Follow Us On

16

November

2025

Sunday

  • ഡോ. ലൂയിജി കാര്‍ബോണ്‍ വത്തിക്കാന്‍ ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍

    ഡോ. ലൂയിജി കാര്‍ബോണ്‍ വത്തിക്കാന്‍ ഹെല്‍ത്ത്‌കെയര്‍ ഡയറക്ടര്‍0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാനിലെ പൊതുജനാരോഗ്യവും ശുചിത്വവും ഉറപ്പാക്കുന്നതിനുള്ള ഗവര്‍ണറേറ്റിന്റെ ആരോഗ്യ, ശുചിത്വ വിഭാഗത്തിന്റെ പുതിയ ഡയറക്ടറായി ഡോ. ലുയിജി കാര്‍ബോണ്‍ നിയമിതനായി. ഡോ. കാര്‍ബോണ്‍ ഇതേ ഡയറക്ടറേറ്റിന്റെ ഡെപ്യൂട്ടി ഡയറക്ടറായി സേവനമനുഷ്ഠിച്ചിട്ടിച്ചിട്ടുണ്ട്‌. ഫ്രാന്‍സിസ് മാര്‍പ്പാപ്പയുടെ പേഴ്സണല്‍ ഫിസിഷ്യന്‍ കൂടിയായിരുന്നു ഡോ. ലൂയിജി. അവസാനകാലം വരെ ഫ്രാന്‍സിസ് പാപ്പയെ ശുശ്രൂഷിച്ചിരുന്നത് ഇദ്ദേഹമാണ്.  2020 ഓഗസ്റ്റ് 1 മുതല്‍ ഡയറക്ടറായി സേവനമനുഷ്ഠിച്ച് 70 ാം വയസില്‍ വിരമിച്ച പ്രഫസര്‍ ആന്‍ഡ്രിയ അര്‍ക്കാന്‍ജെലിയുടെ പിന്‍ഗാമിയായാണ് ഡോ. കാര്‍ബോണ്‍ നിയമിതനായിരിക്കുന്നത്.  ഓഗസ്റ്റ് 1

  • തിരുരക്തത്തിന്റെ തിരുശേഷിപ്പിനെ ആദരിക്കുന്ന പ്രദക്ഷിണത്തിന് പതിനായിരങ്ങള്‍

    തിരുരക്തത്തിന്റെ തിരുശേഷിപ്പിനെ ആദരിക്കുന്ന പ്രദക്ഷിണത്തിന് പതിനായിരങ്ങള്‍0

    ബ്രസല്‍സ്/ബല്‍ജിയം:  ബ്രൂഗസില്‍ നടക്കുന്ന തിരുരക്ത പ്രദക്ഷിണത്തില്‍ പതിനായിരങ്ങള്‍ പങ്കെടുത്തു. കുരിശുയുദ്ധങ്ങളെത്തുടര്‍ന്നാണ് 1304 മെയ് 3 മുതല്‍ എല്ലാ വര്‍ഷവും സ്വര്‍ഗാരോഹണ ദിനത്തില്‍ ഈ പ്രദക്ഷിണം നടത്തിവരുന്നു. ‘എഡെലെ കോണ്‍ഫ്രെറി വാന്‍ ഹെറ്റ് ഹീലിഗ് ബ്ലോഡ്’ (തിരുരക്തത്തിന്റെ നോബിള്‍ ബ്രദര്‍ഹുഡ്) സംഘടിപ്പിച്ച ഈ വര്‍ഷത്തെ ഘോഷയാത്രയില്‍ ഏകദേശം 1,800 പേര്‍ ചേര്‍ന്ന് 53 ബൈബിള്‍, ചരിത്ര  രംഗങ്ങള്‍ പുനര്‍നിര്‍മ്മിച്ചത് ഘോഷയാത്രയെ വേറിട്ടതാക്കി. 2000-ല്‍ യുനെസ്‌കോയുടെ ലോക പൈതൃക സ്ഥലമായി പ്രഖ്യാപിക്കപ്പെട്ട മധ്യകാല നഗരമധ്യത്തിലൂടെയാണ് ഘോഷയാത്ര നടത്തിയത്. ടെഹ്റാന്‍-ഇസ്ഫഹാന്‍ ആര്‍ച്ചുബിഷപ്പും

  • എയില്‍സ്‌ഫോര്‍ഡ് മരിയന്‍  തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി

    എയില്‍സ്‌ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടനം ഭക്തിസാന്ദ്രമായി0

