സുവിശേഷത്തിന്റെ വെളിച്ചത്തിലേക്ക് ഭാര്യ ഉഷയും കാലക്രമത്തില്‍ കടന്നുവരുമെന്ന പ്രതീക്ഷ പങ്കുവച്ച് യുഎസ് വൈസ് പ്രസിഡന്റ് ജെ ഡി വാന്‍സ്
- AMERICA, Featured, Featured, INTERNATIONAL, LATEST NEWS, WORLD
- October 31, 2025

ഉക്രെയ്‌നില്‍ ഗര്‍ഭകാല പരിചരണത്തിനായുള്ള ആശുപത്രി നടത്തുന്ന സന്യാസിനിക്ക് വത്തിക്കാനിലെ അക്കാഡമി ഫോര്‍ ലൈഫ് 2025 ലെ ‘ഗാര്‍ഡിയന്‍ ഓഫ് ലൈഫ്’ പുരസ്‌കാരം സമ്മാനിച്ചു. ഗര്‍ഭസ്ഥരായ കുട്ടികള്‍ക്ക് മാരകമോ, ജീവിതത്തെ പരിമിതപ്പെടുത്തുന്നതോ ആയ രോഗനിര്‍ണയം ലഭിക്കുന്ന മാതാപിതാക്കള്‍ക്കായി പ്രവര്‍ത്തിക്കുന്ന പെരിനാറ്റല്‍ ആശുപത്രി നടത്തുന്ന സിസ്റ്റര്‍ ജിയുസ്റ്റിന ഒല്‍ഹ ഹോലുബെറ്റ്‌സിനാണ് പുരസ്‌കാരം ലഭിച്ചത്. വത്തിക്കാനില്‍ നടന്ന വാര്‍ത്താ സമ്മേളനത്തില്‍ ആര്‍ച്ചുബിഷപ് വിന്‍സെന്‍സോ പാഗ്ലിയ, സിസ്റ്റര്‍ ജിയുസ്റ്റീന ഒല്‍ഹ ഹോലുബെറ്റ്സ്, എസ്എസ്എംഐക്ക് പുരസ്‌കാരം സമ്മാനിച്ചു. സെര്‍വന്റ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് സഭാംഗമായ

വത്തിക്കാന്‍ സിറ്റി: രണ്ട് തവണ ശ്വസന തടസം അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ശ്വാസകോശത്തില്‍ നിന്ന് കഫം നീക്കം ചെയ്തു. തുടര്‍ന്ന് ‘നോണ്‍-ഇന്‍വേസിവ് ‘മെക്കാനിക്കല്‍ വെന്റിലേഷന്‍ പുനരാരംഭിച്ചതായും വത്തിക്കാന്റെ കുറിപ്പില്‍ പറയുന്നു. അതേസമയം പാപ്പ ചികിത്സകളോട് തികഞ്ഞ ബോധത്തോടെ സഹകരിക്കുന്നുണ്ട്. കൂടാതെ പാപ്പക്ക് പുതിയ അണുബാധയൊന്നുമില്ലായെന്ന രക്തപരിശോധന ഫലങ്ങളും ആശ്വാസം നല്‍കുന്നു. നേരത്തെ ബാധിച്ച ന്യുമോണിയയുടെ ഫലമായാണ് പാപ്പക്ക് ശ്വാസകോശത്തില്‍ കഫം അടിഞ്ഞുകൂടുതന്നത്.

യുഎസിലെ ഇന്ത്യാനപ്പോളീസ് അതിരൂപതയുടെ കീഴിലുള്ള ഇന്ത്യാനയിലെ സെന്റ് ആന്റണീസ് ദൈവാലയത്തില്‍ ദിവ്യകാരുണ്യത്തില്‍ നിന്ന് രക്തം വന്ന നിലയില്‍ കണ്ടെത്തി. വെള്ളത്തില്‍ അലിയിക്കാന്‍ സക്രാരിയില്‍ വച്ചിരുന്ന തിരുവോസ്തിയില്‍നിന്നാണ് രക്തം പൊടിഞ്ഞതായി ശ്രദ്ധയില്‍പ്പെട്ടത്. കണ്ടെത്തിയ ചുവന്ന ദ്രാവകം രക്തം തന്നെയാണോ തുടങ്ങിയുള്ള കാര്യങ്ങള്‍ ഇനിയും പരിശോധിക്കപ്പെടേണ്ടതുണ്ടെങ്കിലും ദിവ്യകാരുണ്യത്തിലെ യേശുവിന്റെ സാന്നിധ്യം ബോധ്യപ്പെടുത്തിക്കൊണ്ട് ലോകത്ത് പലയിടങ്ങളിലും സംഭവിച്ചതുപോലെ നടന്ന ഒരു ദിവ്യകാരുണ്യ അത്ഭുതമായിട്ടാണ് വിശ്വാസികള്‍ ഈ പ്രതിഭാസത്തെ മനസിലാക്കുന്നത്. സമഗ്രമായ അന്വേഷണം പൂര്‍ത്തീകരിച്ചശേഷമാവും കത്തോലിക്ക സഭ ദിവ്യകാരുണ്യ അത്ഭുതങ്ങള്‍ ഔദ്യോഗികമായി അംഗീകരിക്കുക.

