വിയറ്റ്നാമീസ് രക്തസാക്ഷിയായ ഫാ. ദിപ് വാഴ്ത്തപ്പെട്ടവരുടെ നിരയില്
- Featured, INTERNATIONAL, LATEST NEWS
- November 26, 2024
ഫാ. ജോസഫ് വയലില് CMI (ചെയര്മാന്, ശാലോം ടി.വി) 2012 മുതല് എല്ലാ വര്ഷവും ഐക്യരാഷ്ട്ര സഭ ലോക സന്തോഷസൂചിക (വേള്ഡ് ഹാപ്പിനെസ് ഇന്ഡക്സ്) പ്രസിദ്ധീകരിക്കുന്നുണ്ട്. ഓരോ രാജ്യത്തിലെയും ജനങ്ങള് അനുഭവിക്കുന്ന സന്തോഷത്തിന്റെ അളവിന്റെ അടിസ്ഥാനത്തില് അവര് രാജ്യങ്ങളെ റാങ്ക് ചെയ്യുകയാണ് ചെയ്യുന്നത്. 10-ല് ആണ് മാര്ക്ക്. മാര്ക്ക് ഇടുന്നത് ആറ് മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കിയാണ്. ഈ ആറ് കാര്യങ്ങള് അഥവാ മാനദണ്ഡങ്ങള് ഇവയാണ്. 1. സാമൂഹ്യ പിന്തുണ 2. ആളോഹരി വരുമാനം 3. ആരോഗ്യസ്ഥിതി 4. സ്വാതന്ത്ര്യം
ഇന്ത്യാനാപ്പോലീസ്/യുഎസ്എ: ദിവ്യകാരുണ്യത്തെക്കുറിച്ചുള്ള അറിവില്ലായ്മ അല്ല, മറിച്ച് നിസംഗതയാണ് നമ്മെ ദൈവത്തില് നിന്നകറ്റുന്നതെന്ന് യുഎസിലെ ദേശീയ ദിവ്യകാരുണ്യകോണ്ഗ്രസില് പങ്കെടുത്ത വിശ്വാസികളെ ഓര്മപ്പെടുത്തി പ്രശസ്ത പ്രഭാഷകനും ജനപ്രിയ പോഡ്കാസ്റ്റുകളുടെ ഹോസ്റ്റുമായ ഫാ. മൈക്ക് ഷ്മിറ്റ്സ്. ദിവ്യകാരുണ്യത്തില് യേശു സന്നിഹിതനാണെന്ന് വിശ്വസിക്കുന്നത് കൊണ്ട് മാത്രം രക്ഷ സ്വന്തമാക്കാന് സാധിക്കുകയില്ല. ഹൃദയം ദൈവത്തോട് ചേര്ന്നാണോ ഉള്ളതെന്ന് പരിശോധിക്കുവാന് ഫാ. ഷ്മിറ്റ്സ് വിശ്വാസികളെ ക്ഷണിച്ചു. അറിവില്ലായ്മയ്ക്കുള്ള പരിഹാരം അറിവ് നേടുകയാണെങ്കില് നിസംഗതയ്ക്കുള്ള പരിഹാരം സ്നേഹമാണ്. അനുതാപമാണ് സ്നേഹത്തിലേക്കുള്ള വഴി. വലിയ തെറ്റുകളെക്കുറിച്ച് എന്നതുപോലെ തന്നെ
മാനന്തവാടി: മാലിന്യ കൂമ്പാരങ്ങളില് പൊലിയുന്ന ജീവന് ആര് ഉത്തരം പറയും എന്ന ചോദ്യവുമായി കെസിവൈഎം മാനന്തവാടി രൂപത സ്റ്റേറ്റ്മെന്റ് കാമ്പയിന് ആരംഭിച്ചു. വ്യ ക്തിപരമായ അഭിപ്രായങ്ങള് രേഖപ്പെടുത്തിയ സാമൂഹ്യ മാധ്യമ പോസ്റ്ററുകള് പങ്കുവെച്ചുകൊണ്ടാണ് യുവജനങ്ങള് ഈ ഉദ്യമത്തില് പങ്കാളികളാകുന്നത്. ആമയിഴഞ്ചാന് തോട്ടിലെ മാലിന്യ പ്രദേശത്ത് ഉണ്ടായ ദുരന്തത്തെ മുന്നിര്ത്തിയാണ് കാമ്പയിന് ആരംഭിച്ചിരിക്കുന്നത്. മാലിന്യ സംസ്കരണത്തില് ഭരണ സംവിധാനങ്ങള്ക്കുള്ള ഉത്തരവാദിത്വത്തെ ഓര്മപ്പെടുത്തിയും മാലിന്യ വിമുക്ത സമൂഹത്തിന് ആഹ്വാനം ചെയ്തുമാണ് മാനന്തവാടി രൂപതയിലെ യുവജനങ്ങള് പ്രതികരണങ്ങളുമായി മുന്നിട്ടിറങ്ങാന് തീരുമാനിച്ചതെന്ന് കെസിവൈഎം
തോമാശ്ലീഹായുടെ തിരുനാള്ദിനമായ ജൂലൈ മൂന്നാം തിയതി ആയിരക്കണക്കിന് ക്രൈസ്തവ തീര്ത്ഥാടകരെത്തുന്ന പാക്കിസ്ഥാനിലെ പുരാതന നഗരമാണ് സിര്ക്കാപ്പ്. ദക്ഷിണേന്ത്യയിലേക്കുള്ള യാത്രാമധ്യേയാണ് തോമാശ്ലീഹാ ഇവിടെയെത്തി സുവിശേഷം പ്രസംഗിച്ചത്. എഡി 52നോട് അടുത്ത കാലഘട്ടത്തില് ഗോണ്ടോഫോറസ് രാജാവിന്റെ കൊട്ടാരത്തിലെത്തിയ ശ്ലീഹാ മനുഷ്യകുലത്തിന്റെ രക്ഷയ്ക്കായി കുരിശില് മരിച്ച ക്രിസ്തുവിനെക്കുറിച്ചും ക്രിസ്തുവിലൂടെ എല്ലാവര്ക്കും ലഭിക്കുന്ന രക്ഷയെക്കുറിച്ചും പ്രസംഗിച്ചു. തോമാശ്ലീഹായുടെ പ്രബോധനത്തില് മതിപ്പ് തോന്നിയ ഗോണ്ടോഫോറസ് രാജാവ് ഒരു കൊട്ടാരം നിര്മ്മിക്കുന്നതിനായി തോമാശ്ലീഹായ്ക്ക് വലിയൊരു തുക നല്കിയതായും എന്നാല് ശ്ലീഹാ ആ പണം മുഴുവന് ദരിദ്രര്ക്ക്
പാരീസ്: വ്യത്യസ്തകള്ക്ക് അതീതമായി ഐക്യം ശക്തിപ്പെടുത്തുന്നതിനുള്ള അവസരമാണ് ഒളിമ്പിക്സ് മത്സരങ്ങളെന്ന് ഫ്രാന്സിസ് മാര്പാപ്പ. വംശം, ദേശീയത, മതം എന്നിവയ്ക്ക് അതീതമായ സാര്വത്രിക ഭാഷയാണ് കായികമത്സരങ്ങളെന്നും ഒളിമ്പിക്സ് മത്സരവേദിയായ പാരീസിലെ ആര്ച്ചുബിഷപ് ലോറന്റ് ഉള്റിച്ചിനച്ച കത്തില് മാര്പാപ്പ പറഞ്ഞു. ഈ മാസം 26 മുതല് ഓഗസ്റ്റ് 11 വരെ പാരീസില് നടക്കുന്ന ഒളിമ്പിക്സ് മത്സരങ്ങളുടെ ഉദ്ഘാടനത്തിനു മുന്നോടിയായി പാരീസിലെ സെന്റ് മേരി മഗ്ദലേന ദൈവാലയത്തില് അര്പ്പിച്ച സമാധാനത്തിനുവേണ്ടിയുള്ള ദിവ്യബലിയില് മാര്പാപ്പയുടെ സന്ദേശം വായിച്ചു. ഫ്രാന്സിലെ വത്തിക്കാന് പ്രതിനിധി ആര്ച്ചുബിഷപ്
