Follow Us On

13

January

2025

Monday

Author's Posts

  • മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല

    മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണം: ബിഷപ് ഡോ. അലക്‌സ് വടക്കുംതല0

    കണ്ണൂര്‍: മുനമ്പം പ്രശ്‌നത്തില്‍ ശാശ്വത പരിഹാരം വേണമെന്നും ഭരണകുടങ്ങള്‍ നീതിയിലധിഷ്ഠിതമായി ഈ പ്രശ്‌നത്തെ സമീപിക്കമെന്നും കണ്ണൂര്‍ ബിഷപ് ഡോ. അലക്‌സ് വടക്കുംതല. മുനമ്പം സമരത്തിന് ഐകദാര്‍ഢ്യം പ്രകടിപ്പിച്ച് കേരള ലാറ്റിന്‍ കാത്തലിക് അസോസിയേഷന്‍ (കെഎല്‍സിഎ) കണ്ണൂര്‍ രൂപതാ സമിതി സംഘടിപ്പിച്ച പ്രതിഷേധ നീതിജ്വാലയും പ്രാര്‍ഥനാ സായാഹ്നവും ഉദ്ഘാടനം  ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നീതിക്കുവേണ്ടി തന്റെ അവസാന തുള്ളി രക്തംവരെ ചിന്തിയ മഹാത്മാവിന്റെ ഈ സ്‌ക്വയറില്‍ വെച്ച് നാം നീതിക്കുവേണ്ടി കേഴുകയാണ്. ഒപ്പം ഇവിടെയുള്ള മതസൗഹാര്‍ദ്ദം നിലനി ര്‍ത്തേണ്ടതുണ്ടെന്നും

    READ MORE
  • മുനമ്പം; പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ശരിയല്ല: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ

    മുനമ്പം; പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ശരിയല്ല: ആര്‍ച്ചുബിഷപ് ഡോ. നെറ്റോ0

    മുനമ്പം: മുനമ്പത്ത് പ്രശ്‌നപരിഹാരം നീണ്ടുപോകുന്നത് ഒട്ടും ശരിയല്ലെന്ന് തിരുവനന്തപുരം ലത്തീന്‍ ആര്‍ച്ചുബിഷപ് ഡോ. തോമസ് ജെ. നെറ്റോ. മുനമ്പം സമരപന്തല്‍ സന്ദര്‍ശിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. പ്രശ്‌നം മുതലെടുക്കാന്‍ ശ്രമിക്കുന്നവരുണ്ടെന്ന് ആര്‍ച്ചുബിഷപ് ആശങ്ക പ്രകടിപ്പിച്ചു. നമ്മുടെ അവശതകളേക്കാള്‍ ഉപതെരഞ്ഞെടുപ്പാണ് പ്രധാനമെന്നും അദ്ദേഹം സര്‍ക്കാരിനെ കുറ്റപ്പെടുത്തി. അധികാരികള്‍ കണ്ണുതുറക്കണമെന്നും സ്ഥലവാസികളുടെ അവശതകള്‍ കാണണമെന്നും ആര്‍ച്ചുബിഷപ് ഡോ. നെറ്റോ ആവശ്യപ്പെട്ടു. സൗഹാര്‍ദ്ദത്തിലാണ് നമ്മളെല്ലാം ഇവിടെ കഴിയുന്നത്. മുനമ്പത്തിന്റെ കാര്യം പറഞ്ഞ് തന്നെ പോലെയുള്ളവരെ പ്രകോപിപ്പിക്കാന്‍ പരിശ്രമമുണ്ടായിരുന്നു എന്ന കാര്യവും അദ്ദേഹം അനുസ്മരിച്ചു.

    READ MORE
  • 1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്

    1.2 മില്യന്‍ ഡോളര്‍ സമ്മാനത്തുകയുള്ള ഓപസ് പുരസ്‌കാരം നൈജീരിയന്‍ സന്യാസിനിക്ക്0

    കാലിഫോര്‍ണിയ/യുഎസ്എ: നൈജീരിയയിലെ അബുജയിലുള്ള സെന്റര്‍ ഫോര്‍ വിമന്‍ സ്റ്റഡീസ് ആന്‍ഡ് ഇന്റര്‍വെന്‍ഷന്റെ (സിഡ്ബ്ല്യുഎസ് ഐ) സ്ഥാപകയും എക്സിക്യൂട്ടീവ് ഡയറക്ടറുമായ സിസ്റ്റര്‍ ഫ്രാന്‍സിസ്‌ക എന്‍ഗോസി ഉതിയെ 2024-ലെ ഓപസ് പ്രൈസ് പുരസ്‌കാര ജേതാവായി തിരഞ്ഞെടുത്തു. തങ്ങളുടേതായ തെറ്റുകൊണ്ടല്ലാതെ സമൂഹത്തില്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരായി മാറിയവരുടെ കഷ്ടപ്പാടും ആഘാതവും ലഘൂകരിക്കാനുള്ള പ്രവര്‍ത്തനത്തിലാണ് സിസ്റ്ററും സംഘവും ഏര്‍പ്പെട്ടിരിക്കുന്നത്. അബുജ ആസ്ഥാനമായുള്ള സിഡ്ബ്ല്യുഎസ്‌ഐ) സര്‍ക്കാര്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് പ്രാതിനിധ്യം ഉറപ്പാക്കുന്നതിനും സ്ത്രീകള്‍ക്ക് എതിരായ അക്രമങ്ങളെ ചെറുക്കുന്നതിനുള്ള നിയമവ്യവസ്ഥകള്‍ സ്ഥാപിക്കുന്നതിനുമായും പ്രവര്‍ത്തിച്ചുവരുന്നു.സിലിക്കണ്‍ വാലിയില്‍ ജസ്യൂട്ട് സന്യാസ സഭയുടെ

    READ MORE
  • പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍

    പാക്കിസ്ഥാന്‍ മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ വേണം: യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍0

    ജനീവ:  മതനിന്ദ നിയമം റദ്ദാക്കുകയോ ഭേദഗതി ചെയ്യുകയോ ചെയ്യുവാന്‍ പാക്കിസ്ഥാനോട് യുഎന്‍ മനുഷ്യാവകാശ കമ്മീഷന്‍ ആവശ്യപ്പെട്ടു. വ്യാജ മതനിന്ദ ആരോപണങ്ങള്‍ വര്‍ധിച്ചുവരുന്നതില്‍ ആശങ്കപ്രകടിപ്പിച്ചുകൊണ്ടാണ് പാക്കിസ്ഥാനെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ യുഎന്‍ മനുഷ്യാവകാശ കമ്മിറ്റി ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. വ്യാജ മതനിന്ദ ആരോപണങ്ങള്‍  ആള്‍ക്കൂട്ട അക്രമം പോലുള്ള സംഭവങ്ങള്‍ക്ക് കാരണമാകുന്ന പശ്ചാത്തലത്തില്‍ സിവില്‍ ആന്റ് പൊളിറ്റിക്കല്‍ റൈറ്റ്സ് സംബന്ധിച്ച അന്താരാഷ്ട്ര ഉടമ്പടിയുടെ (ഐസിസിപിആര്‍) മാനദണ്ഡങ്ങളനുസരിച്ച് നിയമങ്ങള്‍ ഭേദഗതി ചെയ്യണമെന്നും കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു. കമ്മിറ്റിയുടെ പാകിസ്ഥാനെക്കുറിച്ചുള്ള രണ്ടാമത്തെ ആനുകാലിക റിപ്പോര്‍ട്ട്, വധശിക്ഷ

    READ MORE

Latest Posts

Don’t want to skip an update or a post?