ഡബ്ലിന്‍ : അയര്‍ലണ്ട് സീറോ മലബാര്‍ സഭയുടെ കാറ്റിക്കിസം ഡിപ്പാര്‍ട്ട്‌മെന്റ് സംഘടിപ്പിച്ച ബൈബിള്‍ ക്വിസിന്റെ നാഷണല്‍ ഗ്രാന്റ് ഫിനാലെ -‘ബിബ്ലിയ 25’ ഡബ്ലിന്‍ ഗ്ലാസ്‌നേവില്‍ ഔര്‍ ലേഡി ഓഫ് വിക്ടോറിയസ് ദൈവാലയത്തില്‍ നടന്നു. അയര്‍ലണ്ടിലെ നാലു റീജിയണിലെ ഒന്‍പത് കുര്‍ബാന സെന്ററുകളില്‍ നിന്നുള്ള ടീമുകള്‍ വാശിയോടെ പങ്കെടുത്ത മത്സരത്തില്‍ നാഷണല്‍ കിരീടം കാസില്‍ബാര്‍ ടീം സ്വന്തമാക്കി. ഗാല്‍വേ റീജിയണല്‍ തലത്തിലും കാസില്‍ബാര്‍ കുര്‍ബാന സെന്റര്‍ ഒന്നാം സ്ഥാനം നേടിയിരുന്നു. ഡബ്ലിന്‍ റീജിയണിലെ ആതിഥേയരായ ഫിബ്‌സ്ബറോ കുര്‍ബാന സെന്റര്‍

വത്തിക്കാന്‍ സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ഫ്രാന്‍സിസ് പാപ്പയുടെ ആരോഗ്യനില പെട്ടെന്ന് വഷളായതിനെ തുടര്‍ന്ന് പാപ്പക്ക് വെന്റിലേറ്ററിന്റെ സഹായം ലഭ്യമാക്കി. ഛര്‍ദ്ദിയെ തുടര്‍ന്നുണ്ടായ ശ്വാസതടസമാണ് ആരോഗ്യനില വീണ്ടും മോശമാകാന്‍ കാരണമായതെന്ന് വത്തിക്കാന്‍ ഏറ്റവും ഒടുവിലായി പുറത്തിറക്കിയ പത്രകുറിപ്പില്‍ പറയുന്നു. അടുത്ത 24-48 മണിക്കൂര്‍ നിര്‍ണായകമാണെന്നാണ് വത്തിക്കാനെ ഉദ്ധരിച്ച് വിവിധ വാര്‍ത്ത ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. 88 -കാരനായ മാര്‍പാപ്പ ബോധത്തോടെ ചികിത്സകളോട് പ്രതികരിക്കുന്നുണ്ടെന്നും പാപ്പക്ക് മാസ്‌കിലൂടെ ഓക്‌സിജന്‍ നല്‍കുന്നുണ്ടെന്നും വത്തിക്കാന്റെ കുറിപ്പില്‍ വ്യക്തമാക്കി.

