Follow Us On

22

April

2025

Tuesday

  • മാറ്റാഗാല്‍പ്പ മേജര്‍ സെമിനാരി റെക്ടറെ അറസ്റ്റ് ചെയ്തു

    മാറ്റാഗാല്‍പ്പ മേജര്‍ സെമിനാരി റെക്ടറെ അറസ്റ്റ് ചെയ്തു0

    മനാഗ്വ: മാറ്റാഗാല്‍പ്പയിലെ സാന്‍ ലൂയിസ് ഗൊണ്‍സാഗ മേജര്‍ സെമിനാരി റെക്ടറും സാന്താ മരിയ ഡെ ഗ്വാഡലൂപ്പ  ഇടവക വികാരിയുമായ ഫാ. ജാര്‍വിന്‍ ടോറസിനെ നിക്കാരാഗ്വന്‍ ഭരണകൂടം അറസ്റ്റു ചെയ്തു.   കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 13 വൈദികരെയാണ് ഭരണകൂടം അറസ്റ്റ് ചെയ്തിരിക്കുന്നത്. അവരില്‍ കൂടുതല്‍ പേരും ജനുവരി 14 ന് നിക്കാരാഗ്വയില്‍ നിന്ന് വത്തിക്കാനിലേക്ക് നാട് കടത്തപ്പെട്ട ബിഷപ് റോളണ്ടോ അല്‍വാരസിന്റെ രൂപതയായ മാറ്റാഗാല്‍പ്പയില്‍ നിന്നുള്ളവരാണ്. സെബാക്കോ പ്രദേശത്ത് നിന്നുള്ള അല്‍മായനായ ലെസ്ബിയ റായോ ബാല്‍മസീദയെയും നിക്കാരാഗ്വന്‍ ഭരണകൂടം

  • ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം

    ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനായി പ്രാര്‍ത്ഥനാദിനം0

    വത്തിക്കാന്‍ സിറ്റി: വേള്‍ഡ് കൗണ്‍സില്‍ ഓഫ് ചര്‍ച്ചസിന്റെ നേതൃത്വത്തില്‍ ഓഗസ്റ്റ് 11 ന്  ഉത്തര-ദക്ഷിണ കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കും. ”ഞങ്ങള്‍ തോറ്റുകൊടുക്കില്ല” എന്നതാണ് പ്രാര്‍ത്ഥനാദിനത്തിന്റെ ഈ വര്‍ഷത്തെ പ്രമേയം. കൊറിയ ജപ്പാന്റെ ആധിപത്യത്തില്‍ നിന്ന് 1945-ല്‍ മോചിതമായ ഓഗസ്റ്റ് 15-നു മുമ്പുവരുന്ന ഞായറാഴ്ചയാണ് എല്ലാവര്‍ഷവും കൊറിയകളുടെ അനുരഞ്ജനത്തിനുള്ള പ്രാര്‍ത്ഥനാദിനമായി ആചരിക്കുന്നത്. ക്രിസ്തുവിന്റെ സ്‌നേഹത്താല്‍ പ്രത്യയശാസ്ത്രപരമായ വൈരുധ്യങ്ങളെ മറികടക്കാന്‍ എല്ലാ കൊറിയക്കാരെയും സഹായിക്കുന്നതിനും സമാധാനം സ്ഥാപിക്കുന്നതിന് വിഘാതമായി നില്‍ക്കുന്ന തിന്മയുടെ ശക്തികളെ പരാജയപ്പെടുത്തുന്നതിനും വേണ്ടിയാണ് വേള്‍ഡ് കൗണ്‍സില്‍

  • ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി

    ഇഡബ്ല്യുറ്റിഎന്‍ സ്ഥാപക ബോര്‍ഡിലെ ജീവിച്ചിരുന്ന അവസാന അംഗവും വിടവാങ്ങി0

    വാഷിംഗ്ടണ്‍ ഡിസി: ആദ്യ ക്രൈസ്തവ ചാനലായ ഇഡബ്ല്യുറ്റഎന്‍  ആരംഭിക്കുന്നതിന് മദര്‍ അഞ്ചലിക്കയെ സഹായിച്ച’ റിച്ചാള്‍ഡ് ഡിഗ്രാഫ് അന്തരിച്ചു. 94 വയസായിരുന്നു. ഇഡബ്ല്യുറ്റിഎന്‍ സ്ഥാപിക്കാന്‍ വേണ്ട സാമ്പത്തിക സഹായം ആദ്യ ഘട്ടത്തില്‍ ലഭ്യമാക്കിയ ഡി റാന്‍സ് ഫൗണ്ടേഷനുമായി മദര്‍ ആഞ്ചലിക്കയെ ബന്ധിപ്പിച്ചത് റിച്ചാര്‍ഡായിരുന്നു. പിന്നീടുള്ള ദശകങ്ങളില്‍ ഇംഗ്ലീഷ് മാധ്യമ ലോകത്ത് കത്തോലിക്ക സഭയുടെ  ശബ്ദമായി മാറിയ ഇഡബ്ല്യുറ്റിഎന്നിന് തുടക്കം കുറിക്കുന്നതിലും നടത്തുന്നതിലും മദര്‍ ആഞ്ചലിക്കയോടൊപ്പം അദ്ദേഹം നിര്‍ണായക സംഭാവനകള്‍ നല്‍കി. യുഎസ് സൈനികനായി കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുള്ള റിച്ചാര്‍ഡ്

