Follow Us On

18

August

2025

Monday

  • മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം

    മലയോര ഹൈവേയിലൂടെ 30 കിലോമീറ്റര്‍ ജപമാലചൊല്ലി കാല്‍നടയായി മരിയന്‍ തീര്‍ത്ഥാടനം0

    കണ്ണൂര്‍: തലശേരി അതിരൂപതയുടെ നേതൃത്വത്തില്‍ ഡിസംബര്‍ ആറ്, ഏഴ് തിയതികളില്‍ ചെമ്പേരി ലൂര്‍ദ് മാതാ ബസിലിക്കയിലേക്ക് മരിയന്‍ തീര്‍ത്ഥാടനം നടത്തും. ആലക്കോട്, എടൂര്‍, പൈസക്കരി, ചെമ്പംന്തൊട്ടി ഫൊറോനാകേന്ദ്രങ്ങളില്‍നിന്ന് ബസിലിക്കയിലേക്ക് ജപമാലചൊല്ലി കാല്‍നടയായാണ് മരിയന്‍ തീര്‍ത്ഥാടനം. അതിരൂപതയിലെ മുഴുവന്‍ വിശ്വാസികളെയും ഉള്‍പ്പെടുത്തി നടത്തുന്ന മരിയന്‍ തീര്‍ത്ഥാടനത്തിന്റെ ആലോചനായോഗം ചെമ്പേരി ബസിലിക്കയില്‍ ആര്‍ച്ചുബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയുടെ അധ്യക്ഷതയില്‍ ചേര്‍ന്നു. ഡിസംബര്‍ ആറിന് രാത്രി 7.30-ന് എടൂര്‍ സെന്റ് മേരീസ് ഫൊറോനാപ്പള്ളിയില്‍ മാര്‍ ജോസഫ് പാംപ്ലാനിയുടെ മുഖ്യകാര്‍മിക്വത്തില്‍ നടക്കുന്ന ദിവ്യബലിക്കുശേഷം

  • പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍

    പാലക്കാട് രൂപത മുനമ്പത്തിന്റെ വേദനകള്‍ക്കൊപ്പം: മാര്‍ കൊച്ചുപുരയ്ക്കല്‍0

    മുനമ്പം: പാലക്കാട് രൂപത മുനമ്പം ജനതയ്‌ക്കൊപ്പമാണെന്നും മുനമ്പത്തിന്റെ ആകുലതകള്‍ മുഴുവന്‍കേരളം മുഴുവന്റെയുമാണെന്നും പാലക്കാട് ബിഷപ് മാര്‍ പീറ്റര്‍ കൊച്ചുപുരയ്ക്കല്‍. മുനമ്പം സമരവേദിയില്‍ പാലക്കാട് രൂപതയുടെ ഐകദാര്‍ഢ്യം അറിയിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുനമ്പം ജനത വേദനിക്കുമ്പോള്‍ പാലക്കാടന്‍ ജനതയ്ക്ക് വേദനിക്കാതിരിക്കാനാവില്ല. ഇവിടത്തെ ജനങ്ങളുടെ കണ്ണീരൊപ്പാന്‍ എല്ലാവര്‍ക്കും കടമയുണ്ട്. മുനമ്പത്തുള്ളവര്‍ രാഷ്ട്രീയത്തിന്റെയോ നിക്ഷിപ്ത താല്പര്യങ്ങളുള്ള ആരുടെയെങ്കിലുമൊക്കെയോ ഗൂഢാ ലോചനയ്ക്ക് ഇരകളാകാന്‍ അനുവദിക്കില്ല. ഒരുതരത്തിലുള്ള മതപരമായ ദ്രുവീകരണവും മുനമ്പം സമരത്തിന്റെ ലക്ഷ്യമല്ലെന്ന് മാര്‍ കൊച്ചുപുരയ്ക്കല്‍ പറഞ്ഞു. കഷ്ടത അനുഭവിക്കുന്ന എല്ലാ വിഭാഗം

  • മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം

    മുനമ്പം ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിന് അടിയന്തര നടപടികള്‍ സ്വീകരിക്കണം0

    കൊച്ചി: മുനമ്പം, കടപ്പുറം നിവാസികളുടെ ഭൂപ്രശ്‌നം ശാശ്വതമായി പരിഹരിക്കുന്നതിനുള്ള അടിയന്തര നടപടികള്‍ സ്വീകരിക്കണമെന്ന് വരാപ്പുഴ അതിരൂപത മെത്രാപ്പോലീത്ത ഡോ. ജോസഫ് കളത്തിപ്പറമ്പില്‍ മുഖ്യമന്ത്രിയോട് ആവശ്യപ്പെട്ടു. ഈ ഭൂപ്രദേശം വഖഫ് ഭൂമിയാണെന്ന് വഖഫ് ബോര്‍ഡിന്റെ അവകാശവാദം ഉപേക്ഷിക്കുകയും ഈ ഭൂമിയിലെ റവന്യൂ അവകാശങ്ങള്‍ ഇവര്‍ക്ക് പുനഃസ്ഥാപിച്ചു നല്‍കുന്നതിനും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കണം. ഇതിനാവശ്യമായ നിയമപരമായതും ശാശ്വതവുമായ പരിഹാരം സാധ്യമാക്കണം. എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സന്ദര്‍ശിച്ച് ഈ ആവശ്യം ഉന്നയിച്ച ആര്‍ച്ചുബിഷപ്പിന്റെ കത്ത് കൈമാറി. അതിരൂപത

  • രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ  നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍

    രാഷ്ട്രീയ അരക്ഷിതാവസ്ഥയുടെ നടുവില്‍ ആശങ്കകള്‍ ദൂരീകരിച്ച് ജര്‍മന്‍ ബിഷപ്പുമാര്‍0

    ബര്‍ലിന്‍/ജര്‍മ്മനി: ജര്‍മ്മനി നേരിടുന്ന രാഷ്ട്രീയ അരക്ഷിതാവസ്ഥ പുതിയ ഒരു തുടക്കത്തിനായി ഉപയോഗപ്പെടുത്താനാവുമെന്ന് ജര്‍മന്‍  കര്‍ദിനാള്‍ റെയിനാര്‍ഡ് മാര്‍ക്‌സ്. രാജ്യത്ത് ആഭ്യന്തര യുദ്ധമുണ്ടാകുമെന്ന് ഭയക്കേണ്ടെ കാര്യമില്ലെന്നും ബവേറിയന്‍ ബിഷപ്‌സ് കോണ്‍ഫ്രന്‍സിന്റെ പൊതുസമ്മേളനത്തിന്റെ സമാപനത്തോനുബന്ധിച്ച് നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ കര്‍ദിനാള്‍ പറഞ്ഞു. ജര്‍മനിയിലെ  കൂട്ടുമന്ത്രിസഭയില്‍ വിള്ളലുണ്ടായ സാഹചര്യത്തിലാണ് കര്‍ദിനാള്‍ ഇക്കാര്യം പറഞ്ഞത്. ജര്‍മന്‍ ചാന്‍സലര്‍ ഒലാഫ് സ്‌കോള്‍സ്, ധനമന്ത്രി  ക്രിസ്റ്റ്യന്‍ ലിന്‍ഡ്‌നറിനെ പുറത്താക്കിയതിനെ തുടര്‍ന്നാണ് ജര്‍മനിയില്‍ രാഷ്ട്രീയ അനിശ്ചിതത്വം ഉടലെടുത്തത്. ലിഡ്‌നറിന്റെ ഫ്രീ ഡെമോക്രാറ്റിക്ക് പാര്‍ട്ടി കൂട്ടുമന്ത്രിസഭയില്‍ നിന്ന് എല്ലാ

  • മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

    മുനമ്പം ഭൂപ്രശ്‌നം; ബിഷപ് ഡോ. പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി0

    മുനമ്പം: മുനമ്പം ഭൂപ്രശ്‌നത്തില്‍ കോട്ടപ്പുറം ബിഷപ് ഡോ. അംബ്രോസ് പുത്തന്‍വീട്ടിലിന്റെ നേതൃത്വത്തില്‍ മുനമ്പം- കടപ്പുറം  ഭൂസംരക്ഷണ സമിതി എറണാകുളം ഗസ്റ്റ് ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടത്തിയ കൂടിക്കാഴ്ച നടത്തി. ഇക്കാര്യത്തില്‍ ആശങ്കപ്പെടേണ്ടതില്ലെന്നും  ഉപതിര ഞ്ഞെടു പ്പുകള്‍ക്കു ശേഷം ശാശ്വതമായ പരിഹാരം ഉണ്ടാക്കുമെന്നും മുഖ്യമന്ത്രി വാഗ്ദാനം ചെയ്തു. ഇതു സംബന്ധിച്ച് 28-ാം തീയതിയിലേക്ക് വച്ച ഉന്നതതല മീറ്റിങ്ങ് 22-ലേക്ക് മാറ്റിയിട്ടുണ്ടെന്നും അറിയിച്ചു. നിയമമന്ത്രി പി.രാജീവും  കെ.എന്‍ ഉണ്ണികൃഷ്ണന്‍ എംഎല്‍എ യും കൂടെയുണ്ടായിരുന്നു. ഭൂസംരക്ഷണ സമിതി മുഖ്യമന്ത്രിക്ക് നിവേദനം

  • 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം പരസ്യപ്രദര്‍ശനത്തിന്

    150 വര്‍ഷത്തെ ഇടവേളക്ക് ശേഷം വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം പരസ്യപ്രദര്‍ശനത്തിന്0