ടി.ദേവപ്രസാദ് കോളജ് അധ്യാപികയായ ഭാര്യ. പത്രപ്രവര്ത്തകനായ ഭര്ത്താവ്. മിടുക്കിയായ മകളും മിടുക്കനായ മകനും. പള്ളിയോടും പട്ടക്കാരോടും ചേര്ന്നു ജീവിക്കുന്ന ദൈവഭയമുള്ള കുടുംബം. അശനിപാതം പോലെ അവിടുത്തെ അമ്മയെ കാന്സര് പിടികൂടുന്നു. പതിനഞ്ചു വര്ഷം അവര് ഒന്നിച്ചു നിന്ന് ആ മഹാരോഗത്തോട് പടവെട്ടി. 2005 മുതല് 2020 ഓഗസ്റ്റ് 20 വരെ. അവസാനം കാന്സറിനെ പരാജയപ്പെടുത്തി ആ അമ്മ ഏറെ സംതൃപ്തിയോടെ തന്നെ ജീവനുതുല്യം സ്നേഹിക്കുന്ന ഭര്ത്താവിന്റെയും മക്കളുടെയും ഹൃദയത്തിലേക്ക് താമസം മാറ്റി. ആ കഥയാണ് പാലാ അല്ഫോന്സാ
ജറുസലേം: ഈശോയുടെ തിരുക്കല്ലറ സ്ഥിതി ചെയ്യുന്ന ദൈവാലയത്തില് നിന്ന് മധ്യകാലഘട്ടത്തിലെ അള്ത്താര കണ്ടെത്തി. മധ്യകാലഘട്ടത്തിലെ ക്രൈസ്തവ കലകളിലേക്കും പരിശുദ്ധ സിംഹാസനവും വിശുദ്ധ നാടും തമ്മില് നിലനിന്നിരുന്ന ബന്ധത്തിലേക്കും വെളിച്ചം വീശുന്നതാണ് ഈ അപ്രതീക്ഷിത കണ്ടെത്തലെന്ന് ഓസ്ട്രിയന് അക്കാദമി ഓഫ് സയന്സെസ് പുറത്തിറക്കിയ കുറിപ്പില് പറയുന്നു. 1149-ല് വെഞ്ചരിച്ച ഈ അള്ത്താരക്ക് 3.5 മീറ്റര് വീതിയുണ്ട്. ഇതുവരെ കണ്ടെത്തിയ മധ്യകാലഘട്ടത്തിലെ അള്ത്താരകളില് ഏറ്റവും വീതി കൂടി അള്ത്താരയാണിത്. റോമന് വാസ്തുകല ഉപയോഗിച്ചിരുന്ന ദൈവാലയത്തിന്റെ ഭാഗം 1808-ല് ഉണ്ടായ അഗ്നിബാധയില്
തിരുവനന്തപുരം: കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ജീവസംരക്ഷണ സന്ദേശങ്ങള് ജനലക്ഷങ്ങള് ഹൃദയത്തില് ഏറ്റുവാങ്ങിയെന്ന് കെസിബിസി പ്രസിഡന്റ്കര്ദിനാള് ബസേലിയോസ് ക്ലീമിസ് ബാവ. കെസിബിസി പ്രോ- ലൈഫ് സംസ്ഥാന സമിതിയുടെ നേതൃത്വത്തില് ജൂലൈ രണ്ടിന് കാസര്ഗോഡ് ജില്ലയില് നിന്നും ആരംഭിച്ച ജീവസംരക്ഷണ സന്ദേശ യാത്രയുടെ സമാപന സമ്മേളനം തിരുവനന്തപുരം പട്ടം സെന്റ് മേരിസ് കാതോലിക്കേറ്റ് സെന്ററില് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെസിബിസി പ്രോ-ലൈഫ് സമിതിയുടെ ചെയര്മാന് ബിഷപ് ഡോ. പോള് ആന്റണി മുല്ലശ്ശേരി അധ്യക്ഷത വഹിച്ചു. ജീവനും
Don’t want to skip an update or a post?