  • മാര്‍പാപ്പയുടെ  ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു

    മാര്‍പാപ്പയുടെ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സിന്‍ ഒ മല്ലി വിരമിച്ചു0

    ബോസ്റ്റണ്‍: മാര്‍പാപ്പയുടെ കര്‍ദിനാള്‍ ഉപദേശകസമിതിയിലെ അംഗമായ ബോസ്റ്റണ്‍ ആര്‍ച്ചുബിഷപ് കര്‍ദിനാള്‍ സീന്‍ ഒ മല്ലിയുടെ രാജിക്കത്ത് ഫ്രാന്‍സിസ് മാര്‍പാപ്പ സ്വീകരിച്ചു. 2019-ല്‍ വിരമിക്കല്‍ പ്രായമെത്തിയപ്പോള്‍ കര്‍ദിനാള്‍ സമര്‍പ്പിച്ച രാജിക്കത്താണ് പാപ്പ ഇപ്പോള്‍  സ്വീകരിച്ചിരിക്കുന്നത്. ബോസ്റ്റണ്‍ അതിരൂപതയുടെ പുതിയ ആര്‍ച്ചുബിഷപ്പായി ബിഷപ് റിച്ചാര്‍ഡ് ഹെന്നിംഗിനെ പാപ്പ നിയമിച്ചു. 1992-ല്‍ വൈദികനായി അഭിഷിക്തനായ  റിച്ചാര്‍ഡ് ഹെന്നിംഗ് റോഡ് ഐലന്‍ഡിലെ പ്രൊവിഡന്‍സ് രൂപതയുടെ ബിഷപ്പായി സേവനം അനുഷ്ഠിക്കുകയായിരുന്നു. 20 ലക്ഷം കത്തോലിക്ക വിശ്വാസികളുള്ള ബോസ്റ്റണ്‍ അതിരൂപത യുഎസിലെ പ്രധാനപ്പെട്ട അതിരൂപതകളിലൊന്നാണ്. 2003-ല്‍

  • ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച  ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍

    ‘ഞാന്‍ പത്ത് താലന്ത് ലഭിച്ച ഉപമയിലെ കഥാപാത്രം’ – ഒളിമ്പിക്‌സ് വെങ്കല മെഡല്‍ ജേതാവിന്റെ വാക്കുകള്‍0

    പാരിസ്: ‘യേശു പറഞ്ഞ ഉപമയിലെ പത്ത് താലന്ത് ലഭിച്ച കഥാപാത്രം’, പാരിസ് ഒളിമ്പിക്‌സിന്റെ ഡെക്കലത്തോണില്‍ വെങ്കല മെഡല്‍ ജേതാവായ ലിണ്ടന്‍ വിക്ടര്‍ തന്നെത്തന്നെ വിശേഷപ്പിക്കാനുപയോഗിക്കുന്ന വാക്കുകളാണിത്. ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മത്സരവിഭാഗത്തിലെ പത്ത് മത്സരങ്ങള്‍ ചേരുന്ന മത്സരമാണ് ഡെക്കലത്തോണ്‍. ഡെക്കലത്തോണില്‍ ജയിക്കുന്ന വ്യക്തിയെ ലോകത്തിലെ ഏറ്റവും മികച്ച അത്‌ലറ്റ് എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ആ വിശേഷണപ്രകാരം ലോകത്തിലെ ഏറ്റവും മികച്ച  മൂന്നാമത്തെ അത്‌ലറ്റാണ് കരീബിയന്‍ ദ്വീപുകളുടെ ഭാഗമായ ഗ്രെനേഡയെ പ്രതിനിധീകരിച്ച് ഒളിമ്പിക്‌സില്‍ പങ്കെടുക്കുന്ന ലിണ്ടന്‍ വിക്ടര്‍. ദൈവം തന്നെയാവാം

  • കുരിശ് മുത്തിയും ത്രിത്വസ്തുതി ചൊല്ലിയും നൊവാക്ക് ജോക്കോവിക്ക്; ക്രൈസ്തവ സാക്ഷ്യത്തിന് വേദിയായി ഒളിമ്പിക്‌സ് ടെന്നീസ് ഫൈനല്‍

    കുരിശ് മുത്തിയും ത്രിത്വസ്തുതി ചൊല്ലിയും നൊവാക്ക് ജോക്കോവിക്ക്; ക്രൈസ്തവ സാക്ഷ്യത്തിന് വേദിയായി ഒളിമ്പിക്‌സ് ടെന്നീസ് ഫൈനല്‍0

