ക്രിസ്മസ് ദിനത്തില് സ്വര്ഗത്തില് ജനിച്ച മിഷനറി
- Featured, LATEST NEWS, കാലികം
- January 12, 2025
വത്തിക്കാന് സിറ്റി: സ്വര്ഗസ്ഥനായ പിതാവേ എന്ന വിശ്വവിഖ്യാത പ്രാര്ത്ഥനയെ പുരാതന ഭാരതീയ ഭാഷയായ സംസ്കൃതത്തിന്റെയും കര്ണാട്ടിക് സംഗീതത്തിന്റെയും അകമ്പടിയോടെയുള്ള സംഗീത ആല്ബം ‘സര്വ്വേശ’ വത്തിക്കാനില് ഫ്രാന്സിസ് മാര്പാപ്പ പ്രകാശനം ചെയ്തു. പത്മവിഭൂഷണ് ഡോ. കെ. ജെ. യേശുദാസ് ഉള്പ്പെടെയുള്ളവര് ആലപിച്ചതാണ് ഈ അന്തര്ദേശീയ സംഗീത ആല്ബം. പ്രശസ്ത കര്ണാടക സംഗീതജ്ഞനും വോക്കോളജിസ്റ്റുമായ റവ. ഡോ. പോള് പൂവത്തിങ്കല് സിഎംഐ സംഗീത സംവിധാനവും നിര്മാണവും നിര്വഹിച്ചിരിക്കുന്ന സംഗീത ആല്ബമാണ് ‘സര്വ്വേശ.’ ഫാ. പോള് പൂവത്തിങ്കലും മനോജ് ജോര്ജും ചേര്ന്നു
READ MOREപനാജി: വിശുദ്ധ ഫ്രാന്സിസ് സേവ്യറിന്റെ തിരുശേഷിപ്പ് പരസ്യവണക്കം നവംബര് 21 മുതല് ഓള്ഡ് ഗോവയിലെ സേ കത്തീഡ്രലില് നടക്കും. 2025 ജനുവരി അഞ്ചിന് പരസ്യവണക്കം സമാപിക്കും. പത്തുവര്ഷത്തില് ഒരിക്കലാണ് വിശുദ്ധന്റെ തിരുശേഷിപ്പ് പരസ്യവണക്കത്തിനായി വയ്ക്കുന്നത്. രണ്ടുവര്ഷത്തെ ആത്മീയ ഒരുക്കങ്ങള്ക്കുശേഷമാണ് പരസ്യവണക്കം ആരംഭിക്കുന്നത്. ഇന്ന് ഉച്ചകഴിഞ്ഞ് മൂന്നുമുതല് ആറുവരെയായിരിക്കും പരസ്യവണക്കം. നാളെമുതല് ജനുവരി നാലുവരെ രാവിലെ ഏഴുമുതല് വൈകുന്നേരം ആറുവരെ പരസ്യവണക്കം ഉണ്ടായിരിക്കും. വിശുദ്ധന്റെ ഭൗതികദേഹം വണങ്ങുന്നതിനായി ഇതിനോടകംതന്നെ ഗോവയില് നൂറുകണക്കിന് തീര്ത്ഥാടകര് എത്തിയിട്ടുണ്ട്. ലോകമെങ്ങുംനിന്നുള്ള തീര്ത്ഥാടകരെ വരവേല്ക്കാന്
READ MOREകോട്ടയം: നിയുക്ത കര്ദിനാള് മോണ്. ജോര്ജ് ജേക്കബ് കൂവക്കാട്ടിന്റെ മെത്രാഭിഷേകം നവംബര് 24 ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചങ്ങനാശേരി സെന്റ് മേരീസ് മെത്രാപ്പോലീത്തന് ദൈവാലയത്തില് നടക്കും. തിരുക്കര്മങ്ങളില് സീറോ മലബാര് സഭ മേജര് ആര്ച്ചുബിഷപ് മാര് റാഫേല് തട്ടില് മുഖ്യകാര്മികത്വം വഹിക്കും. ആര്ച്ചുബിഷപ് മാര് തോമസ് തറയില്, വത്തിക്കാന് സെക്രട്ടറിയേറ്റ് ഓഫ് ദ സ്റ്റേറ്റ് പ്രതിനിധി ആര്ച്ചുബിഷപ് ഡോ. എഡ്ഗര് പേഞ്ഞ പാര്റ എന്നിവര് സഹകാര്മികരാകും. ആര്ച്ചുബിഷപ് മാര് ജോര്ജ് കൂവക്കാട്ടിന്റെ കാര്മികത്വത്തില് അര്പ്പിക്കപ്പെടുന്ന വിശുദ്ധ കുര്ബാനമധ്യേ
READ MOREമുനമ്പം: മുനമ്പം പ്രശ്നവുമായി ബന്ധപ്പെട്ട് നവംബര് 22 ലെ ചര്ച്ചകള്ക്കു ശേഷമുള്ള പരിഹാര മാര്ഗവും മുഖ്യമന്ത്രിയുടെ വാക്കുകളും മുനമ്പം ജനതയുടെ കണ്ണീരൊപ്പുന്നതായിരിക്കണമെന്ന് കെസിബിസി എസ്സി/എസ്ടി, ഡിസിഎംഎസ് കമ്മീഷന് ചെയര്മാന് ബിഷപ് മാര് ഗീവര്ഗീസ് അപ്രേം. മുനമ്പം സമരപന്തല് സന്ദര്ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പത്തെ ഭൂമി വഖഫ് ഭൂമിയല്ല എന്ന് ചിലരൊക്കെ പറയാന് തുടങ്ങിയിട്ടുണ്ട്. അതൊരു ശുഭസൂചനയാണെന്നും അദ്ദേഹം പറഞ്ഞു. ഭൂസംരക്ഷണ സമിതിയുടെ നിരാഹാര സമരത്തിന് കമ്മീഷന്റെ എല്ലാ പിന്തുണയും അദ്ദേഹം വാഗ്ദാനം ചെയ്തു. കമ്മീഷന് സെക്രട്ടറി ഫാ.ജോസുകുട്ടി,
READ MOREDon’t want to skip an update or a post?