    വത്തിക്കാന്‍ സിറ്റി: മാര്‍പാപ്പയുടെ മജിസ്റ്റീരിയല്‍ അധികാരത്തിന്റെ പ്രതീകമായ വിശുദ്ധ പത്രോസിന്റെ സിംഹാസനം 150 വര്‍ഷത്തെ ഇടവേളക്ക് ശേഷം പരസ്യവണക്കത്തിനായി പ്രദര്‍ശിപ്പിക്കുന്നു. സെന്റ് പീറ്റേഴസ് ബസിലിക്കയില്‍ സിംഹാസനം സൂക്ഷിച്ചിരുന്ന പേടകത്തില്‍ നിന്ന് മാറ്റി ബസിലിക്കയുടെ പ്രധാന അള്‍ത്താരയുടെ മുമ്പില്‍  ഡിസംബര്‍ എട്ടാം തിയതി, മാതാവിന്റെ അമലോത്ഭവതിരുനാള്‍ദിനം വരെയാണ് പൊതുവായി വിശുദ്ധ പത്രോസിന്റെ സിംഹാസനം പ്രദര്‍ശിപ്പിക്കുന്നത്. വിശുദ്ധ പത്രോസ്-പൗലോസ് ശ്ലീഹന്‍മാരുടെ രക്തസാക്ഷിത്വത്തിന്റെ 1800 -ാം വാര്‍ഷികത്തോടനുബന്ധിച്ച് 1867-ലാണ് ഇതിനുമുമ്പ് വിശുദ്ധ പത്രോസിന്റെ ഇരിപ്പിടം വത്തിക്കാനില്‍ പരസ്യമായി പ്രദര്‍ശിപ്പിച്ചത്. എഡി 875

  • കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി

    കല്‍ദായ സുറിയാനി സഭയുടെ ബിഷപ്പിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി0

    വത്തിക്കാന്‍ സിറ്റി: ഏഴാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന കല്‍ദായ സുറിയാനി സഭ ബിഷപ്പായിരുന്ന നിനവെയേയിലെ വിശുദ്ധ ഐസക്കിനെ കത്തോലിക്ക സഭയുടെ വിശുദ്ധരുടെയും രക്തസാക്ഷികളുടെയും കലണ്ടറില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഉള്‍പ്പെടുത്തി. അസീറിയന്‍ ചര്‍ച്ച് ഓഫ് ദി ഈസ്റ്റിന്റെ കാത്തോലിക്കോസ്-പാത്രിയാര്‍ക്കീസായ മാര്‍ അവാ മൂന്നാമനുമായുള്ള കൂടിക്കാഴ്ചയിലാണ് പാപ്പ ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തിയത്. 1500 ഓളം വര്‍ഷം പഴക്കമുള്ള തര്‍ക്കം അവസാനിപ്പിച്ചുകൊണ്ട് ‘കോമണ്‍ ക്രിസ്റ്റോളജിക്കല്‍ ഡിക്ലറേഷന്‍’ ഒപ്പുവച്ചതിന്റെ മുപ്പതാം വാര്‍ഷികത്തോടും മാര്‍പാപ്പയും അസീറിയന്‍ സഭയുടെ പാത്രിയാര്‍ക്കീസും തമ്മില്‍ ആദ്യമായി കൂടിക്കാഴ്ച നടത്തിയതിന്റെ

  • ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു

    ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന വൈദികനെ കുത്തി പരിക്കേല്‍പ്പിച്ചു0

    സിംഗപ്പൂര്‍ സിറ്റി: സിംഗപ്പൂരിലെ ബുകിത് തിമായിലുള്ള സെന്റ് ജോസഫ് ഇടവക ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരുന്ന ഫാ. ക്രിസ്റ്റഫര്‍ ലീക്ക് നേരെ കത്തി ആക്രമണം. ദിവ്യബലിയില്‍ പങ്കെടുത്തുകൊണ്ടിരുന്നവരും അതിരൂപതയുടെ  അടിയന്തിരപ്രതികരണ വിഭാഗവും ചേര്‍ന്നാണ് അക്രമിയെ കീഴ്‌പ്പെടുത്തിയത്. സിംഗപ്പൂര്‍ സിവില്‍ ഡിഫന്‍സ് ഫോഴ്‌സിലെ പാരാമെഡിക്ക് വിഭാഗം ഉടന്‍ തന്നെ ഫാ. ലീയെ നാഷണല്‍ യുണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ എത്തിച്ചു. ആക്രമണത്തില്‍ കുത്തേറ്റ ഫാ. ക്രിസ്റ്റഫര്‍ ലീ സുഖം പ്രാപിച്ചുവരുന്നതായി സിംഗപ്പൂര്‍ അതിരൂപത വ്യക്തമാക്കി. ദൈവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുകയായിരുന്ന വൈദികനുനേരെ ഉണ്ടായ ആക്രമണം

Latest Posts

Don’t want to skip an update or a post?