ലോകത്തിന്റെ മന:സാക്ഷി യാത്രയായി : ആര്‍ച്ചുബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പില്‍
- ASIA, Asia National, Featured, INTERNATIONAL, Kerala, LATEST NEWS, Pope Francis, VATICAN, WORLD
- April 21, 2025
വാഷിംഗ്ടണ്‍ ഡിസി: മതസ്വാതന്ത്ര്യം ഏറ്റവുമധികം ഹനിക്കപ്പെടുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെയും ഉള്‍പ്പെടുത്തണമെന്ന് വടക്കേ അമേരിക്കയിലെ ഇന്തോ-അമേരിക്കന്‍ ക്രൈസ്തവ സംഘടനകളുടെ കൂട്ടായ്മയായ ‘ഫിയകോന’- യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിനോട് ആവശ്യപ്പെട്ടു. 2023-ല്‍ ഇന്ത്യയില്‍ ക്രൈസ്തവര്‍ക്കെതിരെ 1570 അക്രമങ്ങള്‍ രേഖപ്പെടുത്തിയതായി കൂട്ടായ്മ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന് അയച്ച കത്തില്‍ വ്യക്തമാക്കി. 2022-ല്‍ 1198 അക്രമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. മൂന്ന് ആര്‍ച്ചുബിഷപ്പുമാരും 18 ബിഷപ്പുമാരും വ്യത്യസ്ത സഭകളിലെയും റീത്തുകളിലെയും 167 വൈദികരും 40 ക്രൈസ്തവ സംഘടനാ നേതാക്കളുമടക്കം 300ലധികം നേതാക്കളാണ് കത്തില്‍ ഒപ്പുവച്ചിരിക്കുന്നത്. ഏഷ്യയിലെ
പാരിസ്: ”നാം ചെയ്യാനായി നിയോഗിക്കപ്പെട്ട കാര്യങ്ങള്‍ നന്നായി ചെയ്യുക. അത് ദൈവത്തെ സന്തോഷിപ്പിക്കും. ജയിച്ചാലും തോറ്റാലും നന്നായി ഓടുക. അങ്ങനെ ദൈവത്തെ മഹത്വപ്പെടുത്തുക.” പാരിസ് ഒളിമ്പിക്സിലെ 400 മീറ്റര്‍ ഹര്‍ഡില്‍സില്‍ തന്റെ തന്നെ ഒളിമ്പിക്സ് റിക്കാര്‍ഡ് തിരുത്തി സ്വര്‍ണമെഡല്‍ നേടിയ സിഡ്നി മക്ലോഗ്ലിന് ലെവ്റോണിന്റെ വാക്കുകളാണിത്. ന്യൂ ജേഴ്സിയിലെ സ്കോച്ച് പ്ലെയിന്‍സിലുള്ള യൂണിയന് കാത്തലിക്ക് ഹൈസ്കൂളില്‍ നിന്ന് സ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തീകരിച്ച സിഡ്നി മക്ലോഗ്ലിന് ദൈവവചനം പങ്കുവച്ചും പരസ്യമായി ദൈവത്തിന് നന്ദി പറഞ്ഞും സോഷ്യല്‍ മീഡിയയിലൂടെ എപ്പോഴും