വത്തിക്കാന്‍സിറ്റി: റോമിലെ ജെമെല്ലി ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന ഫ്രാന്‍സിസ് മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ രണ്ടു ദിവസമായി നേരിയ പുരോഗതിയെന്ന് വത്തിക്കാന്‍. ബുധനാഴ്ച രാത്രിയില്‍ മാര്‍പാപ്പ നന്നായി ഉറങ്ങിയെന്നും വത്തിക്കാന്‍ വ്യക്തമാക്കി. കഴിഞ്ഞ 24 മണിക്കൂറില്‍ മാര്‍പാപ്പയുടെ ആരോഗ്യനിലയില്‍ നേരിയ പുരോഗതിയുണ്ടായതായി ബുധനാഴ്ച രാത്രിയില്‍ വത്തിക്കാന്‍ പ്രസ് ഓഫീസ് മാധ്യമങ്ങളെ അറിയിച്ചിരുന്നു. നേരത്തെ വൃക്കകള്‍ക്കുണ്ടായ പ്രശ്‌നം പരിഹരിക്കപ്പെട്ടുവെന്നും സിടി സ്‌കാന്‍ പരിശോധന ഫലത്തിലും രക്തപരിശോധനയിലും പുരോഗതിയുണ്ടായതായും വത്തിക്കാന്‍ വ്യക്തമാക്കി. രണ്ടുദിവസംമുമ്പ് അനുഭവപ്പെട്ട ശ്വാസതടസം ഇപ്പോഴില്ല. എന്നാല്‍ ഓക്‌സിജന്‍ നല്‍കുന്നതും ശ്വസനസംബന്ധിയായ

വത്തിക്കാന്‍ സിറ്റി: ജപമാലയുടെ അപ്പസ്‌തോലനായി അറിയപ്പെടുന്ന ഇറ്റാലിയന്‍ സ്വദേശിയായ ബര്‍ത്തലോ ലോംഗോയുടെയും പാവങ്ങളുടെ ഡോക്ടറായി അറിയപ്പെടുന്ന വെനസ്വേലയിലെ ഡോക്ടര്‍ ജോസ് ഗ്രിഗോറിയ ഹെര്‍ണാണ്ടസിന്റെയും വിശുദ്ധ പദവി പ്രഖ്യാപനത്തിന് അംഗീകാരം നല്‍കി ഫ്രാന്‍സിസ് മാര്‍പാപ്പ. ഇതുകൂടാതെ മറ്റ് അഞ്ച് പേരെ ധന്യരായി പ്രഖ്യാപിക്കുന്നതിനുള്ള ഡിക്രിയിലും പാപ്പ ഒപ്പുവച്ചു. സ്പാനിഷ് ഫ്‌ളൂ പകര്‍ച്ചവ്യാധിക്കെതിരെ ജീവിതാവസാനം വരെ പോരാടുകയും നൂറുകണക്കിന് ദരിദ്രരെ സൗജന്യമായി ചികിത്സിക്കുകയും വിശ്വാസത്തിലധിഷ്ടിതമായ ജീവിതം നയിക്കുകയും ചെയ്ത വെനസ്വേലന്‍ ഡോക്ടറാണ് വിശുദ്ധ പദവി പ്രഖ്യാപനത്തിന് പാപ്പ അനുമതി നല്‍കിയ

കാറ്റ്‌ലിന്‍ പേവിയുടെ ജീവിതം ഒരു പ്രചോദനനമാണ്. ഒരു കൈ മാത്രമുള്ള പെണ്‍കുട്ടിയായി ജനിച്ച് എല്ലാ പ്രതിബന്ധങ്ങളെയും അതിജീവിച്ച് കോളേജ് സോഫ്റ്റ്‌ബോള്‍ താരമായി മാറിയ കാറ്റ്‌ലിന്റെ കഥ പറയുന്ന സിനിമയാണ് ‘ഐ കാന്‍’. ജീവിതത്തിന്റെ പരീക്ഷണങ്ങളെ ദൈവകൃപയുടെ സഹായത്തോടെ നേരിടാന്‍ ഈ സിനിമ ഇന്ന് അനേകര്‍ക്ക് പ്രചോദനം നല്‍കുന്നു. തനിക്ക് പങ്കിടാന്‍ മൂല്യമുള്ള യാതൊന്നും ഇല്ലെന്ന് വിശ്വസിച്ചതിന്റെ പേരില്‍ തന്റെ കഥ സിനിമയാക്കാന്‍ പോലും വളരെക്കാലം അനുവദിക്കാതിരുന്ന കാറ്റ്‌ലിന്‍ ഒരു വിവാഹേതര ബന്ധത്തിലാണ് പിറന്നത്. തങ്ങളുടെ പാപത്തിന്റെ ഫലമാണ്
Don’t want to skip an update or a post?