    പാരിസ്: 24 ഗ്രാന്റ് സ്ലാം മത്സരങ്ങള്‍ വിജയിച്ച ടെന്നീസ് ഇതിഹാസം നൊവാക്ക് ജോക്കോവിക്കിന് എത്രമാത്രം പ്രധാനപ്പെട്ടതായിരുന്നു പാരിസ് ഒളിമ്പിക്‌സിലെ സ്വര്‍ണമെഡല്‍ എന്നറിയണമെങ്കില്‍ ഫൈനല്‍ വിജയത്തിന് ശേഷം അദ്ദേഹം നടത്തിയ വികാരനിര്‍ഭരമായ ആഹ്ലാദപ്രകടനം ശ്രദ്ധിച്ചാല്‍ മതി. 2008-ല്‍ 21 ാമത്തെ വയസില്‍ ഒളിമ്പിക്‌സില്‍ വെങ്കലം നേടിക്കൊണ്ട് ജൈത്രയാത്ര ആരംഭിച്ച ജോക്കോവിക്ക് 24 ഗ്രാന്റ്സ്ലാം മത്സരങ്ങള്‍ വിജയിച്ച് ഈ നേട്ടം സ്വന്തമാക്കിയ ഏക പുരുഷതാരമായി മാറിയപ്പോഴും ഒളിമ്പിക്‌സ് സ്വര്‍ണം എന്ന നേട്ടം കിട്ടാക്കനിയായി തുടര്‍ന്നു. അതുകൊണ്ട് തന്നെ കഴിഞ്ഞ മാസം

  • ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി

    ഹൂസ്റ്റണില്‍ ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ് നടത്തി0

    ഹൂസ്റ്റണ്‍: ചിക്കാഗോ സെന്റ് തോമസ് സീറോ മലബാര്‍ രൂപതയിലെ  ടെക്‌സാസ് – ഒക്ലഹോമ റീജിയനിലെ പാരീഷുകള്‍  പങ്കെടുത്ത  അഞ്ചാമത്   ഇന്റര്‍ പാരീഷ് സ്‌പോര്‍ട്‌സ് ഫെസ്റ്റ്- മെഗാ കായിക മേള  ഹൂസ്റ്റണില്‍ നടന്നു.  ചിക്കാഗോ രൂപതാ ബിഷപ് മാര്‍ ജോയ് ആലപ്പാട്ട്,, ബിഷപ് എമരിറ്റസ് മാര്‍ ജേക്കബ് അങ്ങാടിയത്ത്, ഹൂസ്റ്റണ്‍  സെന്റ് ജോസഫ് സീറോ മലബാര്‍ ഫൊറോനാ വികാരി ഫാ. ജോണിക്കുട്ടി ജോര്‍ജ് പുലിശേരി, ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി ജഡ്ജ്  കെ.പി ജോര്‍ജ്, മിസൂറി  സിറ്റി മേയര്‍  റോബിന്‍

  • പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്ത് മസ്‌ക്; എല്ലാ ഡൊണേഷനുകളും നിര്‍ത്തും

    പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്ത് മസ്‌ക്; എല്ലാ ഡൊണേഷനുകളും നിര്‍ത്തും0

    പാരിസ്: പാരിസ് ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഈ ഒളിമ്പിക്‌സിന് നല്‍കിവരുന്ന എല്ലാ സാമ്പത്തിക സഹായങ്ങളും നിര്‍ത്തുകയാണെന്നും പ്രഖ്യാപിച്ച്  ടെസ്ലയുടെയും സ്‌പേസ് എക്‌സിന്റെയും സിഇഒയും ശതകോടീശ്വരനുമായ ഇലോണ്‍ മസ്‌ക്. നേരത്തെ ഒളിമ്പിക്‌സ് ഉദ്ഘാടനത്തോടനുബന്ധിച്ച് നടത്തിയ കത്തോലിക്ക വിശ്വാസത്തെ അപമാനിക്കുന്ന രീതിയിലുള്ള അവസാന അത്താഴത്തിന്റെ പരിഹാസരൂപേണയുള്ള ചിത്രീകരണത്തിനെതിരെ  മസ്‌ക് രംഗത്ത് വന്നിരുന്നു. പ്രകൃതിവിരുദ്ധ ലൈംഗികാഭിമുഖ്യം പുലര്‍ത്തുന്ന എല്‍ജിബിറ്റി സമൂഹത്തിന്റെ ആവശ്യങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന (വോക്ക്)പരിപാടിയായി ഒളിമ്പിക്‌സ് വേദി മാറ്റിയിരിക്കുകയാണെന്ന ആരോപണത്തോടെയാണ്  ഒളിമ്പിക്‌സ് ബോയിക്കോട്ട് ചെയ്യുകയാണെന്നും ഒളിമ്പിക്‌സിന് നല്‍കി വരുന്ന എല്ലാ

Latest Posts

Don’t want to skip an update or a post?