വത്തിക്കാന്‍ സിറ്റി: 2025 ജൂബിലി വര്‍ഷം ജനുവരി ഒന്നിന് ആഘോഷിക്കുന്ന ലോകസമാധാന ദിന പ്രമേയം ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചു. ‘ഞങ്ങളുടെ തെറ്റുകള്‍ ഞങ്ങളോട് ക്ഷമിക്കണമേ; അങ്ങയുടെ സമാധാനം ഞങ്ങള്‍ക്ക് തരണമേ’ എന്നതാണ് ജൂബിലി വര്‍ഷത്തിലെ സമാധാനദിന പ്രമേയം. വ്യക്തിപരം മുതല്‍ അന്താരാഷ്ട്ര തലത്തില്‍ വരെ സംഭവിക്കുന്ന മാനസാന്തരത്തിലൂടെ മാത്രമേ യഥാര്‍ത്ഥ സമാധാനം എല്ലായിടത്തും വ്യാപിക്കുകയുള്ളൂവെന്ന് പ്രമേയം പുറത്തിറക്കികൊണ്ടുള്ള കുറിപ്പില്‍ സമഗ്രവികസനത്തിനായള്ള ഡിക്കാസ്ട്രി വ്യക്തമാക്കി. സമാധാനം എന്നത് കേവലം സംഘര്‍ഷങ്ങളുടെ അവസാനം മാത്രമല്ല, മുറിവുകള്‍ സൗഖ്യമാവുകയും എല്ലാരുടെയും അന്തസ്
ഉക്രൈനിലേക്ക് ഭക്ഷണവും, വസ്ത്രങ്ങളും, മരുന്നുകളുമായി പാപ്പായുടെ കാരുണ്യപ്രവൃത്തികള്‍ക്കായുള്ള അപ്പസ്തോലിക വിഭാഗം. ഓഗസ്റ്റ് 7 ബുധനാഴ്ച, റോമിലെ വിശുദ്ധ സോഫിയയുടെ നാമധേയത്തിലുള്ള ബസലിക്കയില്‍നിന്ന് ഭക്ഷണം, വസ്ത്രങ്ങള്‍, മരുന്നുകള്‍, ദീര്‍ഘകാല സംഭരണശേഷിയുള്ള ട്യൂണ മത്സപാക്കറ്റുകള്‍ തുടങ്ങിയവ ദീര്‍ഘകാലസംഭരണശേഷിയുള്ള ഭക്ഷണസാധനങ്ങള്‍ ഉള്‍പ്പെടെയുളള വസ്തുക്കള്‍ നിറച്ച ട്രക്ക് പുറപ്പെട്ടു. സഹനത്തിലൂടെ കടന്നുപോകുന്ന ഉക്രൈന് ജനത ഉള്‍പ്പെടെയുള്ളവര്‍ക്ക് സഹായമെത്തിക്കാനുള്ള പാപ്പായുടെ നിര്‍ദ്ദേശപ്രകാരമാണ് കര്‍ദ്ദിനാള്‍ കോണ്‍റാഡ് ക്രയേവ്സ്കി നയിക്കുന്ന ഈ കാരുണ്യവിഭാഗം ഇത്തവണ ഉക്രൈനിലേക്ക് സഹായമെത്തിക്കുന്നത്. പൊതുകൂടിക്കാഴ്ചയിലും, ഉക്രൈന് ജനതയ്ക്ക് വേണ്ടി പ്രാര്‍ത്ഥിക്കാന്‍ പാപ്പാ ഏവരെയും
അല്‍ഫാരെറ്റ/യുഎസ്എ: യുഎസിലെ ജോര്‍ജിയ സംസ്ഥാനത്തുള്ള അല്‍ഫാരെറ്റ നഗരം ജെഫ് ഗ്രെ എന്ന വിരമിച്ച സൈനികന് നഷ്ടപരിഹാരമായി നല്‍കിയത് 55,000 ഡോളറാണ്. വാര്‍ധക്യത്തിലെത്തിയ ഭവനരഹിതരായ സൈനികരെ പിന്തുണച്ചുകൊണ്ട് ‘ഗോഡ് ബ്ലെസ് ഹോംലെസ് വെറ്ററന്‍സ്’ എന്ന പ്ലക്കാര്‍ഡുമായി നിന്നതിന് ജെഫിനെ അറസ്റ്റ് ചെയ്തതിന് പരിഹാരമായാണ് കോടതിയുടെ ഇടപെടലിനെ തുടര്‍ന്ന് ഈ നഗരസഭ ജഫിന് 55,000 ഡോളര്‍ നഷ്ടപരിഹാരം നല്‍കിയത്. ജനങ്ങളുടെ അവകാശങ്ങളെക്കുറിച്ച് അവബോധമുണര്‍ത്തുന്നതിനും പോലീസുകാര്‍ ജനങ്ങളുടെ അവകാശങ്ങളെ മാനിക്കുന്നതിനുമായി നിരന്തരം ഇത്തരം സമാധാനപരമായ അവബോധപ്രവര്ത്തനങ്ങളിലേര്പ്പെടുന്ന ജെഫിന്റെ പ്രവര്‍ത്തനങ്ങള്‍ ഏറെ മാതൃകാപരമാണ്.