    ഷൈമോന്‍ തോട്ടുങ്കല്‍ എയില്‍സ്ഫോര്‍ഡ്: വിശുദ്ധ സൈമണ്‍ സ്റ്റോക്കിന് ഉത്തരീയം നല്‍കി പരിശുദ്ധ കന്യകാമറിയം പ്രത്യക്ഷപ്പെട്ടതിന്റെ സജീവ അടയാളമായി നിലകൊള്ളുന്ന എയില്‍സ്ഫോര്‍ഡ് മരിയന്‍ തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് ഗ്രേറ്റ്  ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയുടെ ആഭിമുഖ്യത്തില്‍ നടത്തിയ  എയില്‍സ്ഫോര്‍ഡ് തീര്‍ത്ഥാടനം ഭകതിസാന്ദ്രമായി. രൂപതയുടെ വിവിധ പ്രദേശങ്ങളില്‍ നിന്നും എത്തിച്ചേര്‍ന്ന ആയിരക്കണക്കിന് വിശ്വാസികള്‍  അണിചേര്‍ന്ന തീര്‍ത്ഥാട നത്തിന്  രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കി. ജപമാല പ്രാര്‍ത്ഥനയോടെയാണ് തീര്‍ത്ഥാടനം  ആരംഭിച്ചത്. തുടര്‍ന്ന് രൂപത എസ്എംവൈ എമ്മിന്റെ ഔദ്യോഗിക മ്യൂസിക് ബാന്‍ഡ്

  • ‘ജിറോ ഡി ഇറ്റാലിയാ’ സൈക്കിള്‍ മത്സരത്തിന്റെ അവസാന ലാപ്പ് പാപ്പയ്‌ക്കൊപ്പം!

    ‘ജിറോ ഡി ഇറ്റാലിയാ’ സൈക്കിള്‍ മത്സരത്തിന്റെ അവസാന ലാപ്പ് പാപ്പയ്‌ക്കൊപ്പം!0

    മത്‌സരങ്ങളിലെ പതിവ് കാഴ്ചയ്ക്ക് വിപരീതമായി വാശിയേറിയ അവസാന ലാപ്പില്‍ നിന്ന് അല്പ സമയത്തെ ഇടവേളയെടുത്ത്  പാപ്പയെ കാണാന്‍ സൈക്ലിസ്റ്റുകള്‍ എത്തി!. വേഗത കുറച്ച്, മാത്സര്യമില്ലാതെ അവര്‍ ഒരുമിച്ച് പാപ്പയ്ക്ക് അരികിലെത്തിയപ്പോള്‍  അത് കായിക ചരിത്രത്തിലെ ഒരു അപൂര്‍വ നിമിഷമായി മാറി. വത്തിക്കാനിലൂടെ കടന്നുപോയ ജിറോ ഡി ഇറ്റാലിയയിലെ സൈക്ലിസ്റ്റുകളെ പാപ്പാ ലിയോ 14 ാമന്‍ ഹൃദയപൂര്‍വ്വം സ്വീകരിച്ചു. 29 രാജ്യങ്ങളില്‍ നിന്നുള്ള 159 സൈക്ലിസ്റ്റുകള്‍ മത്സരത്തിന്റെ അവസാന ഘട്ടത്തില്‍  പാപ്പായുടെ ആശീര്‍വാദം സ്വീകരിക്കാനെത്തി. ജിറോയുടെ അവസാന ഘട്ടം

  • ലിയോ 14-ാമന്‍  പാപ്പയുടെ നേതൃത്വത്തില്‍  ജപമാലയോടെ  വണക്കമാസ സമാപനം

    ലിയോ 14-ാമന്‍ പാപ്പയുടെ നേതൃത്വത്തില്‍ ജപമാലയോടെ വണക്കമാസ സമാപനം0

    വത്തിക്കാന്‍ സിറ്റി: വത്തിക്കാന്‍ ഗാര്‍ഡനില്‍ നടന്ന പരിശുദ്ധ ദൈവമാതാവിന്റെ വണക്കമാസ സമാപന പ്രാര്‍ത്ഥനകള്‍ക്ക് ലിയോ പതിനാലാമന്‍ പാപ്പ നേതൃത്വം നല്‍കി. സാന്റോ സ്റ്റെഫാനോ ഡെഗ്ലി അബിസിനി പള്ളിയില്‍ നിന്ന് ആരംഭിച്ച് ലൂര്‍ദ് ഗ്രോട്ടോയില്‍ അവസാനിച്ച മെഴുകുതിരി ഘോഷയാത്രയോടെയാണ് പ്രാര്‍ത്ഥന നടന്നത്. സന്തോഷകരമായ രഹസ്യങ്ങളുടെ  ജപമാല ചൊല്ലിയാണ് വണക്ക മാസവസാന പ്രാര്‍ത്ഥന നടത്തിയത്. ഗാര്‍ഡനിലെ ഗ്രോട്ടോയില്‍, ലിയോ പതിനാലാമന്‍ പാപ്പ വിശ്വാസികളെ അഭിസംബോധന ചെയ്തു.  വിശ്വാസത്തിന്റെ പ്രകടനമാണ് ജാഗരണം  എന്ന് പാപ്പ പറഞ്ഞു. ആത്മീയ യാത്രയില്‍ മറിയത്തോടൊപ്പം നടക്കുക

  • മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം

    മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണില്‍ ഉജ്ജ്വല സ്വീകരണം0

    മാര്‍ട്ടിന്‍ വിലങ്ങോലില്‍ ഹൂസ്റ്റണ്‍: സീറോമലബാര്‍ സഭയുടെ മേജര്‍ ആര്‍ച്ചുബിഷപ് സ്ഥാനം ഏറ്റെടുത്ത ശേഷം ആദ്യമായി ഹൂസ്റ്റണില്‍ എത്തിയ മാര്‍ റാഫേല്‍ തട്ടിലിന് ഹൂസ്റ്റണ്‍ സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ ഇടവകയില്‍ ഉജ്ജ്വല സ്വീകരണം നല്‍കി. ഹൂസ്റ്റണ്‍ ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ടില്‍ എത്തിച്ചേര്‍ന്ന മേജര്‍ ആര്‍ച്ചുബിഷപ്പിനെയും ചിക്കാഗോ രൂപതാ മെത്രാന്‍ മാര്‍ ജോയ് ആലപ്പാട്ടിനെയും സെക്രട്ടറി ഫാ. ഫ്രാന്‍സിസ് എലവുത്തിങ്കലിനെയും, ഇടവക വികാരി ഫാ. ജോണിക്കുട്ടി പുലിശേരി, അസി. വികാരി ഫാ. ജോര്‍ജ് പാറയില്‍, കൈക്കാരന്മാരായ സിജോ ജോസ്,

  • വൈദ്യസഹായത്തോടെയുള്ള   ആത്മഹത്യ നിയമവിധേയമാക്കുന്നതിനെതിരെ കര്‍ദിനാള്‍ ഡോളന്‍

    വൈദ്യസഹായത്തോടെയുള്ള ആത്മഹത്യ നിയമവിധേയമാക്കുന്നതിനെതിരെ കര്‍ദിനാള്‍ ഡോളന്‍0

    ന്യൂയോര്‍ക്ക്: വൈദ്യസഹായത്തോടെയുള്ള  ആത്മഹത്യ (അസിസ്റ്റഡ് സൂയിസൈഡ്) നിയമവിധേയമാക്കാന്‍ ഉദ്ദേശിച്ചുള്ള ബില്ലിനെ ശക്തമായി എതിര്‍ക്കാന്‍ കര്‍ദ്ദിനാള്‍ തിമോത്തി ഡോളന്‍  ന്യൂയോര്‍ക്ക് സംസ്ഥാനത്തെ നിയമനിര്‍മാതാക്കളോട് അഭ്യര്‍ത്ഥിച്ചു. ഇത്തരം ആത്മഹത്യ മരണങ്ങള്‍ തടയാനുള്ള ശ്രമങ്ങള്‍ ശക്തിപ്പെടുത്തണമെന്നും, വ്യക്തികള്‍ക്ക് തങ്ങളുടെ ജീവിതം അവസാനിപ്പിക്കാന്‍ നിയമപരമായ അനുമതി നല്‍കുന്നത് അംഗീഗരിക്കാനാവില്ലെന്നും വാള്‍ സട്രീറ്റ് ജേണലില്‍ പ്രസിദ്ധീകരിച്ച കര്‍ദിനാള്‍ ഡോളന്റെ ഓപ്പ് -എഡില്‍ പറയുന്നു ‘ആത്മഹത്യ ശ്രമം തടയുക; സഹായിക്കരുത്’ എന്ന നിലപാട്  കര്‍ദിനാള്‍ ആവര്‍ത്തിച്ചു. നദിയിലേക്ക് ചാടി ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കുന്ന ഒരാളെ രക്ഷിക്കാന്‍

  • ആദ്യം സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ 14 -ാമന്‍ പാപ്പ

    ആദ്യം സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണം: ലിയോ 14 -ാമന്‍ പാപ്പ0

    വത്തിക്കാന്‍ സിറ്റി: ലോകത്ത് സമാധാനം പുനഃസ്ഥാപിക്കാനായി സമാധാനത്തിനായി നിലകൊള്ളുന്ന സ്ഥാപനങ്ങള്‍ക്ക് രൂപം നല്‍കണമെന്ന് ലിയോ 14 ാമന്‍ പാപ്പ. വെറോണയില്‍ കഴിഞ്ഞ വര്‍ഷം നടന്ന ‘അരേന ഓഫ് പീസ്’ പരിപാടിയില്‍ പങ്കെടുത്ത 300-ല്‍ അധികം വരുന്ന സംഘടനാ പ്രതിനിധികളെ വത്തിക്കാനില്‍ സ്വീകരിച്ച് അഭിസംബോധന ചെയ്യുകയായിരുന്നു പാപ്പ.  രാഷ്ട്രീയ മേഖലയില്‍ മാത്രം അല്ല, വിദ്യാഭ്യാസം, സാമ്പത്തികം, സാമൂഹിക മേഖലകളിലും ഇത്തരം സ്ഥാപനങ്ങള്‍ ആവശ്യമാണെന്ന് പാപ്പ പറഞ്ഞു സഭയുടെ സാമൂഹിക പ്രബോധനത്തെ ആധാരമാക്കി നടത്തിയ പ്രസംഗത്തില്‍ സമാധാന സ്ഥാപനം ‘എല്ലാവര്‍ക്കും

Latest Posts

Don’t want to skip an update or a post?