ് കോടതി ഉത്തരവിട്ടത്. ജീവനക്കാര്‍ നല്കിയ ഹര്‍ജി
READ MOREആലക്കോട്: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം. ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില് ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം 30 കിലോമീറ്റര്‍ കാല്‍നടയായി ജപമാല ചൊല്ലി ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയില്‍ ഏഴിന് രാവിലെ അഞ്ചിന് എത്തിച്ചേരുന്നവിധത്തിലാണ് തീര്‍ത്ഥാടനം നടത്തുക.
READ MOREഫാ. ജോസഫ് വയലില്‍ CMI (ചെയര്മാന്, ശാലോം ടി.വി) ഏതാനും മാസങ്ങള്‍ക്കുമുമ്പ് ലോക്സഭാ തിരഞ്ഞെടുപ്പ് നടന്നു. നവംബര്‍ 13-ന് സംസ്ഥാനത്ത് ഉപതിരഞ്ഞെടുപ്പ് നടന്നു. ഫലപ്രഖ്യാപനവും വന്നു. തിരഞ്ഞെടുപ്പ് പ്രചാരണകാലത്ത് പലപ്പോഴും പറയപ്പെടുന്ന ഒരു വാചകമുണ്ട്: ജനാധിപത്യത്തിന്റെ ഉത്സവകാലം അഥവാ ആഘോഷകാലമാണ് തിരഞ്ഞെടുപ്പുകാലം. വോട്ടു ചെയ്യുന്ന ജനം അധികാരികളും മത്സരിക്കുന്നവര്‍ പ്രജകളും ആകുന്ന സമയമാണ് തിരഞ്ഞെടുപ്പുകാലം. ജനം രാജാവാകുന്ന ഒരു ദിവസമേ ഉള്ളൂ: വോട്ട് ചെയ്യുന്ന ദിനം. തിരഞ്ഞെടുപ്പ് പ്രചാരണരീതികളും വോട്ടെടുപ്പ് ദിനത്തിലെ പ്രവൃത്തികളുമെല്ലാം പലവിധ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്.
READ MOREവത്തിക്കാന്‍ സിറ്റി: ഡിസംബര്‍ മാസം മുതല്‍ പാപ്പയുടെ ജനറല്‍ ഓഡിയന്സിന്റെ ചൈനീസ് പരിഭാഷയും വത്തിക്കാന്‍ ലഭ്യമാക്കും. വത്തിക്കാന്‍ ന്യൂസിലെയും വത്തിക്കാന്‍ സെക്രട്ടറിയേറ്റിലെയും സ്റ്റാഫംഗങ്ങള്‍ പരിഭാഷപ്പെടുത്തുന്ന ഒന്‍പതാമത്തെ ഔദ്യോഗിക ഭാഷയാണ് ചൈനീസ് ഭാഷ. ഫ്രാന്‍സിസ് മാര്‍പാപ്പ തന്നെയാണ് ഇക്കാര്യം ജനറല്‍ ഓഡിയന്‍സില്‍ അറിയിച്ചത്. ബൈബിള്‍ വായന, പാപ്പയുടെ പ്രസംഗത്തിന്റെ സംഗ്രഹം, പാപ്പയുടെ അഭിവാദ്യങ്ങള്‍ എന്നിവയാവും ചൈനീസ് ഭാഷയില്‍ പരിഭാഷപ്പെടുത്തുന്നത്. സ്പാനിഷ് ഭാഷക്കും ഇംഗ്ലീഷിനും മുകളിലായി ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ സംസാരിക്കുന്ന ഭാഷയാണ് ചൈനീസ് മാന്ഡാരിന് ഭാഷ. ചൈനീസ് ഭാഷയുടെ വിവിധ
READ MOREDon’t want to skip an update or a post?