പാരിസ്: ഒളിമ്പിക്സ് ഉദ്ഘാടനചടങ്ങില്‍ ക്രൈസ്തവര്‍ പരിപാവനമായി കരുതുന്ന യേശുവിന്റെ അന്ത്യ അത്താഴ രംഗം അവഹേളനപരമായ രീതിയില്‍ അവതരിപ്പിച്ചതിനെതിരെ പ്രതിഷേധിച്ച ഏഴ് ക്രൈസ്തവരെ അറസ്റ്റ് ചെയ്തു. സിറ്റിസണ്‍ഗോ എന്ന കൂട്ടായ്മയുടെ നേതൃത്വത്തില്‍ ‘ക്രൈസ്തവര്‍ക്കെതിരെയുളള അക്രമം അവസാനിപ്പിക്കുക’ എന്ന സന്ദേശമെഴുതിയ ബസില്‍ സമാധാനപരമായി പ്രതിഷേധിച്ച ക്രൈസ്തവരെയാണ് അറസ്റ്റ് ചെയ്തത്.ഒരു രാത്രി മുഴുവന്‍ പോലീസിന്റെ കസ്റ്റഡിയില്‍ കഴിയേണ്ടി വന്ന ഇവര്‍ക്ക് ഫ്രഞ്ച് പോലീസായ ഷോണ്ടാമറിയില് നിന്ന് മാന്യമല്ലാത്ത സമീപനം നേരിടേണ്ടി വന്നതായും മാധ്യമങ്ങള്‍ക്ക് നല്കിയ കുറിപ്പില്‍ സിറ്റിസണ്‍ഗോ വ്യക്തമാക്കി. ഒളിമ്പിക്സിന്റെ ഉദ്ഘാടന
മിസിസിപ്പി/യുഎസ്എ: യുഎസിലെ ലൂസിയാനാ സംസ്ഥാനത്തെ അനുഗ്രഹിച്ചുകൊണ്ട് മിസിസിപ്പി നദിയിലൂടെ നടത്തുന്ന 130 മൈല്‍ ദൈര്‍ഘ്യമുള്ള ദിവ്യകാരുണ്യപ്രദക്ഷിണം ഓഗസ്റ്റ് 14ന് ആരംഭിച്ച് മാതാവിന്റെ സ്വര്‍ഗാരോപണ തിരുനാള്‍ദിനമായ 15ന് അവസാനിക്കും.. ദിവ്യകാരുണ്യ പുനരുജ്ജീവിന യജ്ഞത്തിന്റെയും പരമ്പരാഗതമായി നദിയിലൂടെ ദിവ്യകാരുണ്യപ്രദക്ഷിണം നടത്തുന്ന കമ്മ്യൂണിറ്റി ഓഫ് ജീസസ് ക്രൂസിഫൈഡിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് ഒരു ദിവസം നീണ്ടുനില്‍ക്കുന്ന ദിവ്യകാരുണ്യപ്രദിക്ഷിണം നടക്കുക. 14 ബോട്ടുകള്‍ നദിയിലൂടെയുള്ള ദിവ്യകാരുണ്യനാഥനെ അനുഗമിക്കും. 17 അടി ഉയരമുള്ള ക്രൂശിതരൂപവുമായി നീങ്ങുന്ന ബോട്ടാവും ഈ പ്രദക്ഷിണത്തിന്റെ ഏറ്റവും മുമ്പില്‍ അണിനിരക്കുന്നത്. തുടര്‍ന്ന്
ലണ്ടന്‍: അഭയാര്‍ത്ഥികള്‍ക്കെതിരെ യുകെയുടെ വിവിധ ഭാഗങ്ങളില്‍ നടന്നുകൊണ്ടിരിക്കുന്ന വ്യപാക അക്രമങ്ങളെ കത്തോലിക്ക ബിഷപ്പുമാര്‍ അപലപിച്ചു. ഇംഗ്ലണ്ടിലെ സൗത്ത്പോര്‍ട്ടിലുള്ള ഡാന്‍സ് ക്ലാസില്‍ റുവാണ്ടന്‍ അഭയാര്‍ത്ഥികളുടെ മകനായ 17 -കാരന് നടത്തിയ കത്തി ആക്രമണത്തില്‍ മൂന്ന് പെണ്‍കുട്ടികള്‍ കൊല്ലപ്പെടുകയും ഒരു ഡസനോളമാളുകള്ക്ക് പരിക്കേല്‍ക്കുകയും ചെയ്തതിനെ തുടര്‍ന്നാണ് അഭയാര്‍ത്ഥികള്‍ക്കെതിരെ വ്യാപക അക്രമം അരങ്ങേറിയത്. അഭയാര്‍ത്ഥികള്‍ താമസിക്കുന്ന സ്ഥലങ്ങളിലെത്തി കലാപകാരികള്‍ നടത്തുന്ന അക്രമം സിവില്‍ ജീവിതത്തിന്റെ അടിസ്ഥാനമായ മൂല്യങ്ങള്‍ക്ക് വിരുദ്ധമാണെന്ന് അഭയാര്‍ത്ഥികള്‍ക്കും കുടിയേറ്റക്കാര്‍ക്കും വേണ്ടിയുള്ള ബിഷപ്സ് കോണ്‍ഫ്രന്‍സ് കമ്മീഷന് തലവന്‍ ബിഷപ് പോള്‍
Don’t want to skip an update or a post?